Connect with us
Malayali Express

Malayali Express

ചിദംബരം പാർലമെന്‍റിലേക്ക്: പ്രതിപക്ഷം പ്രതീക്ഷയിൽ; ബിജെപി അടിവാങ്ങുമോ?

INDIA

ചിദംബരം പാർലമെന്‍റിലേക്ക്: പ്രതിപക്ഷം പ്രതീക്ഷയിൽ; ബിജെപി അടിവാങ്ങുമോ?

Published

on

മാത്യുജോണ്‍

ഐഎൻഎക്സ് മീഡിയ കേസിൽ ജാമ്യം ലഭിച്ച മുൻ ധനമന്ത്രി പി ചിദംബരം നാളെ പാർലമെന്‍റിലെത്തും. മകൻ കാർത്തി ചിദംബരമാണ് ഇക്കാര്യം അറിയിച്ചത്. രാവിലെ 11 മണിയോടെ ചിദംബരം പാർലമെന്‍റിലെത്തുമെന്ന് കാർത്തി പറയുന്നു. അതേസമയം ജയിലിലായ സമയത്തും ചിദംബരം മോദി സർക്കാരിനെതിരെ രൂക്ഷമായ വിമർശനങ്ങൾ ഉന്നയിച്ചിരുന്നു. പാർലമെന്‍റിൽ ചിദംബരം ബിജെപിക്ക് മറുപടി നൽകുമെന്ന പ്രതീക്ഷയിലാണ് കോണ്‍ഗ്രസ്.
05 ദിവസത്തെ ജയിൽ വാസത്തിന് ശേഷമാണ് ചിദംബരത്തിന് സുപ്രീം കോടതി ജാമ്യം അനുവദിച്ചത്. കോടതിയുടെ അനുമതിയില്ലാതെ വിദേശത്തേക്ക് പോകാൻ അദ്ദേഹത്തിന് സാധിക്കില്ല. ചോദ്യം ചെയ്യാൻ എപ്പോൾ വിളിച്ചാലും ഹാജരാകണമെന്നാണ് കോടതിയുടെ നിർദേശം. അതേസമയം കേസിനെ സംബന്ധിച്ച് പ്രസ്താവനകൾ നടത്താനോ, അഭിമുഖങ്ങൾ നൽകാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുതെന്ന് കോടതി കർശന നിർദേശം നൽകിയിട്ടുണ്ട്. പിതാവ് തിരിച്ച് വരുന്നതിൽ വലിയ സന്തോഷമുണ്ട്. ഇത് വലിയ കാത്തിരിപ്പിായിരുന്നു. കോടതി ജാമ്യം അനുവദിച്ചതിൽ സന്തോഷമുണ്ടെന്നും കാർത്തി പറഞ്ഞു. ചിദംബരത്തിനെതിരെ എന്തെങ്കിലും തരത്തിലുള്ള തെളിവുണ്ടെങ്കിൽ കോടതി ബിജെപി ഹാജരാക്കട്ടെ. എല്ലാവർക്കും മുന്നിൽ അത് അവതരിപ്പിക്കട്ടെ. അല്ലാതെ സീൽ ചെയ്ത കവറിൽ സമർപ്പിക്കാനുള്ള നീക്കം ഒട്ടും യോജിച്ചതല്ലെന്നും കാർത്തി വ്യക്തമാക്കി. മാധ്യമങ്ങൾ ആവർത്തിച്ച് ചോദിച്ചിട്ടും ഒന്നും പ്രതികരിക്കാൻ ചിദംബരം തയ്യാറായിട്ടില്ല. റിലീസിംഗ് ഓർഡർ ലഭിച്ചാലുടൻ ചിദംബരത്തിന് പുറത്തിറങ്ങാമെന്ന് നേരത്തെ തീഹാർ ഡിജിയും വ്യക്തമാക്കിയിരുന്നു. തമിഴ്നാട്ടിൽ നിന്നുള്ള രാജ്യസഭാംഗമാണ് ചിദംബരം. സാന്പത്തിക പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിൽ ചിദംബരം സർക്കാരിനെതിരെ നടത്തുന്ന വിമർശനങ്ങൾ വലിയ രീതിയിൽ ചർച്ച ചെയ്യപ്പെടാനും സാധ്യതയുണ്ട്. കോണ്‍ഗ്രസ് ഈ പ്രശ്നത്തെ ശക്തമായി തന്നെ ഉയർത്തി കാണിക്കുന്നുണ്ട്.

Continue Reading

Latest News