CINEMA
മോഹൻലാൽ വിളിച്ചിട്ടും വരാതെ ഷെയ്ൻ: അമ്മ പിൻവലിയുന്നു; അവൻ വന്നാൽ നോക്കാം

മുഹമ്മദ് ഫൈസൽ
യുവനടൻ ഷെയിൻ നിഗവും നിർമ്മാതാക്കളുടെ സംഘടനായ ഫിലം പ്രൊഡ്യൂസേഴ്സ് അസോസിയേനും തമിലുള്ള തർക്കത്തിൽ ഒത്തുതീർപ്പ് ചർച്ചകൾ അനിശ്ചിതമായി നീളുന്നു. വിഷയത്തിൽ താരസംഘടനായ അമ്മയും പ്രൊഡ്യൂസേഴ്സ് അസോസിയേഷനും തമ്മിൽ വെള്ളിയാഴ്ച്ച ചർച്ച നടത്താനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്.നിർമ്മാതാക്കളുടെ സംഘടനയുമായി ചർച്ച നടത്തുന്നതിന് മുമ്പ് നടനുമായി ചർച്ച നടത്താൻ ’അമ്മ’ തീരുമാനിച്ചിരുന്നു. എന്നാൽ ഉത്തരേന്ത്യയിൽ തുടരുന്ന ഷെയിൻ നിഗം ഇതുവരെ തിരിച്ചെത്താത്തതിനാൽ ഈ ചർച്ച ഇതുവരെ നടന്നിട്ടില്ല. അതിനാൽ തന്നെ ’അമ്മ’യും പ്രൊഡ്യൂസേഴ്സ് അസേസിയേഷനും തമ്മിലുള്ള ചർച്ചകൾ നീണ്ടുപോവുകയാണ്. രാജസ്ഥാനിലെ അജ്മീറിലേക്ക് പോയ ഷെയിൻ നിഗത്തെ നേരിട്ട് ബന്ധപ്പെടാൻ സാധിക്കാതിരുന്നതിനാൽ സുഹൃത്തുക്കൾ മുഖേനെയായിരുന്നു ബുധനാഴ്ച്ച കൊച്ചിയിലെത്താൻ ആവശ്യപ്പെട്ടത്. ഇന്നാൽ ഇതുവരെ ഷെയിൻ കൊച്ചിയിലെത്തുകയോ സംഘടനാ ഭാരവാഹികളുമായി ബന്ധപ്പെടുകയോ ചെയ്തിട്ടില്ല.
പ്രൊഡ്യൂസേഴ്സ് അസോസിയേഷൻറെ തീരുമാനം വന്ന ശേഷം ഷെയിൻ നിഗം ഇതുവരെ സംഘടനാ ഭാരവാഹികളുമായി ബന്ധപ്പെട്ടിട്ടില്ലെന്നാണ് അമ്മ ജനറൽ സെക്രട്ടറി ഇടവേള ബാബു അറിയിക്കുന്നത്. ഒരു ഓണ്‍ലൈൻ മാധ്യമത്തോടായിരുന്നു ഇടവേള ബാബുവിൻറെ പ്രതികരണം.വിഷയത്തിൽ ഷെയ്ൻ നേരിട്ടെത്തി സംസാരിക്കുമെന്ന് ഷെയിനിൻറെ അമ്മ പറഞ്ഞതനുസരിച്ച് 3 ദിവസം ഞാൻ എറണാകുളത്ത് തങ്ങിയെങ്കിലും നടനിൽ നിന്ന് യാതൊരു പ്രതികരണവും ഉണ്ടായില്ലെന്നും ഇടവേള ബാബു വ്യക്തമാക്കി.ഷെയിൻ നിഗം അജ്മീറിലാണെന്നും ഉടൻ മടങ്ങിയെത്തുമെന്നുമൊക്കെയാണ് കഴിഞ്ഞ ദിവസം അമ്മ സലീന അറിയിച്ചത്. എന്നാൽ ഇക്കാര്യത്തിൽ ഒരു ഉറപ്പുമില്ല. ഒരു തവണ എല്ലാവരും ചേർന്ന് ഒത്തുതീർപ്പാക്കിയ ശേഷമുണ്ടായ പ്രശ്നങ്ങളാണ് ഇപ്പോഴത്തേത്. ഇക്കാര്യത്തിൽ നടനിൽ നിന്നും നേരിട്ടൊരു ഉറപ്പും ലഭിക്കാതെ എന്തടിസ്ഥാനത്തിലാണ് ഇനിയും ചർച്ചകൾ നടത്തുക. ഷെയിനിൻറെ നിലപാടറിയാൻ കാത്തിരിക്കുകയാണ് ഞങ്ങൾ. ഷെയിൻ തിരിച്ചെത്തട്ടെ. ഞങ്ങൾക്ക് തിടുക്കമില്ല-ഇടവേള ബാബു പറഞ്ഞു.
ഷെയിൻ നിഗവുമായി ബന്ധപ്പെട്ട പ്രശ്നത്തിൽ എത്രയും പെട്ടെന്ന് പരിഹാരം കണ്ടെത്താനുള്ള ശ്രമങ്ങളായിരുന്നു താരസംഘടന നേരത്തെ നടത്തിയിരുന്നത്. ചിത്രീകരണം പാതിവഴിയിൽ മുടങ്ങിയ വെയിൽ, ഖുർബാനി സിനിമകളും ഡബ്ബിംഗ് മുടങ്ങിയ ഉല്ലാസവും പൂർത്തിയാക്കുമെന്ന ഉറപ്പ് ഷെയ്നിൽ നിന്നും വിലക്ക് നീക്കുമെന്ന ഉറപ്പ് നിർമ്മാതാക്കളിൽ നിന്നും വാങ്ങിയെടുക്കാനായിരുന്നു അമ്മയുടെ നീക്കം.
ഭാരവാഹികൾ ആവശ്യപ്പെട്ടിട്ടും ഷെയിൻ നിഗം ചർച്ചയ്ക്ക് എത്താതിരിക്കുന്നതിൽ അമ്മയിൽ ഒരു വിഭാഗത്തിന് കടുത്ത അമർഷമുണ്ട്. നടൻ മുൻകയ്യെടുത്താൽ മാത്രം തുടർ ചർച്ചകൾ മതിയെന്ന അഭിപ്രായമാണ് സംഘടന ഭാരവാഹികളിൽ ഒരു വിഭാഗം ഇപ്പോൾ മുന്നോട്ട് വെയ്ക്കുന്നത്.
-
KERALA12 hours ago
ഉമ്മന്‍ചാണ്ടി യുഡീഎഫിനെ നയിക്കും
-
KERALA12 hours ago
നന്ദിഗ്രാം നിയമസഭാ മണ്ഡലത്തില്‍ നിന്ന് മത്സരിക്കുമെന്ന പ്രഖ്യാപനവുമായി മുഖ്യമന്ത്രി മമത ബാനര്‍ജി
-
INDIA12 hours ago
അരുണാചല്‍ പ്രദേശില്‍ ഗ്രാമം നിര്‍മിച്ച് ചൈന
-
KERALA12 hours ago
കാണാതായ വീട്ടമ്മയെ കിലോമീറ്ററുകള്‍ മാറി ആളൊഴിഞ്ഞ പുരയിടത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി
-
INDIA13 hours ago
50000 രൂപ കൊട്ടേഷന്‍ ഫീസ് കൊടുത്ത് മകളെ കൊലപ്പെടുത്തി: 58കാരി അറസ്റ്റില്‍
-
INDIA13 hours ago
ഉത്തര്‍പ്രദേശില്‍ അഞ്ച് വയസുകാരിയെ ബലാത്സംഗം ചെയ്തു
-
KERALA13 hours ago
കുതിരാനിലെ തുരങ്കപാതയില്‍ നിര്‍മാണത്തിനിടെ പാറ ഇടിഞ്ഞുവീണു
-
KERALA14 hours ago
തൃശൂര്‍ ജില്ലയില്‍ പേര് രജിസ്റ്റര്‍ ചെയ്ത 10 ഡോക്ടര്‍മാര്‍ വാക്സിന് കുത്തിവെയ്പെടുത്തില്ല