CINEMA
വര്‍ഷങ്ങള്‍ക്ക് ശേഷം ആ ഗാനത്തിന് ചുവടുവച്ച് മഞ്ജു വാര്യര്‍, കൂട്ടിന് വിദ്യാര്‍ത്ഥികളും

മലയാളത്തിന്റെ പ്രിയ നായിക മഞ്ജു വാര്യര്‍ വിദ്യാര്‍ത്ഥികള്‍ക്കൊപ്പം ഡാന്‍സ് ചെയ്യുന്ന വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. കണ്ണാടിക്കൂടും കൂട്ടി…. എന്ന സൂപ്പര്‍ഹിറ്റ് ഗാനത്തിനാണ് മഞ്ജു ചുവടുവയ്ക്കുന്നത്. തേവര സേക്രട്ട് ഹാര്‍ട്ട് കോളേജിലെ യൂണിയന് ആഘോഷങ്ങളുടെ ഭാഗമായി നടന്ന പരിപാടിയിലാണ് താരത്തിന്റെ പ്രകടനം.
സിബി മലയില്‍ സംവിധാനം ചെയ്ത് 1998ല്‍ പുറത്തിറങ്ങിയ ‘പ്രണയവര്‍ണങ്ങള്‍’ എന്ന ചിത്രത്തിലെ ഗാനമാണിത്. വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഈ പാട്ടിന് ഇന്നും ആരാധകര്‍ ഏറെയാണ്. ഇതുകൊണ്ട് തന്നെ ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. ഗിരീഷ് പുത്തഞ്ചേരിയുടെ വരികള്‍ക്ക് വിദ്യാസാഗര്‍ ആണ് ഈ ഗാനത്തിന് ഈണം പകര്‍ന്നത്. കെ.ജെ.യേശുദാസും കെ.എസ് ചിത്രയും ചേര്‍ന്ന് ഗാനം ആലപിച്ചു. ചിത്രത്തില്‍ മഞ്ജുവിനൊപ്പം സുരേഷ് ഗോപി, ദിവ്യ ഉണ്ണി, ബിജു മേനോന് തുടങ്ങിയവരും അഭിനയിച്ചു.
-
INDIA38 mins ago
70 ശതമാനം കോവിഡ് കേസുകള്‍ കേരളത്തിലും മഹാരാഷ്ട്രയിലും : കേന്ദ്ര ആരോഗ്യമന്ത്രി
-
KERALA39 mins ago
ആലപ്പുഴ ബൈപാസ് ഇന്ന് നാടിനു സ്വന്തമാകും
-
KERALA42 mins ago
നാടകകൃത്ത് ആലത്തൂര്‍ മധു വീടിന് സമീപം മരിച്ച നിലയില്‍
-
KERALA45 mins ago
മംഗലാംകുന്ന് കര്ണന് ചരിഞ്ഞു
-
KERALA54 mins ago
മലപ്പുറത്ത് യുവാവ് കുത്തേറ്റ് മരിച്ചു : മൂന്നുപേര്‍ പൊലീസ് കസ്റ്റഡിയില്‍
-
INDIA56 mins ago
ന്യൂസ് ഫീഡില്‍ രാഷ്ട്രീയ പോസ്റ്റുകള്‍ കുറയ്ക്കുമെന്ന് മാര്‍ക്ക് സക്കര്‍ബര്‍ഗ്
-
KERALA1 hour ago
എറണാകുളത്ത് കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തിയ സംഭവം : ഒരാള്‍ അറസ്റ്റില്‍
-
INDIA1 hour ago
ജയലളിത സ്മാരകം തുറന്നു : ചെലവ് 80 കോടി രൂപ