Connect with us
Malayali Express

Malayali Express

ഹൈദരാബാദിലെ ബലാത്സംഗക്കൊല; ഫസ്റ്റ് ട്രാക്ക് കോടതി സ്ഥാപിക്കാന്‍ തെലങ്കാന സര്‍ക്കാര്‍ ഉത്തരവ്

INDIA

ഹൈദരാബാദിലെ ബലാത്സംഗക്കൊല; ഫസ്റ്റ് ട്രാക്ക് കോടതി സ്ഥാപിക്കാന്‍ തെലങ്കാന സര്‍ക്കാര്‍ ഉത്തരവ്

Published

on

തെലങ്കാനയില്‍ വെറ്റിനറി ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊന്ന സംഭവത്തില്‍ വിചാരണ വേഗത്തലാക്കാന്‍ ഫാസ്റ്റ് ട്രാക്ക് കോടതി സ്ഥാപിക്കാന്‍ സര്‍ക്കാര്‍ തീരുമാനം. ഫാസ്റ്റ് ട്രാക്ക് കോടതി രൂപീകരിക്കാന്‍ തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര റാവു ഉത്തരവിട്ടു. കൊല്ലപ്പെട്ട രംഗണ റെഡ്ഡിയുടെ കുടുംബത്തിന് എല്ലാ സഹായവും നല്‍കുമെന്നും ചന്ദ്രശേഖര റാവു അറിയിച്ചു.

ക്രൂരമായ ബലാത്സംഗക്കൊലയ്ക്ക് ശേഷം ഇത് ആദ്യമായാണ് ചന്ദ്രശേഖര റാവു പരസ്യ പ്രതികരണം നടത്തുന്നത്. രംഗണ റെഡ്ഡിയുടെ കൊലപാതകം അതി ദാരുണമായ സംഭവമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കുചേരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. ഫാസ്റ്റ് ട്രാക്ക് കോടതി രൂപീകരിക്കാനുള്ള നടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കി.

ഇക്കഴിഞ്ഞ ബുധനാഴ്ചയാണ് രാജ്യത്തെ നടുക്കിയ ലൈംഗിക പീഡനവും കൊലപാതകവും നടന്നത്. രംഗണ റെഡ്ഡിയുടെ വാഹനത്തിന്റെ കാറ്റഴിച്ചുവിട്ട പ്രതികള്‍ ഇവരെ സഹായിക്കാനെന്ന ഭാവേന പരിചയം സ്ഥാപിച്ച ശേഷം ബലം പ്രയോഗിച്ച് കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയായിരുന്നു. ബലാത്സംഗത്തിടെ വായ് പൊത്തിയതിനെ തുടര്‍ന്നാണ് രംഗണയുടെ മരണം സംഭവിച്ചത്. തന്റെ സ്‌കൂട്ടര്‍ പഞ്ചര്‍ ആയെന്നും ചില യുവാക്കള്‍ സഹായം വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും രംഗണ തന്റെ സഹോദരിയെ ഫോണില്‍ വിളിച്ച് അറിയിച്ചിരുന്നു.

രാത്രി വൈകിയും രംഗണ വീട്ടില്‍ എത്താതിരുന്നതിനെ തുടര്‍ന്ന് കുടുംബാംഗങ്ങള്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. ഈ പരാതിയില്‍ അന്വേഷണം പുരോഗമിക്കവെയാണ് രംഗണ റെഡ്ഡിയുടെ മൃതദേഹം കണ്ടെത്തിയത്. സംഭവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ജൊല്ലു ശിവ, ജൊല്ലു നവീന്‍, ചെന്നകേശവലു. മുഹമ്മദ് ആരിഫ് എന്നിവരെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തിരിക്കുകയാണ്.

Continue Reading

Latest News