Connect with us
Malayali Express

Malayali Express

ശബരിമല കയറാന്‍ പ്രായഭേദമെന്യേ സ്ത്രീകളെ അനുവദിക്കണം; ബിന്ദു അമ്മിണി സുപ്രീംകോടതിയില്‍

KERALA

ശബരിമല കയറാന്‍ പ്രായഭേദമെന്യേ സ്ത്രീകളെ അനുവദിക്കണം; ബിന്ദു അമ്മിണി സുപ്രീംകോടതിയില്‍

Published

on

പ്രായഭേദമെന്യേ സ്ത്രീകളെ ശബരിമലയില്‍ പ്രവേശിപ്പിക്കണമെന്നും ശബരിമലയില്‍ ദര്‍ശനം നടത്താന്‍ ആഗ്രഹിക്കുന്ന യുവതികള്‍ക്ക് സംരക്ഷണം നല്‍കണമെന്നും ആവശ്യപ്പെട്ട് ബിന്ദു അമ്മിണി സുപ്രീം കോടതിയില്‍. ശബരിമലയില്‍ പോകാനെത്തുന്ന സ്ത്രീകളുടെ പ്രായം പരിശോധനിക്കുന്ന പൊലീസിന്റെ നടപടി നിര്‍ത്തിവയ്ക്കണമെന്നും സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച അപേക്ഷയില്‍ പറയുന്നു. ക്രിസ്തുമസ് അവധിക്ക് കോടതി പിരിയും മുന്നേ ഈ ഹര്‍ജി സുപ്രീംകോടതിയുടെ പരിഗണനയ്ക്ക് വരാനാണ് സാധ്യത.

സ്ത്രീ പ്രവേശന വിധിക്ക് സംസ്ഥാന സര്‍ക്കാര്‍ പ്രചാരണം നല്‍കണമെന്നും ഹര്‍ജിയിലുണ്ട്. യുവതികളെ തടയുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്നും ബിന്ദു അമ്മിണി ആവശ്യപ്പെടുന്നു.

Continue Reading

Latest News