Connect with us
Malayali Express

Malayali Express

കാര്യവട്ടം ടി20 വിന്‍ഡീസിന് 8 വിക്കറ്റ് വിജയം

KERALA

കാര്യവട്ടം ടി20 വിന്‍ഡീസിന് 8 വിക്കറ്റ് വിജയം

Published

on

ഇന്ത്യക്കെതിരെയുള്ള കാര്യവട്ടം ടി20 മത്സരത്തില്‍ വിന്‍ഡീസിന് 8 വിക്കറ്റ് വിജയം. ഇന്ത്യയുടെ 170 റണ്‍സ് പിന്‍തുടര്‍ന്ന വിന്‍ഡീസ് 18.3 ഓവറില്‍ 173 റണ്‍സെടുത്തു. വിന്‍ഡീസിനുവേണ്ടി സിമ്മണ്‍സ് പുറത്താകാതെ 67 റണ്‍സെടുത്തു.

ടോസ് നേടിയ വിന്‍ഡീസ് ഇന്ത്യയെ ആദ്യം ബാറ്റ് ചെയ്യാന്‍ അയക്കുകയായിരുന്നു. എന്നാല്‍ തുടക്കത്തില്‍ തന്നെ ഇന്ത്യയുടെ രണ്ട് വിക്കറ്റുകള്‍ നഷ്ടമായി. കഴിഞ്ഞ മത്സരത്തില്‍ ഓപ്പണിങ്ങില്‍ തിളങ്ങിയ കെ എല്‍ രാഹുലിന്റെ വിക്കറ്റാണ് ആദ്യം ഇന്ത്യയ്ക്ക് നഷ്ടമായത്. 11 പന്തില്‍ 11 റണ്‍സാണ് രാഹുല്‍ നേടിയത്. ഖാരി പിയറെക്കാണ് വിക്കറ്റ്. ഹെറ്റ്മാനിന് ക്യാച്ച് നല്‍കുകയായിരുന്നു. മൂന്നാം നമ്പര്‍ ബാറ്റ്സ്മാനായി ശിവം ദൂബെയാണ് ഇക്കുറി ഇറങ്ങിയത്.

ഒരു വശത്ത് ദൂബെ വളരെ കരുതലോടെ ബാറ്റ് ചെയ്യതപ്പോള്‍ മറുവശത്ത് രേഹിത്തിന്റെ വിക്കറ്റും ഇന്ത്യയ്ക്ക് നഷ്ടമായി. 18 പന്തില്‍ 15 റണ്‍സാണ് രോഹിത് നേടിയത്. ജാസണ്‍ ഹോള്‍ഡര്‍ക്കാണ് വിക്കറ്റ്.ശിവം ദൂബെ മറുവശത്ത് റണ്‍സ് ഉയര്‍ത്തിക്കൊണ്ടേ ഇതുന്നു. എന്നാല്‍ അര്‍ധ സെഞ്ച്വറി എടുത്ത പിറകെ തന്നെ ശിവം ദൂബെയും(54) പുറത്തായി. പിന്നീട് ക്യാപറ്റ്ന്‍ കോഹ്ലി കഴിഞ്ഞ മത്സരത്തിലെ പോലെ തന്നെ മികച്ച രീതിയില്‍ ബാറ്റ് ചെയ്യുമെന്ന് ഇന്ത്യന്‍ ആരാധകര്‍ കരുതിയത്. എന്നാല്‍ സിമ്മണ്‍സിന് ക്യാച്ച് നല്‍കി 17 പന്തില്‍ 19 റണ്‍സെടുത്ത് ക്യാപ്റ്റനും പുറത്തായി.

ഒര് അറ്റത്ത് തകര്‍ന്ന് ഇന്ത്യയെ ഋഷഭ് പന്താണ് കരകയറ്റിയത്. കുറച്ച് നാളുകളായി ഫോമില്‍ ഇല്ലാതിരുന്ന ഋഷഭ് പന്ത് ശ്രദ്ധയോടെ മികച്ച രീതിയില്‍ 33 റണ്‍സെടുത്തു. പിന്നീടിറങ്ങിയ ശ്രേയസ് അയ്യര്‍ 11 പന്തില്‍ 10 റണ്‍സിന് പുറത്തായി. ജഡേജ 11 പന്തില്‍ 9 റണ്‍സിനും വാഷിങ്ടണ്‍ സുന്ദര്‍ 1 റണ്‍സെടുത്തും പുറത്തായി.

വിന്‍ഡീസിന് വേണ്ടി കേസ്രറിക്ക് വില്യംസും ഹേയ്ഡന്‍ വാള്‍സും രണ്ട് വിക്കറ്റ് വീതം വീഴ്തി. കോട്രല്‍, ഖാരി പിയറെ, ജാസണ്‍ ഹോള്‍ഡര്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്തി.

Continue Reading

Latest News