Connect with us
Malayali Express

Malayali Express

രണ്ടാം ദിവസവും എ​യ​ർ​ഇ​ന്ത്യ എ​ക്​​സ്​​പ്ര​സ്​​ മു​ട​ങ്ങി

GULF

രണ്ടാം ദിവസവും എ​യ​ർ​ഇ​ന്ത്യ എ​ക്​​സ്​​പ്ര​സ്​​ മു​ട​ങ്ങി

Published

on

മ​നാ​മ: ബ​ഹ്​​റൈ​നി​ൽ ര​ണ്ടാം ദി​വ​സ​വും കേ​ര​ള​ത്തി​ലേ​ക്കു​ള്ള എ​യ​ർ​ഇ​ന്ത്യ എ​ക്​​സ്​​പ്ര​സ് സ​ർ​വി​സ്​ മു​ട​ങ്ങി. ഞാ​യ​റാ​ഴ്​​ച 1.20ന്​ ​പു​റ​പ്പെ​ടാ​ൻ കോ​ഴി​ക്കോ​ട്​-​കൊ​ച്ചി യാത്രക്കാർക്കാണ്​ ബോ​ർ​ഡി​ങ്​ പാ​സ്​ ന​ൽ​കി എ​മി​ഗ്രേ​ഷ​ൻ ന​ട​പ​ടി പൂ​ർ​ത്തീ​ക​രി​ച്ച​ശേ​ഷം മ​ണി​ക്കൂ​റു​ക​ൾ ക​ഴി​ഞ്ഞാ​ണ്​ ഫ്ലൈ​റ്റ്​ റ​ദ്ദാ​ക്കി​യ വി​വ​രം അ​റി​യി​ച്ച​ത്. അ​തേ​സ​മ​യം, ശ​നി​യാ​ഴ്​​ച വി​മാ​നം ത​ക​രാ​റി​ലാ​യ​തി​നെ തു​ട​ർ​ന്ന്​ യാ​ത്ര മു​ട​ങ്ങി​യ​വ​രെ ഞാ​യ​റാ​ഴ്​​ച ഉ​ച്ച​ക്ക്​ 1.20നു​ള്ള ഫ്ലൈ​റ്റി​ൽ നാ​ട്ടി​ലേ​ക്ക്​ അ​യ​ക്കു​ക​യും ചെ​യ്​​തു. ര​ണ്ടാം ദി​വ​സ​വും സ​ർ​വി​സ്​ മു​ട​ങ്ങി​യ​ത്​ യാ​ത്രി​ക​ർ​ക്ക്​ ദു​രി​ത​മാ​യി. രാ​വി​ലെ 11ഒാ​ടെ ബോ​ർ​ഡി​ങ്​ പാ​സ്​ എ​ടു​ത്ത്, 1.20ന്​ ​പു​റ​പ്പെ​ടാ​ൻ കാ​ത്തി​രു​ന്ന​വ​രോ​ട്, വൈ​കീ​ട്ട്​ നാ​ലു​മ​ണി​േ​ക്ക ഫ്ലൈ​റ്റ്​ പു​റ​പ്പെ​ടൂ​വെ​ന്ന്​ എ​യ​ർ​ഇ​ന്ത്യ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

എ​ന്നാ​ൽ, നാ​ലു​മ​ണി​ക്ക്​ വി​മാ​നം റ​ദ്ദാ​ക്കി​യ​താ​യും ആ​വ​ശ്യ​മു​ള്ള​വ​ർ​ക്ക്​ താ​മ​സ സൗ​ക​ര്യം ന​ൽ​കാ​മെ​ന്നും ബ​ന്ധ​പ്പെ​ട്ട​വ​ർ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. ടി​ക്ക​റ്റ്​ റീ​ഫ​ണ്ട്​ ചെ​യ്യ​ണ​മെ​ന്നു​ള്ള​വ​ർ​ക്ക്​ അ​തി​നു​ള്ള സൗ​ക​ര്യം ന​ൽ​കു​മെ​ന്നും അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. എ​ന്നാ​ൽ, മ​ണി​ക്കൂ​റു​ക​ൾ കാ​ത്തി​രു​ന്ന്​ വ​ല​ഞ്ഞ യാ​ത്രി​ക​രി​ൽ പ​ല​രും അ​വ​സാ​ന നി​മി​ഷം സ​ർ​വി​സ്​ റ​ദ്ദാ​ക്കി​യ​ത്​ അ​റി​ഞ്ഞ്​ നി​രാ​ശ​രാ​യി. ശ​നി​യാ​ഴ്​​ച ത​ക​രാ​റി​ലാ​യ വി​മാ​ന​ത്തി​​​​െൻറ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ന​ട​ന്നു​വ​രു​ക​യാ​ണെ​ന്നും തി​ങ്ക​ളാ​ഴ്​​ച പൂ​ർ​ണ​മാ​യും പ​രി​ഹ​രി​ക്കു​മെ​ന്നാ​ണ്​ ക​രു​തു​ന്ന​തെ​ന്നും എ​യ​ർ​ഇ​ന്ത്യ അ​ധി​കൃ​ത​ർ ‘ഗ​ൾ​ഫ്​ മാ​ധ്യ​മ’​ത്തോ​ട്​ പ​റ​ഞ്ഞു.

Continue Reading
Advertisement Using Image in Webpage Mass Mutual

Related News

Latest News