Connect with us
Malayali Express

Malayali Express

കർണാടക: ബിജെപി വിയർക്കുന്നു; കോണ്‍ഗ്രസ്-ജെഡിയു സഖ്യസാധ്യത

INDIA

കർണാടക: ബിജെപി വിയർക്കുന്നു; കോണ്‍ഗ്രസ്-ജെഡിയു സഖ്യസാധ്യത

Published

on

ആദിത്യവർമ

കർണാടക തെരഞ്ഞെടുപ്പു ഫലം അടുത്തെത്തി കൊണ്ടിരിക്കുന്നു. ബിജെപി വിയർക്കുകയാണ്. വീണ്ടും കോണ്‍ഗ്രസ്- ജെഡിയു സഖ്യം അധികാരത്തിൽ കയറുമോ എ്ന്നാണ് അറിയേണ്ടത്. ബിജെപി സ്വരൂപീച്ചെടുത്ത അധികാരമെല്ലാം നഷ്ടപ്പെടുകയാണ്. 16 സംസ്ഥാനങ്ങളിൽ മാത്രമാണ് ബിജെപിയുള്ളത്. മഹരാഷ്ട്ര പോലുള്ള സംസ്ഥാനത്തെ അധികാരം നഷ്ടപ്പെട്ടു. ഇനി അറിയാനുള്ളത് കർണാടകയാണ്. ആറു പേരെ ലഭിച്ചില്ലെങ്കിൽ ബിജെപി താഴെ പോകും.

കർണാടകത്തിൽ വോട്ടർമാരുടെ താൽപര്യം ബിജെപിയെ കുരുക്കിലാക്കുന്നു. യെഡിയൂരപ്പയുടെ പ്രചാരണം പോലും ജനങ്ങൾ ഏറ്റെടുക്കാൻ തയ്യാറായിട്ടില്ല. ഇതിന് പുറമേ പുതിയതായി വന്ന മൂന്ന് വെല്ലുവിളികൾ ശരിക്കും യെഡിയൂരപ്പയെ ശരിക്കും പ്രതിരോധത്തിലാക്കിയിരിക്കുകയാണ്. പ്രളയ ദുരിതാശ്വാസത്തിൽ നിന്ന് ബിജെപി നേതാക്കൾ വൻ അഴിമതികൾ നടത്തി എന്ന് വരെ ആരോപണങ്ങൾ എത്തിനിൽക്കുന്നു.

അതേസമയം ഇതൊന്നും തള്ളിക്കളയാനോ സ്ഥിരീകരിക്കാനോ കഴിയാത്ത സാഹചര്യത്തിലാണ് മുഖ്യമന്ത്രി. കോണ്‍ഗ്രസിന് മുന്നിലും ഇത്തരം വെല്ലുവിളികൾ ഉണ്ടെങ്കിലും, വിമത സ്ഥാനാർത്ഥികളെ നിർത്തിയത് മൂലമുള്ള പ്രതിസന്ധികൾ ഇല്ല. ബിജെപിയുടെ സ്ഥാനാർത്ഥിത്വം പിഴച്ചെന്നാണ് ഇപ്പോഴത്തെ ട്രെൻഡ് സൂചിപ്പിക്കുന്നത്. ഇതിനിടെ ജെഡിഎസ്സുമായി കോണ്‍ഗ്രസ് ചേരുമെന്ന സൂചനകളും പുറത്തുവന്നിരിക്കുകയാണ്.

ചിക്ബല്ലാപൂർ വിമത എംഎൽഎ കെ സുധാകറിനെയാണ് ബിജെപി മത്സരിപ്പിക്കുന്നത്. ഇവിടെ രണ്ടാം സ്ഥാനത്ത് തന്നെ ബിജെപി എത്തിയാൽ അദ്ഭുതമാണ്. 1957 മുതൽ ഇതുവരെ ഈ മണ്ഡലത്തിൽ ബിജെപിക്ക് ലഭിച്ചത് 30000 വോട്ടുകളാണ്. 2008ലാണ് ഇത് ഏറ്റവും കൂടിയത്. അന്ന് 16797 വോട്ടുകൾ നേടി നാലാം സ്ഥാനത്ത് എത്തിയിരുന്നു. അവിടെയാണ് വിമതനെ ഇറക്കിയത്. ഇവിടെ പാർട്ടി സംവിധാനം പോലും ശക്തമല്ലെന്നാണ് സുധാകർ തന്നെ പറയുന്നത്. എന്നാൽ ഡികെ ശിവകുമാറുമായി ഇടഞ്ഞതോടെ സുധാകർ ഇവിടെ വൻ തോൽവി വഴങ്ങേണ്ടി വരും. വൊക്കലിഗ വിഭാഗത്തിന്‍റെ ശക്തി കേന്ദ്രമാണ് ഈ മണ്ഡലം. എസ്സി, എസ്ടി വിഭാഗമാണ് ഏറ്റവും കൂടുതലുള്ളത്.

വോട്ടർമാരുടെ മൂഡ് ഇത്തവണ ബിജെപിയിൽ നിന്ന് മാറിയിരിക്കുകയാണ്. വിമതരെ മത്സരിപ്പിച്ചത് തന്നെയാണ് പ്രധാന പ്രചാരണ വിഷയം. എല്ലാ മണ്ഡലത്തിലും ബിജെപി സ്ഥാനാർത്ഥികളുടെ പ്രചാരണം കേൾക്കാൻ തന്നെ വോട്ടർമാർക്ക് താൽപര്യമില്ല. ബിജെപിയിൽ നിന്നുള്ള ഏത് എംഎൽഎമാരായിരുന്നാലും എളുപ്പത്തിൽ ജയിച്ചേനെ എന്നാണ് പ്രവർത്തകരും പറയുന്നത്. വോട്ടർമാരുടെ പൊതുസ്വഭാവത്തിൽ കാര്യമായി മാറ്റം വന്നെന്നും, ബിജെപിയുടെ സ്ഥിരം വോട്ടർമാർ പോലും സ്ഥാനാർത്ഥികളിൽ നിന്ന് അകന്നിരിക്കുകയാണെന്ന് പ്രവർത്തകർ പറയുന്നു.

ഡികെ ശിവകുമാർ തിരഞ്ഞെടുപ്പ് പ്രചാരണം ടോപ് ഗിയറിൽ എത്തിയിരിക്കുകയാണ്. ഇനി നാല് ദിവസം മാത്രമാണ് പ്രചാരണത്തിനുള്ളത്. എട്ട് മണ്ഡലങ്ങളിൽ ഇപ്പോൾ തന്നെ ഡികെ പ്രചാരണം നടത്തി കഴിഞ്ഞു. വൊക്കലിഗ വിഭാഗത്തിന്‍റെ വോട്ടുകൾ കോണ്‍ഗ്രസിലേക്ക് ഒഴുകുമെന്നാണ് വിലയിരുത്തൽ. ഡികെ ശിവകുമാറുള്ളത് കൊണ്ട് സഹതാപ തരംഗം ശക്തമാണെന്ന് ഗ്രൗണ്ട് റിപ്പോർട്ടുണ്ട്. എന്നാൽ ഡികെയുടെ ആരോഗ്യ പ്രശ്നങ്ങൾ മാത്രമാണ് കോണ്‍ഗ്രസിനുള്ള ആശങ്ക. രക്തസമ്മർദം കുറഞ്ഞതും ഡിസ്കിനുള്ള പ്രശ്നങ്ങളുമാണ് ശിവകുമാറിനെ അലട്ടുന്നത്.

അവസാന അടവും പയറ്റിയിരിക്കുകയാണ് കോണ്‍ഗ്രസ്. ജെഡിഎസ്സുമായി ചർച്ച തുടങ്ങിയെന്നാണ് സൂചന. കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയെ കാണാൻ ദേവഗൗഡ സ്വന്തം പ്രവർത്തകരെ തന്നെ അയച്ചിരിക്കുകയാണ്. സോണിയയുടെ തീരുമാനം അനുസരിച്ചായിരിക്കും സർക്കാർ രൂപീകരണം വരെ നടക്കുക. നേരത്തെ ശിവസേന സഖ്യത്തെ ദേവഗൗഡ അനുകൂലിച്ചതും കോണ്‍ഗ്രസ് നേട്ടമായി കാണുന്നു. അതേസമയം ജെഡിഎസ്സിനെ ഭയന്നിരിക്കുകയാണ് യെഡിയൂരപ്പ. കൂടുതൽ എംഎൽഎമാരെ ചാക്കിടാനുള്ള ശ്രമങ്ങൾ ഇതിനിടയിൽ നടന്നേക്കും. പക്ഷേ ഉപതിരഞ്ഞെടുപ്പിന് ശേഷം ജെഡിഎസ്സ് നിലപാട് നിർണായമാകുമെന്ന് ഉറപ്പാണ്.

Continue Reading

Latest News