INDIA
കനത്ത മഴ: തമിഴ്നാട്ടില്‍ റെഡ് അലര്‍ട്ട്; സ്കൂളുകള്‍ക്ക് അവധി

ചെന്നൈ: കനത്ത മഴയെ തുടര്‍ന്ന് തമിഴ്നാട്ടില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു.
തിരുവള്ളൂര്‍, തൂത്തുക്കുടി, രാമനാഥപുരം, കാഞ്ചീപുരം, തിരുനെല്‍വേലി, കടല്ലൂര്‍, ചെന്നൈ എന്നീ ജില്ലകള്‍ക്കാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്നും നാളെയും ലക്ഷദ്വീപിനോട് ചേര്‍ന്ന മേഖലകളില്‍ മത്സ്യബന്ധനത്തിന് പോകരുതെന്നും നിര്‍ദേശമുണ്ട്.
മഴ തുടരുന്ന സാഹചര്യത്തില്‍ സ്കൂളുകള്‍ക്കും കോളേജുകള്‍ക്കും കളക്ടര്‍ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ചെന്നൈ, തിരുവള്ളൂര്‍, തൂത്തുക്കുടി, രാമനാഥപുരം, കാഞ്ചീപുരം എന്നിവിടങ്ങളിലെ സ്കൂളുകള്‍ക്ക് നാളെയും അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
തിരുവള്ളൂര്‍, തൂത്തുക്കുടി, രാമനാഥപുരം എന്നിവിടങ്ങളിലെ സ്കൂളുകള്‍ക്കും കോളേജുകള്‍ക്കും ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ചെങ്കല്‍പട്ടു, കാഞ്ചീപുരം, കടലൂര്‍, ചെന്നൈ എന്നിവിടങ്ങളില്‍ സ്കൂളുകള്‍ക്ക് മാത്രമാണ് ഇന്ന് അവധി പ്രഖ്യാപിച്ചിരിക്കുന്നത്.
മദ്രാസ് യൂണിവേഴ്സിറ്റിയും അണ്ണാ യൂണിവേഴ്സിറ്റിയും പരീക്ഷകള്‍ മാറ്റിവച്ചിട്ടുണ്ട്. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.
അതേസമയം, കനത്ത മഴയെത്തുടര്‍ന്ന് കടലൂര്‍ ജില്ലയിലെ താഴ്ന്ന പ്രദേശങ്ങളില്‍ നിന്നുള്ള 800 ഓളം പേരെ ഒഴിപ്പിച്ചതായി മന്ത്രി ആര് ബി ഉദയകുമാര്‍ പറഞ്ഞു.
സംസ്ഥാന ദുരന്ത നിവാരണ സേന ചെന്നൈ, കന്യാകുമാരി, നീലഗിരി, തിരുവള്ളൂര്‍, കാഞ്ചീപുരം, ദിണ്ടിഗുള്‍ ജില്ലകളിലേക്ക് തിരിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
കനത്ത മഴയെത്തുടര്‍ന്ന് പലയിടങ്ങളിലും വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുണ്ട്. മാത്രമല്ല നിര്‍ത്താതെ പെയ്യുന്ന മഴ കാരണം ചെന്നൈയില്‍ വീടുകളില്‍ വെള്ളം കേറിയിട്ടുണ്ട്.
-
INDIA3 mins ago
ചെങ്കോട്ട ജനുവരി 31 വരെ അടച്ചിടും
-
KERALA17 mins ago
ക്ഷേത്രങ്ങളിലും സര്‍ക്കാര്‍ ഓഫിസുകളിലും മോഷണം നടത്തിയ മൂന്നംഗസംഘം അറസ്റ്റില്‍
-
KERALA19 mins ago
മാവോയിസ്റ്റ് നേതാവ് ശ്രീമതി വയനാട്ടില്‍ പൊലീസ് കസ്റ്റഡിയില്‍
-
INDIA22 mins ago
രാജ്യത്ത് കോവിഡ് വ്യാപനം കുറയുന്നു : 24 മണിക്കൂറിനിടെ 11,666 കോവിഡ് കേസുകള്‍
-
INDIA2 hours ago
70 ശതമാനം കോവിഡ് കേസുകള്‍ കേരളത്തിലും മഹാരാഷ്ട്രയിലും : കേന്ദ്ര ആരോഗ്യമന്ത്രി
-
KERALA2 hours ago
ആലപ്പുഴ ബൈപാസ് ഇന്ന് നാടിനു സ്വന്തമാകും
-
KERALA2 hours ago
നാടകകൃത്ത് ആലത്തൂര്‍ മധു വീടിന് സമീപം മരിച്ച നിലയില്‍
-
KERALA2 hours ago
മംഗലാംകുന്ന് കര്ണന് ചരിഞ്ഞു