Connect with us
Malayali Express

Malayali Express

അമേരിക്കയിലെ ഏറ്റവും പ്രായമുള്ള വനിത 114–ാം വയസ്സിൽ അന്തരിച്ചു

USA

അമേരിക്കയിലെ ഏറ്റവും പ്രായമുള്ള വനിത 114–ാം വയസ്സിൽ അന്തരിച്ചു

Published

on


പി പി ചെറിയാൻ

ഹർലിൻ (ന്യുയോർക്ക്) : അമേരിക്കയിലെ ഏറ്റവും പ്രായം കൂടിയ സ്ത്രീ അലീലിയ മർഫി 114–ാം വയസ്സിൽ അന്തരിച്ചു. അലീലിയാ മർഫിയുടെ മകൾ അംഗമായ ഹെൽത്ത് കെയർ വർക്കേഴ്സ് യൂണിയനാണ് ബുധനാഴ്ച മരണ വിവരം ഔദ്യോഗികമായി പുറത്തുവിട്ടത്.

1905 ലായിരുന്നു മർഫിയുടെ ജനനം. നോർത്ത് കാരലൈനായിൽ ജനിച്ച ഇവർ 1920 ലാണ് ന്യുയോർക്കിലേക്ക് താമസം മാറിയത്. മരിക്കുമ്പോൾ 114 വയസ്സും 140 ദിവസവുമായിരുന്നു പ്രായം.

2019 ജൂലൈയ് 6 നായിരുന്നു മർഫിയുടെ 114–ാം ജന്മദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചത്. ജന്മദിനാഘോഷങ്ങളിൽ പങ്കെടുക്കുന്നതിന് വീൽചെയറിലാണ് ഇവർ എത്തിയത്. ദൈവത്തിലുള്ള ആഴമായ വിശ്വാസമാണ് തന്റെ ദീർഘായുസ്സിന് കാരണമെന്ന് മർഫി വ്യക്തമാക്കിയിരുന്നു. ഒരിക്കൽപോലും ആൽക്കഹോൾ ഉപയോഗിക്കാത്തതും മറ്റൊരു കാരണമാണ്.

ഈ വർഷം ജനുവരിയിൽ അമേരിക്കയിലെ ഏറ്റവും പ്രായം കൂടിയ ഒഹായോവിൽ നിന്നുള്ള ലെസ്സി ബ്രൗൺ (114) മരിച്ചതോടെയാണ് ആ സ്ഥാനം മർഫിക്ക് ലഭിച്ചത്. ലോകത്തിലെ ഏറ്റവും പ്രായം കൂടിയ ജീവിച്ചിരിക്കുന്ന വ്യക്തി ജപ്പാനിൽ നിന്നുള്ള കെയ്ൻ തനാക്കയാണ് പ്രായം 116.
മർഫി സമൂഹത്തിനു ചെയ്ത സേവനങ്ങളെ ന്യുയോർക്ക് സ്റ്റേറ്റ് സെനറ്റർ ബ്രയാൻ ബെഞ്ചമിൻ അനുസ്മരിച്ചു. ഫ്യൂണറൽ ഡിസംബർ 6 ന് ഹർലീനിലുള്ള യുനൈറ്റഡ് ഹൗസ് ഓഫ് പ്രെയറിൽ വെച്ചു നടക്കും.

Continue Reading

Latest News