Connect with us
Malayali Express

Malayali Express

കെ.പി.സി.സിയെ നയിക്കാന്‍ ആള്‍ക്കൂട്ടം വേണ്ട : മുല്ലപ്പള്ളി

KERALA

കെ.പി.സി.സിയെ നയിക്കാന്‍ ആള്‍ക്കൂട്ടം വേണ്ട : മുല്ലപ്പള്ളി

Published

on

എം.പിമാരും എം.എല്‍.എമാരും കെ.പി.സി.സി ഭാരവാഹികളാവുന്നതിലുള്ള വിയോജിപ്പ് പരസ്യമാക്കി കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ രംഗത്ത്. കെ.പി.സി.സിയെ നയിക്കാന്‍ ആള്‍ക്കൂട്ടമല്ല, ഗുണപരമായ മാറ്റമാണ് വേണ്ടത്. അതിനാണ് താന്‍ ശ്രമിക്കുന്നതെന്നും ഇവിടെ വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം തുറന്നടിച്ചു.

നേതൃപാടവവും കാര്യശേഷിയുമുള്ളവരാണ് എം.പിമാരും എം.എല്‍.എമാരുമെന്നതില്‍ തര്‍ക്കമില്ല. ഒരു പാര്‍ലമെന്റംഗത്തിന് 7- 8 മാസം പാര്‍ലമെന്റ് സമ്മേളനമുണ്ടാകും.അതിലവരുടെ സജീവ പങ്കാളിത്തം ഇപ്പോള്‍ അനിവാര്യമാണ്. എം.പിമാരെല്ലാം ഒന്നോ രണ്ടോ പാര്‍ലമെന്റ് സമിതികളില്‍ അംഗമായിരിക്കും. അതിന്റെ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കണം. നിയോജകമണ്ഡലങ്ങളിലെ ജനങ്ങളുടെ പ്രശ്‌നങ്ങള്‍ക്ക് പ്രഥമ പരിഗണന നല്‍കണം. അതില്ലാതെ എന്നും ജയിച്ചുവരാനാവില്ല. അതിനെല്ലാമൊപ്പം പാര്‍ട്ടി സ്ഥാനത്തും പ്രവര്‍ത്തിക്കാന്‍ എവിടെ സമയം?.എം.എല്‍.എമാര്‍ക്കാണെങ്കില്‍ തിരഞ്ഞെടുപ്പിന് ഇനി കഷ്ടിച്ച് ഒരു വര്‍ഷമാണുള്ളത്. സ്വന്തം മണ്ഡലത്തില്‍ കൂടുതല്‍ സമയം ചെലവിടേണ്ട രാഷ്ട്രീയ സാഹചര്യത്തില്‍ പുറമേയുള്ള സംഘടനാപ്രവര്‍ത്തനം എങ്ങനെ നടത്തും.? പ്രസിഡന്റെന്ന നിലയില്‍ താനേല്പിക്കുന്ന ഉത്തരവാദിത്വം അവര്‍ക്കെങ്ങനെ അതേ നിലയില്‍ നടപ്പാക്കാനാവും? ഈയൊരു സാഹചര്യം അവരെല്ലാം അംഗീകരിക്കേണ്ടേ? തനിക്ക് ആരോടും വിരോധമില്ലകെ.പി.സി.സി പുന:സംഘടന സംബന്ധിച്ച് എല്ലാ നേതാക്കള്‍ക്കും അഭിപ്രായങ്ങളും ആഗ്രഹങ്ങളുമുണ്ടാകും. എ.കെ. ആന്റണിയും തെന്നല ബാലകൃഷ്ണപിള്ളയുമൊഴിച്ചുള്ള നേതാക്കളെല്ലാം തനിക്ക് പട്ടിക നല്‍കിയിട്ടുണ്ട്. അതിലോരോ പേരിലും തന്റെ അഭിപ്രായം വ്യക്തമായി രേഖപ്പെടുത്തിയാണ് ഹൈക്കമാന്‍ഡിന് കൈമാറിയത്. പുന:സംഘടന എങ്ങനെ വേണമെന്ന നിര്‍ദ്ദേശവും അറിയിച്ചിട്ടുണ്ട്. കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധിയുമായി ഇക്കാര്യങ്ങളെല്ലാം ചര്‍ച്ച ചെയ്തു. അന്തിമതീരുമാനമെടുക്കേണ്ടത് ഹൈക്കമാന്‍ഡാണ്. പുന:സംഘടന വളരെ വേഗം വേണമെന്ന് ആഗ്രഹമുണ്ട്. പുന:സംഘടന സംബന്ധിച്ച് പി.സി. ചാക്കോ നടത്തിയ പ്രതികരണം ദുരുദ്ദേശ്യത്തോടെ വളച്ചൊടിക്കരുതെന്ന് അദ്ദേഹം തന്നെ കണ്ടപ്പോള്‍ പറഞ്ഞു. അതിനെ ദുര്‍വ്യാഖ്യാനം ചെയ്യേണ്ടതില്ല. പ്രതിപക്ഷമെന്ന നിലയില്‍ കോണ്‍ഗ്രസ് ദുര്‍ബലമല്ല. തങ്ങള്‍ ചെയ്യുന്നത് ജനങ്ങളിലെത്തിക്കാന്‍ മാദ്ധ്യമങ്ങളുടെ ഇടപെടലുണ്ടാവണമെന്നും മുല്ലപ്പള്ളി പറഞ്ഞു.

Continue Reading

Latest News