Connect with us
Malayali Express

Malayali Express

നൈറ്റ്‌ ഷിഫ്റ്റില്‍ നിന്നും സ്ത്രീകളെ ഒഴിവാക്കണം: കെ. ചന്ദ്രശേഖര്‍ റാവു മുഖ്യമന്ത്രി

INDIA

നൈറ്റ്‌ ഷിഫ്റ്റില്‍ നിന്നും സ്ത്രീകളെ ഒഴിവാക്കണം: കെ. ചന്ദ്രശേഖര്‍ റാവു മുഖ്യമന്ത്രി

Published

on

ഹൈദരബാദ്: തെലങ്കാനയില്‍ പീഡനങ്ങള്‍ തുടരുന്ന അവസരത്തില്‍ സ്ത്രീകളുടെ സുരക്ഷ മുന്‍നിര്‍ത്താന്‍ പുതിയ നിര്‍ദ്ദേശവുമായി മുഖ്യമന്ത്രി രംഗത്ത്.

സുരക്ഷ മുന്‍ നിര്‍ത്തി സ്ത്രീകളെ ഇനി മുതല്‍ രാത്രി ഷിഫ്റ്റില്‍ ജോലിക്കിടരുതെന്ന് തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖര റാവു നിര്‍ദ്ദേശം നല്‍കി.

തെലങ്കാന സ്റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷനില്‍ നിന്നാണ് രാത്രി ഷിഫ്റ്റില്‍ നിന്നും സ്ത്രീകളെ ഒഴിവാക്കാന്‍ മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കിയത്. മൃഗഡോക്ടറായ യുവതിയെ ബാലത്സംഗം ചെയ്ത് കൊന്ന സാഹചര്യത്തിലാണ് ഈ ഉത്തരവെന്നും അദ്ദേഹം വ്യക്തമാക്കി.

എന്നാല്‍ മുഖ്യമന്ത്രിയുടെ ഈ നിലപാടിനെ എതിര്‍ത്ത് ഐടി മേഖലയിലെ സ്ത്രീകള്‍ മുന്നോട്ട് വന്നിരിക്കുകയാണ്. അവര്‍ പറയുന്നത് രാത്രി ഷിഫ്റ്റില്‍ നിന്നും സ്ത്രീകളെ ഒഴിവാക്കിയാല്‍ തങ്ങള്‍ക്ക് തൊഴിലവസരങ്ങള്‍ കുറയുമെന്നാണ്.

മാത്രമല്ല നൈറ്റ്‌ ഷിഫ്റ്റില്‍ നിന്നും സ്ത്രീകളെ മാറ്റുന്നതിലും നല്ലത് അവര്‍ക്ക് വേണ്ട സുരക്ഷ നല്‍കാനാണ് സര്‍ക്കാര്‍ ശ്രമിക്കേണ്ടതെന്നുമാണ് അവര്‍ പറയുന്നത്.

മൃഗഡോക്ടറായ യുവതിയുടെ കൊലപാതകം നടത്തിയവരെ മനുഷ്യവര്‍ഗ്ഗത്തില്‍ പെടുത്താന്‍ പറ്റില്ലെന്നും ഇങ്ങനെയുള്ളവര്‍ മൃഗങ്ങളെക്കാള്‍ കഷ്ടമാണെന്നുമാണ് മുഖ്യമന്ത്രി പ്രതികരിച്ചത്.

മാത്രമല്ല കേസില്‍ വിചാരണ ഉടന്‍ പൂര്‍ത്തിയാക്കുമെന്നും പ്രത്യേക അതിവേഗ കോടതി ഇതിനായി സ്ഥാപിക്കുമെന്നും തക്കതായ ശിക്ഷ നല്‍കി മരണപ്പെട്ട പെണ്‍കുട്ടിയ്ക്ക് നീതി ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

Continue Reading

Latest News