Connect with us
Malayali Express

Malayali Express

പോക്‌സോ കേസില്‍ പ്രതിയായ എസ്.ഐ കോടതിയില്‍ കീഴടങ്ങി

KERALA

പോക്‌സോ കേസില്‍ പ്രതിയായ എസ്.ഐ കോടതിയില്‍ കീഴടങ്ങി

Published

on

തിരുവനന്തപുരം പേരൂര്‍ക്കട എസ്.എ.പി ക്വാട്ടേഴ്‌സില്‍ എട്ടാം ക്ലാസുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതി എസ്.ഐ സജീവ് കുമാര്‍ കോടതിയില്‍ കീഴടങ്ങി. ഇയാളെ കഴിഞ്ഞ ദിവസം സസ്‌പെന്‍ഡ് ചെയ്തിരുന്നു പിന്നാലെയാണ് ഇന്നലെ ഉച്ചയോടെ കീഴടങ്ങിയത്. എട്ടാം ക്ലാസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ രണ്ടു ദിവസം മുമ്പാണ് പേരൂര്‍ക്കട പൊലീസ് സജീവിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്. പൊലീസ് ആസ്ഥാനത്തെ ബോംബ് സ്‌ക്വാഡ് എസ്.ഐ ആയ സജീവ് കുമാര്‍ തുടര്‍ന്ന് ഒളിവിലായിരുന്നു. പേരൂര്‍ക്കട എസ്.എ.പി ക്വാര്‍ട്ടേഴ്‌സ് റസിഡന്‍സ് അസോസിയേഷന്‍ ഭാരവാഹി കൂടിയായ സജീവ് കുമാര്‍ അസോസിയേഷന്റെ പരിപാടിയുമായി ബന്ധപ്പെട്ട് കഴിഞ്ഞ ചൊവ്വാഴ്ച തന്റെ വീട്ടിലെത്തിയ പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്നാണ് പരാതി. സ്‌കൂളിലെ കൗണ്‍സിലിംഗിലാണ് പെണ്‍കുട്ടി കാര്യങ്ങള്‍ വെളിപ്പെടുത്തിയത്. ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരുടെ ഇടപെടലിനെ തുടര്‍ന്നാണ് സംഭവം പുറംലോകം അറിഞ്ഞത്. വഞ്ചിയൂര്‍ പോക്സോ കോടതിയില്‍ കീഴടങ്ങിയ സജീവിനെ റിമാന്‍ഡ് ചെയ്തു.

Continue Reading

Latest News