Connect with us
Malayali Express

Malayali Express

ബിജെപിയിലേക്ക് പോയവർക്ക് പണി: പണി കൊടുത്തത് മമത

INDIA

ബിജെപിയിലേക്ക് പോയവർക്ക് പണി: പണി കൊടുത്തത് മമത

Published

on

മനുലാൽ

വിജയം കണ്ടു ബിജെപിയിലേക്കു പോയവർക്കു പണി കിട്ടി തുടങ്ങി. പശ്ചിമബംഗാളിൽ നിന്നാണ് പണി തുടങ്ങിയിരിക്കുന്നത്.
ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപിയുടെ മികച്ച വിജയം പശ്ചിമ ബംഗാൾ രാഷ്ട്രീയത്തിൽ അടിമുടി മാറ്റമുണ്ടാക്കിയിരുന്നു. ഒട്ടേറെ കോണ്‍ഗ്രസ്, തൃണമൂൽ കോണ്‍ഗ്രസ് എംഎൽഎമാരാണ് തിരഞ്ഞെടുപ്പിന് ശേഷം ബിജെപിയിൽ ചേർന്നത്. മാസങ്ങൾക്ക് ശേഷം ചിത്രം പൂർണമായി മാറുകയാണ്. കഴിഞ്ഞാഴ്ച നടന്ന നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ മമതാ ബാനർജിയുടെ തൃണമൂൽ കോണ്‍ഗ്രസ് മികച്ച വിജയമാണ് നേടിയത്. ബിജെപിയുടെയും കോണ്‍ഗ്രസിന്‍റെ സിറ്റിങ് മണ്ഡലങ്ങൾ തൃണമൂൽ പിടിച്ചെടുത്തു. ഇതിന് പിന്നാലെ നേരത്തെ പാർട്ടി വിട്ട് ബിജെപിയിൽ ചേർന്നവർ തിരിച്ചെത്താൻ ആഗ്രഹം പ്രകടിപ്പിച്ചു രംഗത്തുവന്നിരിക്കുകയാണ്. എന്നാൽ തൃണമൂൽ മുഖംതിരിച്ചു.
ബിജെപിയിലേക്ക് കൂറുമാറിയ മൂന്ന് തൃണമൂൽ എംഎൽഎമാരാണ് തിരിച്ചുവരാൻ താൽപ്പര്യം പ്രകടിപ്പിച്ചിരിക്കുന്നത്. ബിജെപിയുമായി ഒത്തുപോകാൻ സാധിക്കില്ലെന്നാണ് ഇവർ പറഞ്ഞതെന്ന് തൃണമൂൽ നേതാക്കൾ പറയുന്നു. തൃണമൂലിന്‍റെ രാഷ്ട്രീയ മുന്നേറ്റം മനസിലാക്കിയാണ് തിരിച്ചുവരവ്.അതേസമയം, പുകഞ്ഞ കൊള്ളി പുറത്ത് എന്ന നിലപാടിലാണ് തൃണമൂലിന്‍റെ ചില നേതാക്കൾ. പുറത്തുപോയവരെ തിരിച്ചെടുക്കരുതെന്ന് ഇവർ ഉന്നത നേതൃത്വത്തോട് ആവശ്യപ്പെട്ടു. നിർണായക ഘട്ടത്തിൽ പാർട്ടി വിട്ടവർ വഞ്ചകരാണ് എന്നാണ് ഇവരുടെ നിലപാട്.

Continue Reading

Latest News