Connect with us
Malayali Express

Malayali Express

മക്കളെ കഴുത്തറുത്ത് കൊന്ന ശേഷം ദമ്പതികള്‍ ആത്മഹത്യ ചെയ്തു

INDIA

മക്കളെ കഴുത്തറുത്ത് കൊന്ന ശേഷം ദമ്പതികള്‍ ആത്മഹത്യ ചെയ്തു

Published

on

ന്യൂഡല്‍ഹിയില്‍ മക്കളെ കഴുത്തറുത്ത് കൊന്ന ശേഷം ദമ്പതികള്‍ ആത്മഹത്യ ചെയ്തു. ഡല്‍ഹിയിലെ ഗാസിയാബാദില്‍ ചൊവ്വാഴച് രാവിലെയായിരുന്നു സംഭവം.ഫ്ളാറ്റിന്റെ എട്ടാം നിലയിലെ ബാല്‍ക്കണിയില്‍ നിന്ന് ചാടിയ ദമ്പതികള്‍ തല്‍ക്ഷണം മരിച്ചു. എന്നാല്‍ ഇവര്‍ക്കൊപ്പം ജീവനൊടുക്കാന്‍ ശ്രമിച്ച മറ്റൊരു സ്ത്രീ ഗുരുതര പരിക്കുകളോടെ ചികിത്സയിലാണ്.

ഒപ്പം ചാടിയ സ്ത്രീ ജീവനൊടുക്കിയ കുടുംബനാഥന്റെ ബിസിനസ് പങ്കാളിയാണെന്നും രണ്ടാം ഭാര്യയാണെന്നും അഭ്യൂഹങ്ങളുണ്ട്. ദമ്പതികള്‍ സാമ്പത്തിക പ്രതിസന്ധിയിലായിരുന്നു. ഇന്ദിരാപുരത്തെ വൈഭവ് ഖന്ദിലെ വീട്ടില്‍ നിന്ന് ആത്മഹത്യാകുറിപ്പ് കണ്ടെടുത്തിട്ടുണ്ട്.

കുട്ടികളുടെ മൃതദേഹം ഫ്ളാറ്റില്‍ നിന്നാണ് കിട്ടിയത്. സാമ്പത്തിക പ്രതിസന്ധിയാണ് മരണകാരണമെന്നാണ് കരുതുന്നത്. മരണമടഞ്ഞ ആണ്‍കുട്ടിക്ക് 13 വയസും പെണ്‍കുട്ടിക്ക് 11 വയസുമാണ് പ്രായം. ഇയാള്‍ ബിസിനസ് തകര്‍ച്ച നേരിടുകയും പലര്‍ക്കായി നല്‍കിയ ചെക്കുകള്‍ മടങ്ങുകയും ചെയ്തിരുന്നു.

Continue Reading

Latest News