Connect with us
Malayali Express

Malayali Express

കേരള സര്‍വകലാശാല മോഡറേഷന്‍ തട്ടിപ്പ്: അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറും

KERALA

കേരള സര്‍വകലാശാല മോഡറേഷന്‍ തട്ടിപ്പ്: അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറും

Published

on

കേരള സര്‍വകലാശാല മോഡറേഷന്‍ മാര്‍ക്ക് ദാനത്തിന്റെ അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറും. സംഭവത്തില്‍ കേസെടുത്ത് അന്വേഷണം വേണമെന്ന് പ്രാഥമിക അന്വേഷണം നടത്തിയ ജില്ലാ ക്രൈംബ്രാഞ്ച് ശുപാര്‍ശ ചെയ്തിരുന്നു. എന്നാല്‍ ശുപാര്‍ശ ഡിജിപിയുടെ പരിഗണനയിലാണ്. വിശദമായ അന്വേഷണം നടത്തേണ്ടതിനാല്‍ സൈബര്‍ വിദഗ്ദരെ കൂടി ഉള്‍പ്പെടുത്തി ക്രൈംബ്രഞ്ചിന്റെ പ്രത്യേക സംഘത്തിന് കേസ് കൈമാറാനാണ് ആലോചിക്കുന്നത്. ഡിജിപിയുടെ ഉത്തരവ് വൈകാതെ പുറത്തിറങ്ങും.

കേരള സര്‍വകലാശാലയില്‍ നടന്ന് മാര്‍ക്ക് മോഡറേഷന്റെ നിര്‍ണായക വിവരങ്ങള്‍ കഴിഞ്ഞ ദിവസമാണ് പുറത്ത് വന്നത്. സംഭവത്തില്‍ ജില്ലാ ക്രൈംബ്രാഞ്ച് പ്രാഥമിക അന്വേഷണം നടത്തിയിരുന്നു. 2016 ജൂണ്‍ മുതല്‍ 2019 ജനുവരെയുള്ള കാലയളവില്‍ 16 ഡിഗ്രി പരീക്ഷകളിലെ മാര്‍ക്ക് തിരുത്തിയെന്ന കണ്ടെത്തിനെക്കുറിച്ചാണ് ജില്ലാ ക്രൈംബ്രാഞ്ച് അന്വേഷണം നടത്തിയത്. സൈബര്‍ സെല്ലിന്റെ സഹകരണത്തോടെയായിരുന്നു അന്വേഷണം.

Continue Reading

Latest News