Connect with us
Malayali Express

Malayali Express

പുല്‍ക്കൂട് നിര്‍മാണത്തിനിടെ വൈദ്യുതാഘാതമേറ്റ് ഏഴാം ക്ലാസുകാരന്‍ മരിച്ചു

KERALA

പുല്‍ക്കൂട് നിര്‍മാണത്തിനിടെ വൈദ്യുതാഘാതമേറ്റ് ഏഴാം ക്ലാസുകാരന്‍ മരിച്ചു

Published

on

തിരുവനന്തപുരം: നെയ്യാറ്റിന്‍കര വെള്ളറടയില്‍ പുല്‍ക്കൂട് നിര്‍മാണത്തിനിടെ വൈദ്യുതാഘാതമേറ്റ് ഏഴാം ക്ലാസുകാരന്‍ മരിച്ചു .കരിമരം കിഴക്കേക്കര പുത്തന്‍വീട്ടില്‍ സുനില്‍കുമാര്‍ ആശാ ദമ്പതികളുടെ മകനായ സുജിത്ത് (13) ആണ് മരിച്ചത്.

പുല്‍ക്കൂട് നിര്‍മ്മിക്കുന്ന അതിനിടയില്‍ ഉണ്ടായ വൈദ്യുതാഘാതത്തില്‍ അപകടം സംഭവിച്ചു എന്നാണ് പ്രാഥമിക നിഗമനം. കൂട്ടുകാരുമൊത്ത് പുല്‍ക്കൂട് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തി വരുകയായിരുന്നു സുജിത്ത്.

കൂട്ടുകാര്‍ സമീപത്തെ വീട്ടില്‍ പോയി തിരിച്ചു വന്നപ്പോള്‍ സുജിത്തിനെ മരിച്ചനിലയില്‍ വീടിന്‍റെ സിറ്റൗട്ടില്‍ കാണുകയായിരുന്നു.

Continue Reading

Latest News