Connect with us
Malayali Express

Malayali Express

കോണ്‍ഗ്രസ് തന്ത്രത്തിൽ താമര വാടുമോ? ബിജെപിക്ക് അത്ര ഈസിയല്ല; തെരഞ്ഞെടുപ്പിൽ തിരിച്ചടി തുടങ്ങി

INDIA

കോണ്‍ഗ്രസ് തന്ത്രത്തിൽ താമര വാടുമോ? ബിജെപിക്ക് അത്ര ഈസിയല്ല; തെരഞ്ഞെടുപ്പിൽ തിരിച്ചടി തുടങ്ങി

Published

on

മഹാരാഷ്ട്രയിലാണ് ബിജെപിക്ക് ശരിക്കും അടി കിട്ടിയത്. കോണ്‍ഗ്രസ് രണ്ടും കല്പിച്ചു കളിക്കാൻ തുടങ്ങിയതിന്‍റെ ന്ട്ടേം. ഇതുവരെ കോണ്‍ഗ്സ്ര് കാണിക്കാത്ത തന്േ‍റടം കാണിച്ചുവെന്നാണ് ശരി. ദേവേന്ദ്ര ഫട്നാവിസിനെ മുഖ്യമന്ത്രിയാക്കിയതിലൂടെ നേടിയിരുന്ന മുൻതൂക്കമാണ് പൊളിഞ്ഞത്. ഇതോടെ ബിജെപിയെ വർഷങ്ങളായി പിന്തുണച്ചിരുന്ന ബ്രാഹ്മണരും, ഒബിസി വിഭാഗങ്ങളും കോണ്‍ഗ്രസിലേക്ക് ഒഴുകുന്നു എന്ന് വ്യക്തമാകുകയാണ്. ദേശീയ തലത്തിൽ നരേന്ദ്ര മോദിക്ക് വെല്ലുവിളിയുയർത്തുന്ന തരത്തിൽ കോണ്‍ഗ്രസ് മാറിയിട്ടില്ലെങ്കിലും, സംസ്ഥാന തലത്തിൽ സമുദായ വോട്ടുകൾ ബിജെപിയെ പരാജയത്തിലേക്ക് തള്ളിവിടാൻ തുടങ്ങിയിരിക്കുന്നു എന്നും കണക്കുകൾ സൂചിപ്പിക്കുന്നു. യഥാർത്ഥത്തിൽ അറിഞ്ഞോ അറിയാതെയോ കോണ്‍ഗ്രസ് ബിജെപിയുടെ ഗെയിം പ്ലാൻ കൃത്യമായി പഠിച്ചെടുത്തിരിക്കുകയാണ്. ഇനി നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുകൾ ശരിക്കും പറഞ്ഞാൽ ബിജെപിക്ക് വെല്ലുവിളിയാണ്.

കോണ്‍ഗ്രസ് പാർട്ടിയുടെ ഏറ്റവും ശക്തമായ കാലത്തുള്ള തന്ത്രമാണ് വിജയകരമായി അമിത് ഷാ നടപ്പാക്കിയത്. ബ്രാഹ്മണ, ബനിയ വിഭാഗത്തിലുള്ളവരെയായിരുന്നു ഉത്തർപ്രദേശിൽ കോണ്‍ഗ്രസ് മുഖ്യമന്ത്രിയാക്കിയിരുന്നത്. പിന്നീട് ചരണ്‍ സിംഗാണ് ഇതിനെ പൊളിച്ചത്. പിന്നീടാണ് യുപിയിൽ പിന്നോക്ക വിഭാഗം സജീവമായത്. ഇതിൽ നിന്ന് ആശയം ഉൾക്കൊണ്ടാണ് പുതുമുഖങ്ങളും എന്നാൽ വോട്ടുബാങ്കിനെ സ്വാധീനിക്കുന്ന വിഭാഗങ്ങളിൽ നിന്നുള്ളവരെ അമിത് ഷാ മുഖ്യമന്ത്രിയാക്കിയിരുന്നത്.
മഹാരാഷ്ട്രയിൽ ദേവേന്ദ്ര ഫട്നാവിസിലായിരുന്നു ആദ്യ പരീക്ഷണം. മുന്പൊരിക്കലും രാഷ്ട്രീയത്തിൽ അദ്ദേഹത്തെ ആരും കേട്ടിരുന്നില്ല. ബ്രാഹ്മണ വിഭാഗത്തിൽ നിന്നുള്ള നേതാവായിരുന്നു. മനോഹർലാൽ ഖട്ടാറും ഝാർഖണ്ഡിൽ രഘുബർ ദാസും ആരും അറിയാത്ത നേതാക്കളായിരുന്നു. ഇതിന് പിന്നിലെല്ലാം ജാതി സമവാക്യം ഒളിപ്പിച്ചിരുന്നു അമിത് ഷാ. രഘുബർ ദാസ് സംസ്ഥാന ചരിത്രത്തിൽ ആദിവാസി വിഭാഗത്തിൽ നിന്നല്ലാതെ മുഖ്യമന്ത്രിയാവുന്ന ആദ്യത്തെ നേതാവായിരുന്നു.

Continue Reading

Latest News