Connect with us
Malayali Express

Malayali Express

ഒത്തുതീര്‍പ്പ് നീക്കം പാളി; വഞ്ചിയൂര്‍ കോടതിയിലെ മജിസ്ട്രേറ്റ് ദീപ മോഹനെതിരെ ബഹിഷ്‌കരണം തുടരുമെന്ന് അഭിഭാഷകര്‍

KERALA

ഒത്തുതീര്‍പ്പ് നീക്കം പാളി; വഞ്ചിയൂര്‍ കോടതിയിലെ മജിസ്ട്രേറ്റ് ദീപ മോഹനെതിരെ ബഹിഷ്‌കരണം തുടരുമെന്ന് അഭിഭാഷകര്‍

Published

on

വഞ്ചിയൂര്‍ കോടതിയിലെ പ്രശ്നങ്ങളില്‍ ഒത്തുതീര്‍പ്പ് ശ്രമം പാളി. മജിസ്ട്രേറ്റ് ദീപ മോഹനെതിരെ ബഹിഷ്‌കരണ നടപടിയുമായി മുന്നോട്ട് പോകുമെന്ന് അഭിഭാഷകര്‍ വ്യക്തമാക്കി. പ്രശ്നം പരിഹരിച്ചെന്നായിരുന്നു നേരത്തെ ബാര്‍ കൗണ്‍സില്‍ ഭാരവാഹികള്‍ പറഞ്ഞിരുന്നത്. എന്നാല്‍ ബഹിഷ്‌കരണം തുടരുമെന്ന് ബാര്‍ അസോസിയേഷന്‍ ഭാരവാഹികള്‍ വ്യക്തമാക്കി.

പ്രശ്നം പരിഹരിക്കാന്‍ നാളെ ബാര്‍ കൗണ്‍സില്‍ യോഗം ചേരും. വിവിധ ബാര്‍ അസോസിയേഷന്‍ ഭാരവാഹികളും ചര്‍ച്ചയില്‍ പങ്കെടുക്കും. ഇതിന് ശേഷം അഞ്ചാം തീയതി വീണ്ടും ഒത്തുതീര്‍പ്പ് ചര്‍ച്ച നടത്തും. ഇതിന് മുന്നോടിയായി ഡിസംബര്‍ നാലിന് മുഴുവന്‍ ബാര്‍ കൗണ്‍സില്‍ ഭാരവാഹികളുടെയും യോഗം കൊച്ചിയില്‍ ചേരാനും തീരുമാനമായി.

അഭിഭാഷകര്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്ത കേസ് പിന്‍വലിക്കണമെന്നും ബാര്‍ കൗണ്‍സില്‍ അംഗങ്ങള്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസിനോട് ആവശ്യപ്പെട്ടിരുന്നു. മജിസ്ട്രേറ്റിനെ തടഞ്ഞ സംഭവത്തില്‍ പ്രതിഷേധിച്ച് ജഡ്ജിമാരുടെ സംഘടന ഹൈക്കോടതിയില്‍ കത്ത് നല്‍കിയിരുന്നു. ഇതേതുടര്‍ന്ന് ഹൈക്കോടതി സ്വമേധയാ കേസെടുക്കാനുള്ള നടപടികളുമായി മുന്നോട്ട് പോകുന്നതിനിടെയാണ് ബാര്‍ കൗണ്‍സില്‍ അംഗങ്ങള്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസിനെ കണ്ടത്.

Continue Reading

Latest News