Connect with us
Malayali Express

Malayali Express

അ​ന​ധി​കൃ​ത താ​മ​സ​ക്കാ​ർ 1.20 ല​ക്ഷം: കൂ​ട്ട​പ്പ​രി​ശോ​ധ​ന​ക്ക്​ ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം

GULF

അ​ന​ധി​കൃ​ത താ​മ​സ​ക്കാ​ർ 1.20 ല​ക്ഷം: കൂ​ട്ട​പ്പ​രി​ശോ​ധ​ന​ക്ക്​ ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം

Published

on

കു​വൈ​ത്ത്​ സി​റ്റി: കു​വൈ​ത്തി​ൽ അ​ന​ധി​കൃ​ത താ​മ​സ​ക്കാ​രെ പി​ടി​കൂ​ടാ​ൻ ആ​ഭ്യ​ന്ത​ര​മ​ന്ത്രാ​ല​യം കൂ​ട്ട​പ്പ​രി​ശോ​ധ​ന​ക്ക്​ ഒ​രു​ങ്ങു​ന്ന​താ​യി റി​പ്പോ​ർ​ട്ട്.
ഇ​ഖാ​മ​യി​ല്ലാ​തെ രാ​ജ്യ​ത്ത്​ ത​ങ്ങു​ന്ന​വ​രു​ടെ എ​ണ്ണം 1.20 ല​ക്ഷം എ​ത്തി​യെ​ന്ന റി​പ്പോ​ർ​ട്ടി​​​െൻറ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ്​ പി​ടി​കൂ​ടി നാ​ടു​ക​ട​ത്താ​ൻ അ​ധി​കൃ​ത​ർ നീ​ക്കം ആ​രം​ഭി​ക്കു​ന്ന​ത്.

പ്ര​ത്യേ​ക സം​ഘം രൂ​പ​വ​ത്​​ക​രി​ച്ച്​ ക​ർ​മ​പ​ദ്ധ​തി ത​യാ​റാ​ക്കി എ​ല്ലാ ഗ​വ​ർ​ണ​റേ​റ്റു​ക​ളി​ലും പ​രി​ശോ​ധ​ന​യു​ണ്ടാ​വും. ഫാ​മു​ക​ള്‍, വ്യ​വ​സാ​യ മേ​ഖ​ല​ക​ള്‍, ഷി​പ്​​മ​​െൻറു​ക​ള്‍ കേ​ന്ദ്രീ​ക​രി​ച്ച്​ പ​രി​ശോ​ധ​ന​യു​ണ്ടാ​വു​മെ​ന്ന​താ​ണ്​ കാ​മ്പ​യി​നി​​​െൻറ പ്ര​ത്യേ​ക​ത. നേ​ര​ത്തേ താ​മ​സ​കേ​ന്ദ്ര​ങ്ങ​ൾ, റോ​ഡു​ക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി​രു​ന്നു പ​രി​ശോ​ധി​ച്ചി​രു​ന്ന​ത്. പൊ​തു​മാ​പ്പ്​ ന​ൽ​കി​യി​ട്ടും അ​ന​ധി​കൃ​ത​മാ​യി രാ​ജ്യ​ത്ത്​ ത​ങ്ങി​യ വി​ദേ​ശി​ക​ളെ കൂ​ട്ട​പ്പ​രി​ശോ​ധ​ന​യി​ലൂ​ടെ പി​ടി​കൂ​ടി തി​രി​ച്ചു​വ​രാ​തെ നാ​ടു​ക​ട​ത്താ​നാ​ണ്​ നീ​ക്കം.

ഏ​ഴു​വ​ർ​ഷ​ത്തെ ഇ​ട​വേ​ള​ക്കു​ശേ​ഷം 2018 ജ​നു​വ​രി 29 മു​ത​ൽ ഏ​പ്രി​ൽ 22 വ​രെ കു​വൈ​ത്ത് താ​മ​സ​നി​യ​മ​ലം​ഘ​ക​ർ​ക്ക്​ പൊ​തു​മാ​പ്പ് അ​നു​വ​ദി​ച്ചു.
അ​ന​ധി​കൃ​ത​താ​മ​സ​ക്കാ​ർ​ക്ക്​ പി​ഴ​യോ ശി​ക്ഷ​യോ കൂ​ടാ​തെ രാ​ജ്യം വി​ടാ​നും പി​ഴ​യ​ട​ച്ച്​ രേ​ഖ​ക​ൾ ശ​രി​യാ​ക്കാ​നും അ​വ​സ​രം ന​ൽ​കി​യി​ട്ടും ഭൂ​രി​ഭാ​ഗ​വും ഉ​പ​യോ​ഗി​ച്ചി​ല്ല.

പൊ​തു​മാ​പ്പ്​ പ്ര​ഖ്യാ​പി​ക്കു​േ​മ്പാ​ൾ 1.54 ല​ക്ഷം ​പേ​രാ​ണ്​ ഇ​ഖാ​മ​യി​ല്ലാ​തെ ക​ഴി​ഞ്ഞി​രു​ന്ന​ത്. ഇ​തി​ൽ ഒ​രു ല​ക്ഷ​ത്തി​ന്​ മു​ക​ളി​ൽ ആ​ളു​ക​ൾ പൊ​തു​മാ​പ്പ്​ പ്ര​യോ​ജ​ന​പ്പെ​ടു​ത്താ​ൻ മു​ന്നോ​ട്ടു​വ​ന്നി​ല്ല. താ​മ​സ​നി​യ​മ ലം​ഘ​ക​രു​ടെ എ​ണ്ണം പി​ന്നെ​യും കൂ​ടി 1.20 ല​ക്ഷം എ​ത്തി​യെ​ന്നാ​ണ്​ റി​പ്പോ​ർ​ട്ട്. ഇ​നി ഉ​ട​ൻ പൊ​തു​മാ​പ്പു​ണ്ടാ​വി​ല്ലെ​ന്നും പി​ടി​കൂ​ടി നാ​ടു​ക​ട​ത്താ​നാ​ണ്​ തീ​രു​മാ​ന​മെ​ന്നും മ​ന്ത്രാ​ല​യ വൃ​ത്ത​ങ്ങ​ൾ സൂ​ചി​പ്പി​ച്ചു.

Continue Reading
Advertisement Using Image in Webpage Mass Mutual

Related News

Latest News