Connect with us
Malayali Express

Malayali Express

യൂ​ഫെ​സ്​​റ്റ്​ ഗ്രാ​ൻ​ഡ്​ ഫി​നാ​​ലെ​ ഒ​രു​ക്കം ത​കൃ​തി​യി​ൽ

GULF

യൂ​ഫെ​സ്​​റ്റ്​ ഗ്രാ​ൻ​ഡ്​ ഫി​നാ​​ലെ​ ഒ​രു​ക്കം ത​കൃ​തി​യി​ൽ

Published

on

ദു​ബൈ: യു.​എ.​ഇ​യി​ലെ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ളു​ടെ ഏ​റ്റ​വും വ​ലി​യ യു​വ​ജ​നോ​ത്സ​വ​മാ​യ ജീ​പ്പാ​സ് യൂ​ഫെ​സ്​​റ്റ്​ നാ​ലാം അ​ധ്യാ​യ​ത്തി​​െൻറ മൂ​ന്ന് സോ​ണ​ല്‍ മ​ത്സ​ര​ങ്ങ​ളും പൂ​ര്‍ത്തി​യാ​യ​തോ​ടെ ഗ്രാ​ൻ​ഡ്​​ ഫി​നാ​ലെ ചി​ത്രം വ്യ​ക്ത​മാ​യി. ഡി​സം​ബ​ർ 12, 13 തീ​യ​തി​ക​ളി​ല്‍ അ​മി​റ്റി സ്‌​കൂ​ള്‍ ഷാ​ര്‍ജ​യി​ലാ​ണ്​ ഇൗ ​വ​ർ​ഷ​ത്തെ ക​ല​യു​ടെ കൊ​ട്ടി​ക്ക​ലാ​ശം അ​ര​ങ്ങേ​റു​ക.
നോ​ര്‍ത്ത് സോ​ണ്‍ മ​ത്സ​ര​ങ്ങ​ള്‍ തി​ങ്ക​ളാ​ഴ്ച​യാ​ണ് അ​വ​സാ​നി​ച്ച​ത്. അ​ബൂ​ദ​ബി, അ​ല്‍ഐ​ന്‍ എ​ന്നി​വ​യു​ള്‍പ്പെ​ടു​ന്ന സൗ​ത്ത് സോ​ണി​ല്‍ ദ ​മോ​ഡ​ല്‍ സ്‌​കൂ​ള്‍ അ​ബൂ​ദ​ബി, ദു​ബൈ, ഷാ​ര്‍ജ എ​മി​റേ​റ്റു​ക​ളു​ള്‍പ്പെ​ടു​ന്ന സെ​ന്‍ട്ര​ല്‍ സോ​ണി​ല്‍ ഷാ​ര്‍ജ ഇ​ന്ത്യ​ന്‍ സ്‌​കൂ​ള്‍, റാ​സ​ല്‍ഖൈ​മ, അ​ജ്മാ​ന്‍, ഉ​മ്മു​ല്‍ഖു​വൈ​ന്‍, ഫു​ജൈ​റ എ​മി​റേ​റ്റു​ക​ളി​ലെ സ്‌​കൂ​ളു​ക​ള്‍ മാ​റ്റു​ര​ച്ച നോ​ര്‍ത്ത് സോ​ണി​ല്‍ 378 ഇ​ന്ത്യ​ന്‍ സ്‌​കൂ​ള്‍ റാ​സ​ല്‍ഖൈ​മ എ​ന്നി​വ​യാ​ണ്​ ജേ​താ​ക്ക​ളാ​യ​ത്.
ഇ​നി ഒാ​വ​റോ​ൾ ചാ​മ്പ്യ​ൻ കി​രീ​ടം സ്വ​ന്ത​മാ​ക്കാ​നു​ള്ള പോ​രാ​ട്ട​മാ​ണ്. ഒാ​രോ സ്​​കൂ​ൾ ടീ​മു​ക​ളും ശ​ക്ത​മാ​യ പ​രി​ശ്ര​മ​വും പ​രി​ശീ​ല​ന​വും ആ​രം​ഭി​ച്ചു​ക​ഴി​ഞ്ഞു. ജീ​പ്പാ​സ് യൂ​ഫെ​സ്​​റ്റി​​െൻറ ആ​ദ്യ ര​ണ്ടു സീ​സ​ണു​ക​ളി​ല്‍ റാ​സ​ല്‍ഖൈ​മ ഇ​ന്ത്യ​ന്‍ സ്‌​കൂ​ളാ​യി​രു​ന്നു ഓ​വ​റോ​ള്‍ ചാ​മ്പ്യ​ന്മാ​ർ. റ​ണ്ണേ​ഴ്​​സ​പ്പാ​യി​രു​ന്ന​ത് ഷാ​ര്‍ജ ഇ​ന്ത്യ​ന്‍ സ്‌​കൂ​ളും.
എ​ന്നാ​ല്‍, ക​ഴി​ഞ്ഞ സീ​സ​ണി​ല്‍ ഷാ​ര്‍ജ ഇ​ന്ത്യ​ന്‍ സ്‌​കൂ​ള്‍ കി​രീ​ടം പി​ടി​ച്ചെ​ടു​ക്കു​ക​യാ​യി​രു​ന്നു. ഗ്രാ​ൻ​ഡ്​ ഫി​നാ​ലെ​യി​ലേ​ക്കും കാ​ണി​ക​ള്‍ക്ക് പ്ര​വേ​ശ​നം സൗ​ജ​ന്യ​മാ​ണ്. മ​ത്സ​രി​ക്കാ​നെ​ത്തു​ന്ന കു​ട്ടി​ക​ള്‍ക്കെ​ല്ലാം വി​ഭ​വ​സ​മൃ​ദ്ധ​മാ​യ സ​ദ്യ സൗ​ജ​ന്യ​മാ​യി ഒ​രു​ക്കി​യി​ട്ടു​ണ്ടെ​ന്ന് യൂ​ഫെ​സ്​​റ്റ്​ സം​ഘാ​ട​ക​രാ​യ ഇ​ക്വി​റ്റി പ്ല​സ് അ​ഡ്വ​ര്‍ടൈ​സി​ങ് എം.​ഡി ജു​ബി കു​രു​വി​ള അ​റി​യി​ച്ചു. വി​ജ​യി​ക​ൾ​ക്കാ​യി കൈ​നി​റ​യെ സ​മ്മാ​ന​ങ്ങ​ളും സ​ജ്ജ​മാ​ണ്.

Continue Reading

Latest News