Connect with us
Malayali Express

Malayali Express

ഉദയംപേരൂര്‍ വിദ്യ കൊലക്കേസ് : മൂന്നാമനായി പൊലീസ് തെരച്ചില്‍ ഊര്‍ജിതമാക്കി

KERALA

ഉദയംപേരൂര്‍ വിദ്യ കൊലക്കേസ് : മൂന്നാമനായി പൊലീസ് തെരച്ചില്‍ ഊര്‍ജിതമാക്കി

Published

on

കൊച്ചി : ഭര്‍ത്താവും കാമുകിയും ചേര്‍ന്ന് വീട്ടമ്മയെ കൊലപ്പെടുത്തിയ കേസില്‍, പ്രതികളെ സഹായിച്ചവര്‍ക്കായി പൊലീസ് തെരച്ചില്‍ ഊര്‍ജിതമാക്കി. പ്രതികളുടെ സുഹൃത്തുക്കളെ കേന്ദ്രീകരിച്ചാണ് അന്വേഷണം.

പ്രതികളെ കസ്റ്റഡിയില്‍ കിട്ടാന്‍ പൊലീസ് ഇന്ന് അപേക്ഷ നല്‍കും. കൊല്ലപ്പെട്ട വിദ്യയുടെ മൃതദേഹം വീണ്ടും പോസ്റ്റുമോര്‍ട്ടം ചെയ്യാനുള്ള നടപടികളും ഉദയംപേരൂര്‍ പോലീസ് തുടങ്ങി.

വിദ്യയെ കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവ് പ്രേംകുമാറിനും കാമുകി സുനിത ബേബിക്കും സുഹൃത്തുക്കളില്‍ ഒരാളുടെ സഹായം ലഭിച്ചിട്ടുണ്ടെന്നാണ് പൊലീസ് കണ്ടെത്തിയിട്ടുള്ളത്. കൊലപാതകത്തില്‍ തങ്ങള്‍ക്ക് മറ്റാരുടെയും സഹായം ലഭിച്ചിട്ടില്ലെന്നാണ് പ്രേംകുമാറും സുനിതയും ആവര്‍ത്തിക്കുന്നത്.
ഇക്കാര്യത്തില്‍ കൂടുതല്‍ വ്യക്തത ഉണ്ടാക്കാനാണ് പ്രതികളെ കസ്റ്റഡയില്‍ വാങ്ങി ചോദ്യം ചെയ്യാന്‍ പൊലീസ് നീക്കം തുടങ്ങിയത്. കൃത്യത്തില്‍ ആര്‍ക്കെങ്കിലും പ്രത്യക്ഷമായോ പരോക്ഷമായോ പങ്കുണ്ടോയെന്നാണ് പോലീസ് തിരയുന്നത്. ഇരുവരുടെയും മൊബൈല്‍ ഫോണിന്‍റെ വിശദാംശങ്ങള്‍ പോലീസ് ശേഖരിച്ചിട്ടുണ്ട്. കൊലപാതകം നടന്ന ദിവസവും അതിനടുത്ത ദിവസങ്ങളിലും കൂടുതല്‍ സമയം ഇവര്‍ ബന്ധപ്പെട്ടിരുന്ന ചില നമ്ബറുകള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം.

ഇയാളാണ് മൃതദേഹം കാറില്‍ കയറ്റി കൊണ്ടുപോകാന്‍ സഹായിച്ചതെന്നാണ് വിവരം. മൃതദേഹം കൊണ്ട് പോകുന്നതിനായി വാഹനം ഏര്‍പ്പാടാക്കിയതും ഇയാളാണെന്നാണ് സൂചന. ഈ വാഹനവും പൊലീസ് അന്വേഷിക്കുന്നുണ്ട്.

വള്ളിയൂര്‍ പൊലീസ് അജ്‍ഞാത മൃതദേഹം എന്ന നിലയില്‍ പോസ്റ്റുമോര്‍ട്ടം നടത്തിയാണ് സംസ്ക്കരിച്ചതെങ്കിലും കൊലപാതകം കഴുത്ത് ‍ഞെരിച്ചാണെന്ന് പ്രതികള്‍ സമ്മതിച്ച സാഹചര്യത്തില്‍ കൂടുതല്‍ തെളിവുകള്‍ ശഖരിക്കാനാണ് റീ പോസ്റ്റുമോര്‍ട്ടം നടത്തുന്നത്. കേരളത്തില്‍ നിന്നുള്ള പൊലീസ് സര്‍ജന്‍റെ നേതൃത്വത്തിലുള്ള സംഘത്തിന്‍റെ സഹായത്തോടെ റീ പോസ്റ്റുമോര്‍ട്ടം നടത്താനാണ് പൊലീസിന്‍റെ തീരുമാനം.

ഇതിനായി കേരള പൊലീസ് അടുത്ത ദിവസം തമിഴ്നാട് പൊലീസിന് കത്തു നല്‍കും. സംഭവം നടന്ന് മൂന്നു മാസ കഴിഞ്ഞെങ്കിലും കഴുത്ത് ഞെരിച്ച്‌ കൊലപ്പെടുത്തിയതുമായി ബന്ധപ്പെട്ട തെളിവുകള്‍ റീ പോസ്റ്റമോര്‍ട്ടത്തിലൂടെ ലഭിക്കുമെന്നാണ് പൊലീസ് കരുതുന്നത്.

Continue Reading

Latest News