Connect with us
Malayali Express

Malayali Express

ലിഷാർ എടപ്പാൾ- ലോക കേരള സഭയിൽ സീയാറ്റിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ടു .

USA

ലിഷാർ എടപ്പാൾ- ലോക കേരള സഭയിൽ സീയാറ്റിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ടു .

Published

on

സിയാറ്റ് : സമദ് മുഹമ്മദ്

ഇൻഫോസിസിൽ പ്രിൻസിപ്പൽ കോൺസൾട്ടന്റായ ‘ ആയ ലിഷാർ എടപ്പാൾ ലോക കേരള സഭയിൽ അംഗമായി തെരഞ്ഞെടുക്കപ്പെട്ടു . പ്രമുഖ വിമാന നിർമാണ കമ്പനി ആയ ബോയിങ്ങിനു വേണ്ടി സീനിയർ പ്രോഡക്റ്റ് മാനേജർ ആയി സിയാറ്റിലിൽ ജോലി ചെയ്തു വരുന്നു. 2001 മുതൽ ടി സി എസ് , ഇൻഫോസിസ് എന്നീ ഐ ടി സ്ഥാപനങ്ങൾക്കായി അമേരിക്കയിൽ ജോലി ചെയ്യുന്ന ലിഷാർ മലപ്പുറം ജില്ലയിലെ എടപ്പാൾ സ്വദേശി ആണ്. കേരളത്തിലെ സാമൂഹ്യ സാംസ്‌കാരിക മേഖലയുമായി അടുത്ത ബന്ധം കാത്തു സൂക്ഷിക്കുന്ന അദ്ദേഹം തന്റെ സുഹൃത്തുക്കളുമായി ചേർന്ന് കോഴിക്കോട് ആസ്ഥാനമായി ‘സാന്ത്വനം കെയർ ഫൌണ്ടേഷൻ’ രൂപികരിച്ചു അതിലൂടെ നിരവധി സന്നദ്ധ സാമൂഹ്യ പ്രവർത്തനങ്ങൾ നടത്തി വരുന്നു. 2018 ലെ പ്രളയ കാലത്തു , സാന്ത്വനം ഫൗണ്ടേഷനിലൂടെ , അമേരിക്കൻ മലയാളി സുഹൃത്തുക്കളുടെയും, നൻമ പോലുള്ള സംഘടനകളുടെയും പ്രളയ ദുരിതാശ്വാസ സഹായങ്ങൾ ഏകോപിപ്പിക്കുന്നതിനും, ക്യാമ്പുകളിൽ നേരിട്ട് ഇടപെട്ടു പ്രവർത്തിക്കുന്നതിലും മുൻനിരയിൽ നിന്ന് പ്രവർത്തിച്ചു. വിദേശ മലയാളികളിൽ നിന്ന് സ്വീകരിക്കുന്ന വിഭവങ്ങൾ കേരള സർക്കാരിന് നല്കണമെന്നും വ്യക്തിപരമായി ഉപയോഗിച്ചു പേരെടുക്കുകയല്ല വേണ്ടതെന്നും ലിഷാർ പറയുന്നു .ഐ ടി മേഖലയിൽ ജോലി ചെയ്യുന്ന അമേരിക്കൻ മലയാളികളുടെ ബൃഹത്തായ അറിവും, അനുഭവസമ്പത്തും കേരള സർക്കാരിന് മുന്നിൽ അവതരിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ആണ് ലിഷാർ ലോക കേരള സഭയിൽ പങ്കെടുക്കാൻ മുന്നോട്ടു വരുന്നത്.ഭാര്യ മീര ലിഷാർ( അറ്റോർണി) , മകൻ ഇഹ്‌സാൻ (നാഷനൽ ജിയോഗ്രാഫി – ബി മത്സരത്തിൽ വാഷിങ്ടൺ സ്റ്റേറ്റ് ഒന്നാം സ്ഥാനക്കാരൻ )ഫൈഹ മകൾ lishartp @ gmail .com എന്ന ഇമെയിൽ വിലാസത്തിൽ അദ്ദേഹത്തെ ബന്ധപ്പെട്ടു നിങ്ങളുടെ ആശയങ്ങളും നിർദേശങ്ങൾ പങ്കുവെക്കാവുന്നതാണ്.

Continue Reading

Latest News