Connect with us
Malayali Express

Malayali Express

കെടി ജലീല്‍ അധികാര ദുര്‍വിനിയോഗം നടത്തിയെന്ന് ഗവര്‍ണറുടെ ഓഫീസ്

KERALA

കെടി ജലീല്‍ അധികാര ദുര്‍വിനിയോഗം നടത്തിയെന്ന് ഗവര്‍ണറുടെ ഓഫീസ്

Published

on

തിരുവനന്തപുരം: എംജി സര്‍വകലാശാലയ്ക്ക് കീഴിലുള്ള കേന്ദ്ര സാങ്കേതിക സര്‍വകലാശാലയില്‍ മന്ത്രി കെ.ടി ജലീലിനെതിരായ മാര്‍ക്ക് ദാന വിവാദം സ്ഥിരീകരിച്ച്‌ ഗവര്‍ണറുടെ ഓഫീസ്. മന്ത്രി അധികാര പരിധി മറികടന്ന് ഇടപെട്ടെന്ന് ഗവര്‍ണറുടെ സെക്രട്ടറിയുടെ റിപ്പോര്‍ട്ട്. സര്‍വകലാശാലയുടെ വിശദീകരണവും ഗവര്‍ണറുടെ ഓഫീസ് തള്ളി. മാര്‍ക്ക് കൂട്ടി നല്‍കാനുള്ള അധികാരം അദാലത്തിനുണ്ടായില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. റിപ്പോര്‍ട്ട് ചാന്‍സലറായ ഗവര്‍ണര്‍ക്ക് കൈമാറി.

തോറ്റ വിദ്യാര്‍ത്ഥിയുടെ ഉത്തരക്കടലാസ് മൂന്നാമതും മന്ത്രി ഇടപെട്ടാണ് മൂല്യനിര്‍ണ്ണയം നടന്നത്. മൂന്നാമതും മൂല്യനിര്‍ണ്ണയം നടത്തിയത് വി.സി. ഒരിക്കലും അംഗീകരിക്കാം പാടില്ലായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. റിപ്പോര്‍ട്ട് ഗവര്‍ണര്‍ പഠിച്ചുവരികയാണെന്നും ഇതിന് ശേഷം നടപടിയുണ്ടാകുമെന്നും രാജ് ഭവന്‍ അറിയിച്ചു.

ഗവര്‍ണറുടെ അനുമതിയില്ലാതെയാണ് മന്ത്രി സാങ്കേതിക സര്‍വകലാശാലയിലെ അദാലത്തില്‍ പങ്കെടുത്തത്. ഇത് തെറ്റാണെന്നും അദാലത്തില്‍ മന്ത്രി മൂല്യനിര്‍ണയത്തില്‍ ഇടപെട്ടതിനോടൊപ്പം ഇത്തരത്തില്‍ നിര്‍ദേശം നല്‍കിയത് അധികാര ദുര്‍വിനിയോഗമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇക്കാര്യത്തില്‍ വി.സി. നല്‍കിയ വിശദീകരണം തള്ളിക്കളയാനും റിപ്പോര്‍ട്ടില്‍ ശുപാര്‍ശ ചെയ്യുന്നു.

Continue Reading

Latest News