Connect with us
Malayali Express

Malayali Express

അയോധ്യാ കേസ്; പുനഃപരിശോധനാ ഹര്‍ജി നല്‍കാനുള്ള തീരുമാനം ഇരട്ടത്താപ്പെന്ന് ശ്രീശ്രീ രവിശങ്കര്‍

INDIA

അയോധ്യാ കേസ്; പുനഃപരിശോധനാ ഹര്‍ജി നല്‍കാനുള്ള തീരുമാനം ഇരട്ടത്താപ്പെന്ന് ശ്രീശ്രീ രവിശങ്കര്‍

Published

on

അയോധ്യാ കേസില്‍ പുനഃപരിശോധനാ ഹര്‍ജി നല്‍കാനുള്ള മുസ്ലീം സംഘടനകളുടെ തീരുമാനം ഇരട്ടത്താപ്പാണെന്ന് ആര്‍ട് ഓഫ് ലിവിങ് സ്ഥാപകന്‍ ശ്രീ ശ്രീ രവിശങ്കര്‍. സുപ്രീം കോടതി വിധി എന്തായാലും അംഗീകരിക്കുമെന്ന് മുമ്പ് പറഞ്ഞവര്‍ ഇപ്പോള്‍ നിലപാട് മാറ്റി വിധി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെടുകയാണെന്നും രവിശങ്കര്‍ പറഞ്ഞു.

തര്‍ക്ക ഭൂമിയില്‍ പള്ളി പണിയണമെന്ന നിലപാടില്‍ ഒരു വിഭാഗം ഉറച്ചു നിന്നില്ലായിരുന്നെങ്കില്‍ അയോധ്യ വിഷയം മുമ്പ് തന്നെ പരിഹരിക്കപ്പെടുമായിരുന്നു. പതിറ്റാണ്ടുകളായി നിലനിന്ന തര്‍ക്കം പിഹരിച്ച സുപ്രീം കോടതിയുടെ തീരുമാനം ഉചിതമായെന്നും രവിശങ്കര്‍ പറഞ്ഞു.

തര്‍ക്കഭുമിയില്‍ പള്ളി പണിയണമെന്ന പിടിവാശി അര്‍ത്ഥരഹിതമാണ്. തര്‍ക്കഭൂമിയുടെ ഒരു ഭാഗത്ത് ക്ഷേത്രവും മറുഭാഗത്ത് പള്ളിയും നിര്‍മ്മിച്ച് പ്രശ്നം പരിഹരിക്കാന്‍ ഇരു വിഭാഗങ്ങളും ശ്രമിക്കണമെന്ന് 2003 മുതല്‍ താന്‍ പറയുന്നതാണെന്നും രവിശങ്കര്‍ കൂട്ടിച്ചേര്‍ത്തു.

കോടതി ഒരു തീരുമാനം കൈക്കൊള്ളുമ്പോള്‍ അത് എല്ലാവര്‍ക്കും ഒരു പോലെ സ്വീകാര്യമായിക്കൊള്ളണമെന്നില്ല. വ്യത്യസ്ത ആളുകള്‍ക്ക് വ്യത്യസ്ത കാഴ്ചപ്പാട് ഉണ്ടാകും. സുപ്രീം കോടതി വിധി എന്തായാലും അത് അംഗീകരിക്കുമെന്ന് പറഞ്ഞവര്‍ ഇപ്പോള്‍ പുനഃപരിശോധനാ ഹര്‍ജി നല്‍കുമെന്ന് പറയുന്നത് ഇരട്ടത്താപ്പാണെന്നും രവിശങ്കര്‍ പറഞ്ഞു.

അയോധ്യാ കേസിലെ സുപ്രീം കോടതി വിധിക്കെതിരെ പുനഃപരിശോധനാ ഹര്‍ജി നല്‍കാന്‍ ജമായത്ത് ഉലമ ഇ ഹിന്ദ് തീരുമാനിച്ചിരുന്നു. മുസ്ലീം വ്യക്തി നിയമ ബോര്‍ഡും പുനഃപരിശോധനാ ഹര്‍ജി നല്‍കാന്‍ തീരുമാനിച്ചിട്ടുണ്ട്.

Continue Reading

Latest News