Connect with us
Malayali Express

Malayali Express

കൂടുതല്‍ സേവനം വാഗ്ദാനം ചെയ്ത കമ്പനിയെ ഒഴിവാക്കി പൊലീസിന്റെ ഹെലികോപ്ടര്‍ വാടകയ്‌ക്കെടുക്കല്‍ വിവാദത്തില്‍

KERALA

കൂടുതല്‍ സേവനം വാഗ്ദാനം ചെയ്ത കമ്പനിയെ ഒഴിവാക്കി പൊലീസിന്റെ ഹെലികോപ്ടര്‍ വാടകയ്‌ക്കെടുക്കല്‍ വിവാദത്തില്‍

Published

on

അടിയന്തരസേവനങ്ങള്‍ക്ക് ഉപയോഗിക്കുന്നതിനായി പൊലീസിന് സ്ഥിരമായി ഹെലിക്കോപ്ടര്‍ വാടകയ്‌ക്കെടുക്കാനുള്ള നീക്കം വിവാദത്തില്‍. കുറഞ്ഞ തുകയ്ക്ക് മികച്ച സേവനം വാഗ്ദാനം ചെയ്ത കമ്പനിയെ തഴഞ്ഞെന്നാണ് ആക്ഷേപം. മുഖ്യമന്ത്രിയുടെ ഉപദേഷ്ടാവ് രമണ്‍ ശ്രീവാസ്തവയുടെ ഇടപെടലിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ നഷ്ടകരാറില്‍ ഏര്‍പ്പെടുന്നതെന്നും ആരോപണമുണ്ട്.പ്രതിമാസം 1.44 കോടി രൂപ ചെലവഴിച്ച് ഡല്‍ഹി ആസ്ഥാനമായ പവര്‍ഹാന്‍സില്‍ നിന്ന് ഹെലികോപ്റ്റര്‍ വാടകയ്‌ക്കെടുക്കാനാണ് തീരുമാനിച്ചത്. പ്രതിമാസം 20മണിക്കൂര്‍ ഉപയോഗിക്കാം.അധികമുള്ള ഓരോ മണിക്കൂറിനും 68,000 രൂപ വീതം നല്‍കണം. എന്നാല്‍ ഡല്‍ഹി ആസ്ഥാനമായ ചിപ്സണ്‍ ഏവിയേഷന്‍ എന്ന കമ്പനി ഇതേ തുകയ്ക്ക് കണ്ണൂരും കൊച്ചിയും തിരുവനന്തപുരത്തുമായി മൂന്നു ഹെലികോപ്റ്റര്‍ നല്‍കാമെന്ന് വാഗ്ദാനം ചെയ്തിരുന്നു. ഇരുപത് മണിക്കൂറിനു പകരം അറുപത് മണിക്കൂര്‍ സേവനവും ഉറപ്പ് നല്‍കി. എന്നാല്‍ ഇത് പിന്തള്ളിയാണ് പവന്‍ഹാന്‍സുമായി കരാറിലേര്‍പ്പെടാന്‍ തീരുമാനിച്ചതെന്നാണ് ആരോപണം. ഈമാസം 10ന് കരാര്‍ ഒപ്പിടാനിരിക്കെ ചിപ്‌സണ്‍ ഏവിയേഷന്‍ ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിട്ടുമുണ്ട്.

ഹെലികോപ്ടര്‍ വാങ്ങുന്ന കാര്യം തീരുമാനിക്കാന്‍ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ രുപീകരിച്ച സമിതിയില്‍ അംഗമല്ലാതിരുന്നിട്ടും മുഖ്യമന്ത്രിയുടെ പൊലീസ് ഉപദേഷ്ടാവ് രമണ്‍ ശ്രീവാസ്തവയാണ് എല്ലാ നീക്കങ്ങള്‍ക്കും ചുക്കാന്‍ പിടിച്ചതെന്നും ആക്ഷേപമുണ്ട്. പവര്‍ഹാന്‍സില്‍ നിന്നു 11സീറ്റുള്ള ഇരട്ട എന്‍ജിന്‍ ഹെലികോപ്റ്ററാണ് വാടകയ്‌ക്കെടുക്കുന്നത്. ചിപ്സണ്‍ വാഗ്ദാനം ചെയ്ത ആറു സീറ്റ് വരെയുള്ള ഒറ്റ എന്‍ജിന്‍ ഹെലികോപ്റ്റര്‍ നക്സല്‍ വിരുദ്ധ പ്രവര്‍ത്തനം പോലെയുള്ള ഓപ്പറേഷനുകള്‍ക്കു മതിയാവില്ലെന്നാണ് പൊലീസ് വൃത്തങ്ങള്‍ നല്‍കുന്ന മറുപടി. അതേസമയം പൊതുമേഖലാ സ്ഥാപനമായതിനാലാണ് പവര്‍ഹാന്‍സുമായി കരാറിലേര്‍പ്പെടുന്നതെന്നാണ് സര്‍ക്കാര്‍ വാദം.

Continue Reading

Latest News