Connect with us
Malayali Express

Malayali Express

വിശപ്പകറ്റാന്‍ മാര്‍ഗമില്ലാതെ കുട്ടികളെ ശിശുക്ഷേമ സമിതിക്ക് നല്‍കിയ വീട്ടമ്മയ്ക്ക് തിരുവനന്തപുരം നഗരസഭ ജോലി നല്‍കും

KERALA

വിശപ്പകറ്റാന്‍ മാര്‍ഗമില്ലാതെ കുട്ടികളെ ശിശുക്ഷേമ സമിതിക്ക് നല്‍കിയ വീട്ടമ്മയ്ക്ക് തിരുവനന്തപുരം നഗരസഭ ജോലി നല്‍കും

Published

on

വിശപ്പകറ്റാന്‍ നിവര്‍ത്തിയില്ലാതെ തന്റെ നാല് മക്കളെ ശിശുക്ഷേമ സമിതിക്ക് നല്‍കിയ അമ്മയക്ക് തിരുവനന്തപുരം നഗരസഭയില്‍ നാളെ മുതല്‍ താല്‍ക്കാലിക ജോലി നല്‍കും. കുട്ടികളെ ശിശുക്ഷേമ സമിതിക്ക് കൈമാറിയ കാര്യം വാര്‍ത്തയായതോടെയ മേയര്‍ കെ ശ്രീകുമാര്‍ ഇവരുടെ വീട് സന്ദര്‍ശിക്കുകയും ജോലി നല്‍കാമെന്ന് പ്രഖ്യാപനം നടത്തുകയും ചെയ്തത്.

നഗരസഭയുടെ പണി പൂര്‍ത്തിയായ കിടക്കുന്ന ഫ്ളാറ്റുകളില്‍ ഒന്ന് ഇവര്‍ക്ക് താമസിക്കാന്‍ നല്‍കുമെന്നും കുട്ടികളുടെ പഠന കാര്യത്തിന്റെ മുഴുവന്‍ ഉത്തരവാദിത്വം ഏറ്റെടുക്കുമെന്നും മേയര്‍ വ്യക്തമാക്കി. വിശപ്പ് സഹിക്കാന്‍ കഴിയാതെ ഇവരുടെ ഒരു കുട്ടി മണ്ണ് വാരി തിന്നകാര്യം ശിശുക്ഷേമ സമിതിക്ക് നല്‍കിയ പരാതിയില്‍ നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കുട്ടികളുടെ സംരക്ഷണം ഏറ്റെടുക്കുകയായിരുന്നു.

തിരുവനന്തപുരത്ത് ഇങ്ങനെ ഒരു സംഭവം നടക്കാന്‍ പാടില്ലെന്നും അടിയന്തര പരിഹാരം എന്ന നിലയ്ക്ക് കുട്ടികളുടെ അമ്മയ്ക്ക് ചൊവ്വാഴ്ച മുതല്‍ താല്‍ക്കാലിക ജോലി നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം കുട്ടികള്‍ പട്ടിണി കിടന്ന സാഹചര്യത്തില്‍ ഉചിതമായ നടപടി സ്വീകരിക്കാന്‍ മന്ത്രി കെ കെ ശൈലജ നിര്‍ദ്ദേശം നല്‍കിയെന്ന് ശിശുക്ഷേമ സമിതി ജനറല്‍ സെക്രട്ടറി എസ് പി ദീപക്. അച്ഛന്‍ മദ്യപിച്ചെത്തി ഉപദ്രവിക്കുന്നതായി കണ്ടെത്തി. ഇക്കാര്യം കുട്ടികള്‍ തന്നെ പറഞ്ഞിരുന്നു. വിഷയത്തില്‍ നിയമനടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. കുട്ടികള്‍ സമിതിയുടെ സംരക്ഷണത്തിലാണ്. വിദ്യാഭ്യാസം ഉള്‍പ്പെടെ എല്ലാ കാര്യം ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.

Continue Reading

Latest News