Connect with us
Malayali Express

Malayali Express

കുറച്ച് സമയം കാത്തിരിക്കൂ, ഞങ്ങള്‍ തിരിച്ചുവരും; വീണ്ടും അട്ടിമറി സൂചന നല്‍കി ദേവേന്ദ്ര ഫഡ്നാവിസ്

INDIA

കുറച്ച് സമയം കാത്തിരിക്കൂ, ഞങ്ങള്‍ തിരിച്ചുവരും; വീണ്ടും അട്ടിമറി സൂചന നല്‍കി ദേവേന്ദ്ര ഫഡ്നാവിസ്

Published

on

മഹാരാഷ്ട്രയിലെ കുതിരക്കച്ചവട നീക്കങ്ങള്‍ അവസാനിപ്പിച്ചിട്ടില്ലെന്ന സൂചന നല്‍കി പ്രതിപക്ഷ നേതാവ് ദേവേന്ദ്ര ഫഡ്നാവിസ്. കുറച്ച് സമയം കാത്തിരിക്കൂ ബി.ജെ.പി തിരിച്ചുവരുമെന്ന് ഫഡ്നാവിസ് പ്രസ്താവിച്ചതാണ് അട്ടിമറി സൂചനകള്‍ വീണ്ടും ശക്തമാക്കിയിരിക്കുന്നത്.

ജനങ്ങള്‍ ബി.ജെ.പിയെയാണ് തിരഞ്ഞെടുത്തത്. ഞങ്ങളാണ് കുടുതല്‍ സീറ്റ് നേടിയ പാര്‍ട്ടി. 70 ശതമാനമാണ് ഞങ്ങളുടെ സ്ട്രൈക്ക് റേറ്റ്. എന്നാല്‍ അരിത്തമെറ്റിക്കല്‍ മെറിറ്റിനപ്പുറമായി 40 ശതമാനം മാര്‍ക്ക് ലഭിച്ചവരാണ് സര്‍ക്കാര്‍ രൂപീകരിച്ചതെന്നും ഫഡ്നാവിസ് പറഞ്ഞു.

നിലവിലെ സാഹചര്യം ജനാധിപത്യത്തിന്റെ ഭാഗമായി അംഗീകരിക്കുന്നു. ഞാന്‍ നിങ്ങളോട് പറയുകയാണ്, ഞങ്ങള്‍ ഉറപ്പായും തിരിച്ചുവരും. അതിനുള്ള സമയം ഞാന്‍ പറയുന്നില്ല. പക്ഷേ ഞങ്ങള്‍ തിരിച്ചുവരും-ഫഡ്നാവിസ് പി.ടി.ഐയോട് പറഞ്ഞു. ഞാന്‍ നിരവധി പദ്ധതികള്‍ പ്രഖ്യാപിക്കുകയും തുടക്കം കുറിക്കുകയും ചെയ്തിട്ടുണ്ട്. അത് ഉദ്ഘാടനം ചെയ്യുന്നതും ഞാന്‍ തന്നെയായിരിക്കും-ഫഡ്നാവിസ് പറഞ്ഞു.

Continue Reading

Latest News