Connect with us
Malayali Express

Malayali Express

കരീബിയന്‍ ദ്വീപ് സമൂഹത്തില്‍ സ്വന്തം ദ്വീപ് വാങ്ങി പുതിയ രാജ്യം ഉണ്ടാക്കി ആള്‍ദൈവം നിത്യാനന്ദ

INDIA

കരീബിയന്‍ ദ്വീപ് സമൂഹത്തില്‍ സ്വന്തം ദ്വീപ് വാങ്ങി പുതിയ രാജ്യം ഉണ്ടാക്കി ആള്‍ദൈവം നിത്യാനന്ദ

Published

on

പെണ്‍കുട്ടികളെ തട്ടിക്കൊണ്ട് പോയി തടങ്കലില്‍ വെച്ച കേസില്‍ പ്രതിയായ ആള്‍ദൈവം നിത്യാനന്ദ ഇക്വഡോറില്‍ സ്വകാര്യ ദ്വീപ് വാങ്ങി സ്വന്തം രാജ്യം സ്ഥാപിച്ചു. കൈലാസ എന്നാണ് പുതിയ രാജ്യത്തിന് നിത്യാനന്ദ പേരിട്ടിരിക്കുന്നത്. നിത്യനന്ദ വിദേശത്തേക്ക് കടന്നതായി ഗുജറാത്ത് പോലീസ് അറിയിച്ചിരുന്നു. എന്നാല്‍ അതിനെ പറ്റി വ്യക്തമല്ലെന്നാണ് കേന്ദ്രം അറിയിച്ചത്.

എന്നാല്‍ അതിനിടെയാണ് താന്‍ പരമാധികാര സനാദന ഹിന്ദു ധര്‍മ്മം പിന്തുടരുന്ന രാജ്യം സ്ഥാപിച്ചതായി നിത്യനന്ദ പ്രഖ്യാപിച്ചത്. ഒരു റിപ്പബ്ലിക് ടിവിയാണ് ഇത് സംബന്ധിച്ച് വാര്‍ത്ത് പുറത്ത് വിട്ടിരിക്കുന്നത്. കരീബിയന്‍ ദ്വീപ് സമൂഹത്തിലെ ട്രനിഡാഡ് ആന്റ് ടുബാക്കോയിക്ക് സമീപമാണ് നിത്യാനന്ദയുടെ കൈലാസ രാജ്യം. രാജ്യം പ്രഖ്യാപിച്ചതിന് പിന്നാലെ രാജ്യത്തിന്റെ് പതാകയും പാസ്പോര്‍ട്ടും നിത്യനന്ദ പുറത്തിറക്കി. കടും കാവി നിറത്തിലുള്ള നിത്യാനന്ദയുടെയും ശിവന്റെയും ഉള്‍പ്പെടുന്ന ചിത്രവും നന്ദി വിഗ്രഹവും ഉള്ളതാണ് പതാക. കൂടാതെ രണ്ട് തരത്തിലുള്ള പാസ്പോര്‍ട്ടും ഇയാള്‍ പുറത്തിറക്കി.

മഹത്തായ ഹിന്ദു രാഷ്ട്രമാണ് ഇതെന്ന് പറയുന്ന നിത്യാനന്ദ ഹിന്ദധര്‍മ്മം ആചരിച്ച് ഞങ്ങളുടെ ദൗത്യത്തിനൊപ്പം ചേരുന്ന ആര്‍ക്കും ഈ രാജ്യത്തെ പൗരന്‍മാരാകാം. എന്നാല്‍ അതിര്‍ത്തികള്‍ ഇല്ലാത്ത രാജ്യമാണിതെന്നും ഇത് സംബന്ധിച്ച് പുറത്തിറക്കിയ കുറിപ്പില്‍ പറയുന്നു.

നാല് കുട്ടികളെ തട്ടിക്കൊണ്ട് പോയതിനാണ് ആള്‍ ദൈവം നിത്യനന്ദക്കെതിരെ എഫ്ഐആര്‍ റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. സംഭവുമായി ബന്ധപ്പെട്ട് ഇയാളുടെ ശിഷ്യരായ സാധ്വി പ്രാണ്‍പ്രിയാനന്ദ, പ്രിയതത്വ റിദ്ദി കിരണ്‍ എന്നിവരെ പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. കുട്ടികളെ അനധികൃതമായി ഫ്ളാറ്റില്‍ താമസിപ്പിച്ചതിനും കുട്ടികളെ കൊണ്ട് ബാല വേല ചെയ്യിച്ചതിനുമാണ് ഇവരെ പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ഫ്ളാറ്റില്‍ നിന്ന് രക്ഷപ്പെടുത്തിയ നാല് കുട്ടികളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് നിത്യാനന്ദക്കെതിരെ കേസ് റജിസ്റ്റ്ര് ചെയ്തിരിക്കുന്നത്. യോഗിനി സര്‍വ്വഗ്യപീഠം എന്നാണ് നിത്യാനന്ദയുടെ ആശ്രമത്തിന്റെ പേര്.

Continue Reading

Latest News