INDIA
അമിത് ഷാ അകത്താകുമോ? ശിവസേന രണ്ടും കല്പിച്ച് ; ബിജെപി തകരുമോ?

ആദിത്യവർമ
കേന്ദ്ര ആഭ്യന്തരമന്ത്രിയും ബി.ജെ.പി അദ്ധ്യക്ഷനുമായ അമിത് ഷാ ആരോപണ വിധേയനായ സൊഹ്റാബുദീൻ ഷെയ്ഖ് വ്യാജ ഏറ്റുമുട്ടൽ കേസിൽ വാദം കേട്ട ജസ്റ്റിസ് ലോയയുടെ മരണവുമായി ബന്ധപ്പെട്ട് പുനരന്വേഷണത്തിന് സാദ്ധ്യതയെന്ന് റിപ്പോർട്ട്. കേസിൽ വിശദമായ അന്വേഷണം നടത്തണമെന്ന് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ സൂചിപ്പിച്ചിരുന്നു. ഇതിന് പിന്നാലെ എൻ.സി.പി അദ്ധ്യക്ഷൻ ശരദ് പവാറും അതിനോട് യോജിച്ചതായും റിപ്പോർട്ടുണ്ട്. ജസ്റ്റിസ് ലോയ കേസ് പുനരന്വേഷിക്കണമെന്നും സത്യം പുറത്തുകൊണ്ടുവരണമെന്നും 2018ൽ നിലപാട് സ്വീകരിച്ച വ്യക്തിയാണ് ഉദ്ധവ് താക്കറെ.
എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റിന്റെ അന്വേഷണം അടക്കമുള്ള നീക്കങ്ങളുമായി കേന്ദ്രസർക്കാർ പിന്തുടരുന്പോൾ ലോയ കേസിൽ അന്വേഷണം ആരംഭിച്ച് ബി.ജെ.പിക്കെതിരെ പ്രതിരോധം തീർക്കാനാണ് മഹാരാഷ്ട്രയിലെ ത്രികക്ഷി സർക്കാർ പദ്ധതിയിടുന്നത്. ലോയ കേസിൽ പുനരന്വേഷണം ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ് ദിഗ്വിജയ് സിങ്ങും പുനരന്വേഷണ ആവശ്യവുമായി രംഗത്തെത്തിയിട്ടുണ്ട്. ജസ്റ്റിസ് ലോയയുടെ മരണത്തെക്കുറിച്ച് ജനങ്ങൾക്കിടയിൽ സംശയം ശേഷിക്കുന്നുണ്ടെന്നാണു വാർത്തകളിൽ നിന്ന് മനസിലാക്കുന്നതെന്ന് ശരദ് പവാർ വ്യക്തമാക്കിയിരുന്നു.സൊഹ്റാബുദീൻ ഷെയ്ഖ് വ്യാജ ഏറ്റുമുട്ടൽ കേസിൽ വാദം കേൾക്കുന്ന മുംബയ് സി.ബി.ഐ പ്രത്യേക കോടതി ജഡ്ജിയായിരിക്കെ, 2014 ഡിസംബർ ഒന്നിനാണു നാഗ്പുർ സിവിൽ ലെയ്നിനടുത്തുള്ള ഗസ്റ്റ് ഹൗസിൽ ജസ്റ്റിസ് ലോയയെ മരിച്ച നിലയിൽ കണ്ടെത്തിയത്. സഹജഡ്ജി സ്വപ്ന ജോഷിയുടെ മകളുടെ വിവാഹച്ചടങ്ങിൽ പങ്കെടുക്കാനാണു നാഗ്പുരിലെത്തിയത്. മരണത്തിൽ അസ്വാഭാവികമായി ഒന്നും കണ്ടെത്താനായില്ലെന്നായിരുന്നു കോടതി വിധി. വ്യാജ ഏറ്റുമുട്ടൽ കേസിൽ പിന്നീട് അമിത് ഷായെ കുറ്റവിമുക്തനാക്കുകയും ചെയ്തു.

പൗരത്വ ഭേദഗതി നിയമം: പ്രതിഷേധം ശക്തമായിരിക്കെ അമിത് ഷാ ഷില്ലോംഗ് സന്ദര്‍ശനം റദ്ദാക്കി

റേപ്പ് ഇന്‍ ഇന്ത്യ പരാമര്‍ശം: രാഹുല്‍ ഗാന്ധിക്കെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്കി സ്മൃതി ഇറാനി

മോഡി സര്‍ക്കാരിന് തിരിച്ചടി; പൗരത്വ നിയമ ഭേദഗതി മുസ്ലീങ്ങള്‍ക്കെതിരെയുള്ള വിവേചനമെന്ന് ഐക്യരാഷ്ട്ര സഭ
-
INDIA5 hours ago
പൗരത്വ ഭേദഗതി നിയമം: പ്രതിഷേധം ശക്തമായിരിക്കെ അമിത് ഷാ ഷില്ലോംഗ് സന്ദര്‍ശനം റദ്ദാക്കി
-
KERALA5 hours ago
പൗരത്വ നിയമ ഭേദഗതിക്കെതിരെ തിങ്കളാഴ്ച സംസ്ഥാനത്ത് സംയുക്ത പ്രക്ഷോഭം
-
KERALA5 hours ago
മദ്യം വേണോ, പ്രായം പറയണം: ബെവ്കോയില്‍ നിന്ന് മദ്യം വാങ്ങുന്നവരുടെ പ്രായം ശേഖരിക്കുന്നു
-
INDIA5 hours ago
റേപ്പ് ഇന്‍ ഇന്ത്യ പരാമര്‍ശം: രാഹുല്‍ ഗാന്ധിക്കെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്കി സ്മൃതി ഇറാനി
-
KERALA5 hours ago
ഇന്ത്യ മുട്ടുകുത്തില്ല, നമ്മള് നിശബ്ദരാകാനും പോകുന്നില്ല; ചലച്ചിത്രോത്സവ വേദിയില്‍ മുഖ്യമന്ത്രി
-
KERALA6 hours ago
വഞ്ചിയൂര്‍ കോടതിയില്‍ മജിസ്ട്രേറ്റിനെ തടഞ്ഞ സംഭവം: അഭിഭാഷകര്‍ക്കെതിരായ കേസ് പിന്‍വലിച്ചു
-
INDIA6 hours ago
മോഡി സര്‍ക്കാരിന് തിരിച്ചടി; പൗരത്വ നിയമ ഭേദഗതി മുസ്ലീങ്ങള്‍ക്കെതിരെയുള്ള വിവേചനമെന്ന് ഐക്യരാഷ്ട്ര സഭ
-
INDIA6 hours ago
പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധം ബംഗാളിലേയ്ക്കും: മുര്‍ഷിദാബാദില്‍ റെയില്‍വേ സ്റ്റേഷനു തീയിട്ടു