Connect with us
Malayali Express

Malayali Express

നിരോധനമില്ല: വീടുകളില്‍ വൈന്‍ നിര്‍മ്മാണത്തിന് സര്‍ക്കാര്‍ വിലക്കേര്‍പ്പെടുത്തിയെന്ന വാര്‍ത്ത തള്ളി എക്സൈസ് മന്ത്രി

KERALA

നിരോധനമില്ല: വീടുകളില്‍ വൈന്‍ നിര്‍മ്മാണത്തിന് സര്‍ക്കാര്‍ വിലക്കേര്‍പ്പെടുത്തിയെന്ന വാര്‍ത്ത തള്ളി എക്സൈസ് മന്ത്രി

Published

on

വീടുകളില്‍ വൈന്‍ നിര്‍മ്മാണത്തിന് സര്‍ക്കാര്‍ വിലക്കേര്‍പ്പെടുത്തിയെന്ന വാര്‍ത്ത തള്ളി മന്ത്രി ടി.പി രാമകൃഷ്ണന്‍. വീട്ടില്‍ വൈന്‍ ഉത്പാദിപ്പിച്ചാല്‍ എക്സൈസ് നടപടി സ്വീകരിക്കും എന്ന തരത്തില്‍ വാര്‍ത്തകള്‍ പുറത്തു വന്ന സാഹചര്യത്തിലാണ് എക്സൈസ് മന്ത്രിയുടെ വിശദീകരണം.

പഴങ്ങളില്‍ നിന്നും കാര്‍ഷിക ഉത്പന്നങ്ങളില്‍ നിന്നും വീര്യം കുറഞ്ഞ മദ്യമുണ്ടാക്കാം എന്ന കാര്‍ഷിക സര്‍വ്വകലാശാല റിപ്പോര്‍ട്ടി തത്വത്തില്‍ അംഗീകരിക്കുക മാത്രമാണ് സംസ്ഥാന സര്‍ക്കാര്‍ ചെയ്തിട്ടുള്ളത്. ഈ വിഷയത്തില്‍ തുടര്‍ നടപടികളൊന്നും ഇതുവരെ എടുത്തിട്ടില്ല. വ്യവസായ അടിസ്ഥാനത്തില്‍ വീര്യം കുറഞ്ഞ മദ്യമുണ്ടാക്കാനൊന്നും ആര്‍ക്കും അനുമതി നല്‍കിയിട്ടില്ല. നിയമവിധേയമായ കാര്യങ്ങള്‍ മാത്രമേ സര്‍ക്കാര്‍ പിന്തുണയ്ക്കുകയുള്ളൂ എന്നും മന്ത്രി ഡല്‍ഹിയില്‍ പറഞ്ഞു.

അതേസമയം സിനിമ സെറ്റിലെ ലഹരി ഉപയോഗം സംബന്ധിച്ച് പരാതി സര്‍ക്കാരിന്റെ മുന്നിലേക്ക് വന്നിട്ടില്ലെന്നും എന്നാല്‍ ആരോപണങ്ങള്‍ പരിശോധിക്കുമെന്നും ഡല്‍ഹിയില്‍ മാധ്യമങ്ങളെ കണ്ട എക്സൈസ് മന്ത്രി ടിപി രാമകൃഷ്ണന്‍ വ്യക്തമാക്കി.

Continue Reading

Latest News