Connect with us
Malayali Express

Malayali Express

കോതമംഗലം ചെറിയപള്ളി കലക്ടര്‍ ഏറ്റെടുക്കണമെന്ന് ഹൈക്കോടതി

KERALA

കോതമംഗലം ചെറിയപള്ളി കലക്ടര്‍ ഏറ്റെടുക്കണമെന്ന് ഹൈക്കോടതി

Published

on

കൊ​​​ച്ചി: കോ​​​ത​​​മം​​​ഗ​​​ലം മാ​​ര്‍​​​ത്തോ​​​മ്മ ചെ​​​റി​​​യ​​പ​​​ള്ളി​​​യു​​​ടെ​​​യും സ്വ​​​ത്തു​​​ക്ക​​​ളു​​​ടെ​​​യും നി​​​യ​​​ന്ത്ര​​​ണം എ​​​റ​​​ണാ​​​കു​​​ളം ജി​​​ല്ലാ ക​​​ള​​​ക്ട​​​ര്‍ ഏ​​​റ്റെ​​​ടു​​​ക്ക​​​ണ​​​മെ​​​ന്നും ഓ​​​ര്‍​​​ത്ത​​​ഡോ​​​ക്സ് വി​​​ഭാ​​​ഗ​​​ത്തി​​​ന് മ​​​ത​​​പ​​​ര​​​മാ​​​യ ച​​​ട​​​ങ്ങു​​​ക​​​ള്‍ ന​​​ട​​​ത്താ​​​നാ​​​വും വി​​​ധം സ്ഥി​​​തി​​​ഗ​​​തി​​​ക​​​ള്‍ നി​​​യ​​​ന്ത്ര​​​ണ​​വി​​​ധേ​​​യ​​​മാ​​​യെ​​​ന്നു ബോ​​​ധ്യം വ​​​രു​​​ന്ന​​​പ​​​ക്ഷം പ​​​ള്ളി​​​യു​​​ടെ ഭ​​​ര​​​ണ​​നി​​​യ​​​ന്ത്ര​​​ണം ഈ ​​​വി​​​ഭാ​​​ഗ​​​ത്തി​​​ന് കൈ​​​മാ​​​റ​​​ണ​​​മെ​​​ന്നും ഹൈ​​​ക്കോ​​​ട​​​തി നി​​​ര്‍​​​ദേ​​​ശം ന​​​ല്‍​​​കി.
സു​​​പ്രീംകോ​​​ട​​​തി വി​​​ധി​​​യെ​​​ത്തു​​​ട​​​ര്‍​​​ന്നു കോ​​​ത​​​മം​​​ഗ​​​ലം ചെ​​​റി​​​യപ​​​ള്ളി​​​യി​​​ല്‍ മ​​​ത​​​പ​​​ര​​​മാ​​​യ ച​​​ട​​​ങ്ങു​​​ക​​​ള്‍ ന​​​ട​​​ത്താ​​​ന്‍ സം​​​ര​​​ക്ഷ​​​ണം തേ​​​ടി ഓ​​​ര്‍​​​ത്ത​​​ഡോ​​​ക്സ് വി​​​ഭാ​​​ഗം വി​​​കാ​​​രി തോ​​​മ​​​സ് പോ​​​ള്‍ റ​​​ന്പാ​​​ന്‍ ന​​​ല്‍​​​കി​​​യ ഹ​​​ര്‍​​​ജി​​​യി​​​ലാ​​​ണ് സിം​​​ഗി​​​ള്‍​​​ബെ​​​ഞ്ച് വി​​​ധി. പ​​​ള്ളി​​​യി​​​ലും പ​​​രി​​​സ​​​ര​​പ്ര​​​ദേ​​​ശ​​​ങ്ങ​​​ളി​​​ലും ശാ​​​ന്തി​​​യും സ​​​മാ​​​ധാ​​​ന​​​വും ഉ​​​റ​​​പ്പാ​​​ക്കാ​​​ന്‍ ക​​​ള​​​ക്ട​​​ര്‍ ന​​​ട​​​പ​​​ടി​​​യെ​​​ടു​​​ക്ക​​​ണ​​​മെ​​​ന്നു കോ​​​ട​​​തി വ്യ​​​ക്ത​​​മാ​​​ക്കി. ക​​​ള​​​ക്ട​​​ര്‍ പ​​​ള്ളി​​​യും പ​​​രി​​​സ​​​ര​​​ങ്ങ​​​ളും ഏ​​​റ്റെ​​​ടു​​​ത്ത്, പ​​​ള്ളി​​​ക്കു​​​ള്ളി​​​ലും പ​​​രി​​​സ​​​ര​​​ത്തും അ​​​ന്യാ​​​യ​​​മാ​​​യി നി​​​ല​​​യു​​​റ​​​പ്പി​​​ച്ച​​​വ​​​രെ പു​​​റ​​​ത്താ​​​ക്ക​​​ണം. പ​​​ള്ളി​​​യും പ​​​രി​​​സ​​​ര​​​വും സ്വ​​​ത്തു​​​ക്ക​​​ളും പ​​​രി​​​പാ​​​ലി​​​ക്കാ​​​നു​​​ള്ള ന​​​ട​​​പ​​​ടി​​​ക​​​ള്‍ സ്വീ​​​ക​​​രി​​​ക്ക​​​ണം. ഹ​​​ര്‍​​​ജി​​​ക്കാ​​​ര​​​നാ​​​യ വി​​​കാ​​​രി​​​ക്ക് സ​​​മാ​​​ധാ​​​ന​​​പ​​​ര​​​മാ​​​യി മ​​​ത​​​ച​​​ട​​​ങ്ങു​​​ക​​​ള്‍ ന​​​ട​​​ത്താ​​​നാ​​​വു​​​ന്ന സ്ഥി​​​തി​​​യു​​​ണ്ടെ​​​ന്നു ക​​​ള​​​ക്ട​​​ര്‍​​​ക്ക് ബോ​​​ധ്യ​​​പ്പെ​​​ട്ടാ​​​ല്‍ പ​​​ള്ളി​​​യു​​​ടെ ഭ​​​ര​​​ണ​​നി​​​യ​​​ന്ത്ര​​​ണം ഹ​​​ര്‍​​​ജി​​​ക്കാ​​​ര​​​ന് കൈ​​​മാ​​​റ​​​ണം. ഇ​​​ട​​​വ​​​കാം​​​ഗ​​​ങ്ങ​​​ള്‍ മ​​​രി​​​ച്ചാ​​​ല്‍ സം​​​സ്കാ​​​രം ന​​​ട​​​ത്തു​​​ന്ന​​​തി​​​ന് ത​​​ട​​​സ​​​മി​​​ല്ല. ഇ​​​തി​​​നാ​​​വ​​​ശ്യ​​​മാ​​​യ മ​​​ത​​​ച​​​ട​​​ങ്ങു​​​ക​​​ള്‍ പ​​​ള്ളി വി​​​കാ​​​രി ന​​​ട​​​ത്തി​​​ക്കൊ​​​ടു​​​ക്ക​​​ണം.

യാക്കോബായ സഭാംഗങ്ങളായ ഇടവകക്കാര്‍ പള്ളിക്കുള്ളില്‍ കൂടിയതുകൊണ്ടു വിധി നടപ്പാക്കാനായില്ലെന്ന സര്‍ക്കാര്‍ നിലപാട് സ്വീകാര്യമല്ല. അത് അംഗീകരിച്ചാല്‍, ഏതു വിധിക്കെതിരെയും പ്രതിഷേധമുയര്‍ത്താന്‍ ഇന്നത്തെ സാമൂഹിക സാഹചര്യത്തില്‍ സാധ്യമാണെന്നിരിക്കെ കോടതിവിധികള്‍ നടപ്പാക്കാനാകാതെ വരും. ഭരണഘടനാ സംവിധാനത്തില്‍ നിയമവാഴ്ച പരമപ്രധാനമാണ്. കോടതിവിധികള്‍ നടപ്പാക്കിയില്ലെങ്കില്‍ നിയമവാഴ്ച ഇല്ലാതാകും. വിധി നടപ്പാക്കണമെങ്കില്‍ കേസിന്റെ യഥാര്‍ഥ സ്ഥിതിയും പരാജയപ്പെട്ടെന്ന കാര്യവും യാക്കോബായ സഭാംഗങ്ങളെ ബോധ്യപ്പെടുത്തണമെന്നു സര്‍ക്കാര്‍ പറയുന്നതു സ്വീകാര്യമല്ല. ബലം പ്രയോഗിച്ചു വിധി നടപ്പാക്കാന്‍ ശ്രമിച്ചാല്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ളവരുടെ ജീവഹാനിക്ക് ഇടയാകുമെന്നും പുണ്യസ്ഥലമായതിനാല്‍ വെടിവയ്പും കണ്ണീര്‍വാതക പ്രയോഗവും ഒഴിവാക്കാനാണു ശ്രമിക്കുന്നതെന്നും സര്‍ക്കാര്‍ പറയുന്നതു വിലപേശലാണെന്നും കോടതി വ്യക്തമാക്കി. നി​​​യ​​​മ​​​ത്തി​​​ന്‍റെ പി​​​ന്‍​​​ബ​​​ല​​​മു​​​ള്ള സ​​​ര്‍​​​ക്കാ​​​രി​​​ന് മു​​​ന്‍​​​സി​​​ഫ് കോ​​​ട​​​തി​​​യു​​​ടെ വി​​​ധി ന​​​ട​​​പ്പാ​​​ക്കാ​​​നാ​​​വാ​​​ത്ത നി​​​സ​​​ഹാ​​​യ​​​ത​​​യു​​​ണ്ടെ​​​ന്നു പ​​​റ​​​യാ​​​നാ​​​വി​​​ല്ലെ​​​ന്നും ഹൈ​​​ക്കോ​​​ട​​​തി അ​​​ഭി​​​പ്രാ​​​യ​​​പ്പെ​​​ട്ടു.

Continue Reading

Latest News