Connect with us
Malayali Express

Malayali Express

കേരളത്തിൽ മൃതദേഹങ്ങളോട് കാണിക്കുന്ന അനാദരവിൽ ജസ്റ്റിസ് ഫോർ ഓൾ (JFA) പ്രതിഷേധിച്ചു

USA

കേരളത്തിൽ മൃതദേഹങ്ങളോട് കാണിക്കുന്ന അനാദരവിൽ ജസ്റ്റിസ് ഫോർ ഓൾ (JFA) പ്രതിഷേധിച്ചു

Published

on

ന്യൂ ജേഴ്‌സി : സാംസ്‌കാരിക കേരളത്തിന് തീരാകളങ്കമായി കേരളത്തിൽ അടുത്തയിടെ ഓർത്തഡോൿസ് യാക്കോബായ സഭാ തർക്കത്തിന്റെ ഭാഗമായി പല ഇടവകകളിലും മൃതദേഹം സംസ്കരിക്കുന്നതിനോട് അനുബന്ധിച്ചു നടന്ന ചേരി തിരിഞ്ഞുള്ള പോരാട്ടത്തിലും , മൃത ശരീരത്തിനോട് കാണിച്ച കടുത്ത അനാദരവിലും നവംബർ 26 ന് ചേർന്ന ജസ്റ്റീസ് ഫോർ ഓൾ മനുഷ്യാവകാശ സംഘടനയുടെ എക്സിക്യൂടീവ് യോഗം ശക്തമായ പ്രതിഷേധവും, അതൃപ്തിയും രേഖപ്പെടുത്തുകയും , വളരെ നിർഭാഗ്യകരമായ ഈ സ്ഥിതിവിശേഷത്തിൽ ഐക്യരാഷ്ര സംഘടനയുടെ മനുഷ്യാവകാശ സംരക്ഷണ വിഭാഗം ഇക്കാര്യത്തെ കുറിച്ച് സമഗ്രമായി അന്വേഷിക്കുവാനും , മൃതശരീരത്തെ സംബന്ധിച്ചുള്ള വളരെ അപലനീയമായ ഇത്തരം മനുഷ്യാവകാശ ലംഘനങ്ങൾ ആവർത്തിക്കാതിരിക്കാൻ തുടർനടപടികൾ സ്വീകരിക്കുവാൻ ബന്ധപ്പെട്ട ഇൻഡ്യാ , കേരളാ സർക്കാരുകൾക്ക്‌ നിവേദനം സമർപ്പിക്കുവാനും തീരുമാനമായി

സുപ്രീം കോടതി ഈയിടെ പുറപ്പെടുവിച്ച വിധിയുടെ പശ്ചാത്തലത്തിൽ ഈ പ്രശ്നത്തിന് ശാശ്വതമായ പരിഹാരമാർഗം കണ്ടെത്തുവാൻ ഇന്ത്യയിലേയും, അമേരിക്കയിലേയും ഉൾപ്പെടെയുള്ള യാക്കോബായ ഓർത്തഡോക്സ് സഭാനേതാക്കളും, മെത്രാപ്പോലീത്തമാരും ഉടനടി ചർച്ചകൾക്ക് മുൻകൈ എടുക്കണമെന്നും , അന്താരാഷ്ട്ര മനുഷ്യാവകാശ നിയമങ്ങൾക്കു വിധേയമായി, സംഘട്ടനങ്ങൾക്കു വഴിതുറന്നു കൊടുക്കാതെ , സമാധാനപരമായി , ഇന്ത്യയിൽ നിലവിൽ നിൽക്കുന്ന നിയമങ്ങളും, ഇടവക ജനങ്ങളുടെ അഭിപ്രായങ്ങൾ മാനിച്ചുകൊണ്ടും ക്രിസ്തീയ സഭകളുടെ അന്തസ് ഉയർത്തിപിടിച്ചുള്ള ശാശ്വത പരിഹാര മാര്ഗങ്ങളിലേക്കു സഭാനേതൃത്വം എത്തണമെന്നും, ഇക്കാര്യത്തിൽ JFA സംഘടയുടെ എല്ലാ സഹകരണവും ഉണ്ടാവുമെന്നും ഭാരവാഹികൾ ഉറപ്പു കൊടുത്തു

സന്പൂർണ സാക്ഷരത കൈ വരിച്ചു , ഉദാത്തമായ സാംസ്‌കാരിക പൈതൃകം കൈമുതലുള്ള കേരള ജനത , ലോകമെമ്പാടും മലയാളികൾ വൈവിധ്യമാർന്ന കർമ്മ മണ്ഡലങ്ങളിൽ ശ്ലാഘനീയമായ പ്രവർത്തനങ്ങൾ കാഴ്ച വെച്ച് വെന്നിക്കൊടി പാറിച്ചു മുന്നേറുന്ന ഈ നാളുകളിൽ , സഭാതർക്കത്തിന്റെ ഭാഗമായി കേരളത്തിൽ മൃതശരീരത്തെ അവഹേളിക്കും വിധമുള്ള നിഷ്ടൂര പ്രവർത്തികളിൽ ഏർപ്പെടുന്നത് പ്രബുദ്ധരായ മലയാളി സമൂഹത്തിനു ലജ്ജാവഹമാണെന്നും , ഇത്തരത്തിൽ കാര്യങ്ങൾ കൈവിട്ടുപോകുന്നതിലുള്ള ഉൽകണ്ഠയും ആശങ്കയും JFA എക്സിക്യൂട്ടീവ് അംഗങ്ങൾ പങ്കുവച്ചു.

ജെ എഫ് എ ചെയർമാൻ തോമസ് മൊട്ടക്കലിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ മുൻ ചെയർമാൻ തോമസ് കൂവള്ളൂർ , പ്രസിഡന്റ് പ്രേമ തെക്കേക്ക്, ജനറൽ സെക്രട്ടറി കോശി ഉമ്മൻ ടി , PRO തങ്കം അരവിന്ദ് , വൈസ് പ്രസിഡന്റ് വർഗീസ് മാത്യു (മോഹൻ) , ഡയറക്ടർമാരായ ഗോപിനാഥ കുറുപ്പ്, പി പി ചെറിയാൻ , ഉപദേശക സമിതി അംഗങ്ങളായ ജോയിച്ചൻ പുതുക്കുളം, ചെറിയാൻ ജേക്കബ്, ഷാജി എണ്ണശ്ശേരിൽ , ഓഡിറ്റർ ജോർജ് ജോസഫ് എന്നിവർ പങ്കെടുത്തു.

വാർത്ത – കോശി ഉമ്മൻ ടി, ജനറൽ സെക്രട്ടറി (ജെ എഫ് എ )

Continue Reading

Latest News