Connect with us
Malayali Express

Malayali Express

കടലില്‍ ഒഴുകി കറുത്ത സ്യൂട്ടകെയ്സ്, തുറന്ന് നോക്കിയപ്പോള്‍ വെട്ടിനുറുക്കിയ ശരീരഭാഗങ്ങള്‍

INDIA

കടലില്‍ ഒഴുകി കറുത്ത സ്യൂട്ടകെയ്സ്, തുറന്ന് നോക്കിയപ്പോള്‍ വെട്ടിനുറുക്കിയ ശരീരഭാഗങ്ങള്‍

Published

on

കടല്‍തീരത്ത് വെട്ടിനുറുക്കിയ ശരീരഭാഗങ്ങള്‍ അടങ്ങിയ സ്യൂട്ടികെയ്സ് ഉപേക്ഷിക്കപ്പെട്ട നിലയില കണ്ടെത്തി. മുംബൈയിലെ മഹിം ബീച്ചിലാണ് സംഭവം. കറുത്ത നിറത്തിലുള്ള സ്യൂട്ട്കേസ് വെള്ളത്തില്‍ ഒഴുകി നടക്കുന്നത് കണ്ട് സംശയം തോന്നിയ ആളുകള്‍ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. പോലീസ് സംഭവസ്ഥലത്ത് എത്തി പെട്ടി തുറന്ന് പരിശോധിച്ചപ്പോഴാണ് വെട്ടിനുറുക്കിയ ശരീരഭാഗങ്ങള്‍ കണ്ടെത്തിയത്.

തോളില്‍ നിന്ന് വെട്ടിമാറ്റിയ നിലയില്‍ കൈയ്യുടെ ഭാഗം, പുരുഷ ശരീരത്തിലെ സ്വകാര്യ ഭാഗം എന്നിവയാണ് സ്യൂട്ട്കേസില്‍ ഉണ്ടായിരുന്നത്. പ്ലസിറ്റിക് കവറില്‍ പൊതിഞ്ഞ നിലയിലായിരുന്നു ശരീരഭാഗങ്ങള്‍ സ്യൂട്ട്കേസില്‍ ഉണ്ടായിരുന്നത്. ശാസ്ത്രീയ പരിശോധനയ്ക്കായി ശരീരഭാഗങ്ങള്‍ ആശുപത്രിയിലേക്ക് മാറ്റി.

പ്രദേശത്തെ മത്സ്യത്തൊഴിലാളികളും പോലീസും ചേര്‍ന്ന് ബാക്കി ശരീരഭാഗങ്ങള്‍ക്കായി തിരച്ചില്‍ നടത്തിക്കൊണ്ട് ഇരിക്കുകയാണ്. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങളും പരിശോധിച്ച് വരികയാണ്.

അടുത്തിടെ കാണാതായവരെക്കുറിച്ചുള്ള വിവരങ്ങളും പോലീസ് ശേഖിരിക്കുന്നുണ്ട്. കൊലപാതകം അടക്കം വകുപ്പുകള്‍ ചുമത്തി കേസ് രജിസ്റ്റിര്‍ ചെയ്ത് പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.

Continue Reading

Latest News