Connect with us
Malayali Express

Malayali Express

ജുബൈലിൽ പുതിയ പെട്രോകെമിക്കൽ പദ്ധതി

GULF

ജുബൈലിൽ പുതിയ പെട്രോകെമിക്കൽ പദ്ധതി

Published

on

ജു​ബൈ​ൽ: സൗ​ദി അ​റേ​ബ്യ​ൻ ജ​ന​റ​ൽ ഇ​ൻ​വെ​സ്​​റ്റ്​​മ​െൻറ്​ അ​തോ​റി​റ്റി (സാ​ഗി​യ) ര​ണ്ടു ബി​ല്യ​ൺ ഡോ​ള​റി​ല​ധി​കം ( 7.5 ബി​ല്യ​ൺ റി​യാ​ൽ) ചെ​ല​വി​ൽ ജു​ബൈ​ലി​ൽ പു​തി​യ പെ​ട്രോ​കെ​മി​ക്ക​ൽ പ​ദ്ധ​തി സ്ഥാ​പി​ക്കു​ന്നു.
സൗ​ദി അ​റേ​ബ്യ​യി​ലെ വ്യ​വ​സാ​യി​ക മേ​ഖ​ല അ​ഭി​വൃ​ദ്ധി​പ്പെ​ടു​ത്തു​ന്ന​തും തൊ​ഴി​ല​വ​സ​ര​ങ്ങ​ൾ വ​ർ​ധി​പ്പി​ക്കു​ന്ന​തും ല​ക്ഷ്യ​മി​ട്ട് അ​തോ​റി​റ്റി​യും ജ​ർ​മ​ൻ കെ​മി​ക്ക​ൽ ക​മ്പ​നി​യാ​യ ബി‌.​എ‌.​എ​സ്‌.​എ​ഫും ത​മ്മി​ലാ​ണ് സാ​ഗി​യ സം​ഘ​ടി​പ്പി​ച്ച യോ​ഗ​ത്തി​ൽ ധാ​ര​ണ​യാ​യ​ത്. സൗ​ദി​യി​ൽ​നി​ന്നും വി​വി​ധ രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നു​മു​ള്ള 13ല​ധി​കം സ​ർ​ക്കാ​ർ പ്ര​തി​നി​ധി​ക​ളും സ്വ​കാ​ര്യ മേ​ഖ​ല​ക​ളി​ലെ 80 പ്ര​തി​നി​ധി​ക​ളും പ​ങ്കെ​ടു​ത്ത റി​യാ​ദി​ൽ ന​ട​ന്ന ഇ​ൻ​വെ​സ്​​റ്റ്​ സ​മ്മേ​ള​നം സാ​ഗി​യ ഗ​വ​ർ​ണ​ർ ഇ​ബ്രാ​ഹിം അ​ൽ​ഒ​മ​ർ ഉ​ദ്​​ഘാ​ട​നം ചെ​യ്തു.
കി​ഴ​ക്ക​ൻ പ്ര​വി​ശ്യ​യി​ലെ വ്യ​വ​സാ​യ​ന​ഗ​ര​മാ​യ ജു​ബൈ​ലി​ൽ പ്ര​തി​വ​ർ​ഷം 50,000 ട​ൺ ശേ​ഷി​യു​ള്ള ഒ​രു പോ​ളി​യ ക്രൈ​ലാ​മൈ​ഡ് പ്ലാ​ൻ​റ്​ സ്ഥാ​പി​ക്കു​ന്ന​തി​ന് ആ​ഗോ​ള ക​മ്പ​നി​യാ​യ എ​സ്.​എ​ൻ.​എ​ഫ് ക​രാ​റി​ൽ ഒ​പ്പി​ട്ടു. കാ​ര്യ​ക്ഷ​മ​വും പ​രി​സ്ഥി​തി​സൗ​ഹൃ​ദ​വു​മാ​യ ഉ​ൽ‌​പാ​ദ​ന​പ്ര​ക്രി​യ ഉ​പ​യോ​ഗി​ച്ച് പ്ര​തി​വ​ർ​ഷം ഒ​രു ദ​ശ​ല​ക്ഷം ട​ൺ ശേ​ഷി​യു​ള്ള അ​മോ​ണി​യ വാ​ണി​ജ്യ ഉ​ൽ‌​പാ​ദ​ന പ​ദ്ധ​തി ജു​ബൈ​ലി​ൽ ആ​രം​ഭി​ക്കു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ സൗ​ദി സ​ർ​ക്കാ​ർ ഏ​ജ​ൻ​സി​യും ജാ​പ്പ​നീ​സ് ക​മ്പ​നി മി​റ്റ്‌​സു​യി ആ​ൻ​ഡ് ക​മ്പ​നി​യും ത​മ്മി​ലും ധാ​ര​ണ​പ​ത്രം ത​യാ​റാ​ക്കി. പ്ര​ത്യേ​ക രാ​സ​വ​സ്തു​ക്ക​ൾ വി​ക​സി​പ്പി​ക്കു​ന്ന​തി​നു​ള്ള പ​ദ്ധ​തി​യി​ൽ ഒ​രു​മി​ച്ച് പ്ര​വ​ർ​ത്തി​ക്കാ​നും ഇ​രു​വ​രും തീ​രു​മാ​നി​ച്ചു.

റെ​ഗു​ലേ​റ്റ​റി അം​ഗീ​കാ​ര​ങ്ങ​ൾ​ക്ക് വി​ധേ​യ​മാ​യി ജൂ​ബൈ​ൽ ഇ​ൻ​ഡ​സ്ട്രി​യ​ൽ സി​റ്റി​യി​ൽ അ​ത്യാ​ധു​നി​ക അ​വ​ശി​ഷ്​​ട​ങ്ങ​ൾ ന​വീ​ക​രി​ക്കു​ന്ന കാ​റ്റ​ലി​സ്​​റ്റ്​ നി​ർ​മാ​ണ കേ​ന്ദ്ര​ത്തി​​െൻറ പ​ദ്ധ​തി സ്ഥാ​പി​ക്കു​ന്ന​തി​നാ​യി സാ​ഗി​യ​യും ആ​ഗോ​ള പെ​ട്രോ​കെ​മി​ക്ക​ൽ​സ് ഗ്രൂ​പ്പാ​യ ഷെ​ല്ലും ത​മ്മി​ൽ ധാ​ര​ണ​പ​ത്രം ഒ​പ്പി​ട്ടു. സൗ​ദി അ​റേ​ബ്യ​യി​ലും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലു​മു​ള്ള റി​ഫൈ​ന​റി​ക​ൾ ഉ​ൽ‌​പാ​ദി​പ്പി​ച്ച അ​വ​ശി​ഷ്​​ട​ങ്ങ​ൾ‌ ന​വീ​ക​രി​ക്കു​ന്ന കാ​റ്റ​ലി​സ്​​റ്റു​ക​ൾ‌ പു​ന​രു​പ​യോ​ഗം ചെ​യ്ത്​ വി​ല​യേ​റി​യ ലോ​ഹ​ങ്ങ​ൾ‌ വീ​ണ്ടെ​ടു​ക്കു​ന്ന​തി​നു​ള്ള പ​ദ്ധ​തി​ക്കാ​യി എ‌.​എം‌.​ജി​യും ഷെ​ല്ലും ച​ർ​ച്ച ആ​രം​ഭി​ച്ചി​ട്ടു​ണ്ട് . അ​വ​ശി​ഷ്​​ട ന​വീ​ക​ര​ണ കാ​റ്റ​ലി​സ്​​റ്റു​ക​ളു​ടെ പാ​രി​സ്ഥി​തി​ക​പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്കു​ന്ന​തി​നൊ​പ്പം രാ​ജ്യ​ത്തി​​െൻറ പ്ര​കൃ​തി​വി​ഭ​വ​ങ്ങ​ളി​ൽ നി​ന്നു​ള്ള നേ​ട്ട​ങ്ങ​ൾ പ​ര​മാ​വ​ധി വ​ർ​ധി​പ്പി​ക്കാ​നും നി​ർ​ദി​ഷ്​​ട പ​ദ്ധ​തി സ​ഹാ​യി​ക്കും.
ഈ ​വ​ർ​ഷം മൂ​ന്നാം പാ​ദ​ത്തോ​ടെ 250ല​ധി​കം വി​ദേ​ശ ബി​സി​ന​സു​ക​ൾ​ക്ക് നി​ക്ഷേ​പ​ക ലൈ​സ​ൻ​സ് ല​ഭി​ച്ചു. 2018ലെ ​ഇ​തേ കാ​ല​യ​ള​വി​നേ​ക്കാ​ൾ 30 ശ​ത​മാ​നം വ​ർ​ധ​ന രേ​ഖ​പ്പെ​ടു​ത്തി​യ​താ​യി സാ​ഗി​യ വ്യ​ക്ത​മാ​ക്കി. മൊ​ത്തം 809 പു​തി​യ വി​ദേ​ശ ക​മ്പ​നി​ക​ൾ രാ​ജ്യ​ത്ത് പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു. അ​തി​ൽ 67 ശ​ത​മാ​ന​വും പൂ​ർ​ണ​മാ​യും വി​ദേ​ശ ഉ​ട​മ​സ്ഥാ​വ​കാ​ശ നി​ക്ഷേ​പ​ത്തി​നു​ള്ള​താ​ണ്.
വി​ശാ​ല സാ​മ്പ​ത്തി​ക പ​രി​ഷ്കാ​ര​ങ്ങ​ൾ സൗ​ദി അ​റേ​ബ്യ​യി​ലെ വി​ദേ​ശ​നി​ക്ഷേ​പ​ത്തി​​െൻറ ദ്രു​ത​ഗ​തി​യി​ലു​ള്ള വ​ള​ർ​ച്ച​ക്ക്​ സ​ഹാ​യി​ക്കു​ന്നു.
ലോ​ക സാ​മ്പ​ത്തി​ക ഫോ​റം പ്ര​സി​ദ്ധീ​ക​രി​ച്ച 2019ലെ ​ആ​ഗോ​ള മ​ത്സ​ര റി​പ്പോ​ർ​ട്ട് അ​നു​സ​രി​ച്ച് സൗ​ദി അ​റേ​ബ്യ മൂ​ന്നു സ്ഥാ​ന​ങ്ങ​ൾ ഉ​യ​ർ​ത്തി 36ാം സ്ഥാ​ന​ത്തേ​ക്ക് ഉ​യ​ർ​ന്നി​രു​ന്നു.

Continue Reading

Latest News