CINEMA
മോഹൻലാലിനെ നാണം കെടുത്തുമോ? ഷെയ്ൻ നിഗം കറക്കത്തിൽ

മുഹമ്മദ് ഫൈസൽ
ഷെയ്ൻ നിഗം വിഷയത്തിൽ സമവായ ചർച്ചകൾ നീളാൻ സാധ്യത. ഡൽഹിയിലുള്ള ഷെയ്ൻ തിരിച്ചെത്തിയ ശേഷം മാത്രമായിരിക്കും ഇനി ചർച്ചകളെന്നാണ് സൂചന. ഷെയ്നുമായി അമ്മ ഭാരവാഹികൾ ആദ്യം ചർച്ച ചെയ്യും. അതിന് ശേഷമാകും മറ്റ് സംഘടനകളുമായുള്ള ചർച്ചകളുണ്ടാവുക.ഷെയ്ൻ കൂടിക്കാഴ്ച്ചയ്ക്ക് ഇതുവരെ എത്താത്തതിൽ അമ്മ ഭാരവാഹികൾക്ക് കടുത്ത പ്രതിഷേധമുണ്ടെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. ഷെയ്ൻ മുൻകയ്യെടുത്താൽ മാത്രം തുടർ ചർച്ചകൾ മതിയെന്ന അഭിപ്രായവും താര സംഘടന ഭാരവാഹികളിൽ ഒരു വിഭാഗത്തിനുണ്ടെന്നും റിപ്പോർട്ടുകൾ പുറത്ത് വരുന്നു. വെള്ളിയാഴ്ച്ച മാത്രമേ ഷെയ്ൻ കൊച്ചിയിലെത്തൂ എന്നുമാണ് ഭാരവാഹികൾക്ക് ലഭിച്ച വിവരം. ഷെയ്ൻ നിഗത്തിൻറെ അമ്മ സുനില നൽകിയ കത്ത് പരിഗണിച്ചുകൊണ്ടായിരുന്നു വിഷയത്തിൽ ഇടപെടാൻ താരസംഘടന തീരുമാനിച്ചത്. ചർച്ചയ്ക്കായി ബുധനാഴ്ച്ച കൊച്ചിയിൽ എത്താൻ സംഘടനാ ഭാരവാഹികൾ സുഹൃത്തുക്കൾ മുഖേനെ നടനോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇതുവരെ ഷെയ്ൻ എത്താത്തത് എല്ലാവരിലും അതൃപ്തി ഉളവാക്കിയിട്ടുണ്ട്.നടനുമായുള്ള ചർച്ച വൈകുന്നതോടെ അമ്മയും പ്രൊഡുസേഴ്സ് അസോസിയേഷനും തമ്മിലുള്ള ഒത്തുതീർപ്പ് ചർച്ചയും നീളും. ഷെയ്നിൻറെ സാന്നിധ്യത്തിൽ അമ്മയുമായി ചർച്ചക്കില്ലെന്ന് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ വ്യക്തമാക്കിയിട്ടുണ്ട്.

നിര്‍മാതാക്കള്‍ക്ക് മനോരോഗമെന്ന പരാമര്‍ശത്തില്‍ മാപ്പു പറഞ്ഞ് ഷെയ്ന് നിഗം

മോഹൻലാൽ വിളിച്ചിട്ടും വരാതെ ഷെയ്ൻ: അമ്മ പിൻവലിയുന്നു; അവൻ വന്നാൽ നോക്കാം

ലഹരി ഉപയോഗം: സിനിമാ ലൊക്കേഷനുകളില്‍ പരിശോധന വേണമെന്ന് ജസ്റ്റീസ് ബി. കമാല്‍ പാഷ
-
INDIA5 hours ago
പൗരത്വ ഭേദഗതി നിയമം: പ്രതിഷേധം ശക്തമായിരിക്കെ അമിത് ഷാ ഷില്ലോംഗ് സന്ദര്‍ശനം റദ്ദാക്കി
-
KERALA5 hours ago
പൗരത്വ നിയമ ഭേദഗതിക്കെതിരെ തിങ്കളാഴ്ച സംസ്ഥാനത്ത് സംയുക്ത പ്രക്ഷോഭം
-
KERALA5 hours ago
മദ്യം വേണോ, പ്രായം പറയണം: ബെവ്കോയില്‍ നിന്ന് മദ്യം വാങ്ങുന്നവരുടെ പ്രായം ശേഖരിക്കുന്നു
-
INDIA5 hours ago
റേപ്പ് ഇന്‍ ഇന്ത്യ പരാമര്‍ശം: രാഹുല്‍ ഗാന്ധിക്കെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്കി സ്മൃതി ഇറാനി
-
KERALA5 hours ago
ഇന്ത്യ മുട്ടുകുത്തില്ല, നമ്മള് നിശബ്ദരാകാനും പോകുന്നില്ല; ചലച്ചിത്രോത്സവ വേദിയില്‍ മുഖ്യമന്ത്രി
-
KERALA6 hours ago
വഞ്ചിയൂര്‍ കോടതിയില്‍ മജിസ്ട്രേറ്റിനെ തടഞ്ഞ സംഭവം: അഭിഭാഷകര്‍ക്കെതിരായ കേസ് പിന്‍വലിച്ചു
-
INDIA6 hours ago
മോഡി സര്‍ക്കാരിന് തിരിച്ചടി; പൗരത്വ നിയമ ഭേദഗതി മുസ്ലീങ്ങള്‍ക്കെതിരെയുള്ള വിവേചനമെന്ന് ഐക്യരാഷ്ട്ര സഭ
-
INDIA6 hours ago
പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധം ബംഗാളിലേയ്ക്കും: മുര്‍ഷിദാബാദില്‍ റെയില്‍വേ സ്റ്റേഷനു തീയിട്ടു