Connect with us
Malayali Express

Malayali Express

എ​ണ്ണ​മേ​ഖ​ല നി​രീ​ക്ഷ​ണ​ത്തി​ന്​ ഡ്രോ​ണു​ക​ൾ

GULF

എ​ണ്ണ​മേ​ഖ​ല നി​രീ​ക്ഷ​ണ​ത്തി​ന്​ ഡ്രോ​ണു​ക​ൾ

Published

on

കു​വൈ​ത്ത് സി​റ്റി: ക​ര​യി​ലും ക​ട​ലി​ലു​മു​ള്ള ഓ​യി​ല്‍ സോ​ണു​ക​ള്‍ നി​രീ​ക്ഷി​ക്കാ​ൻ കു​വൈ​ത്ത്​ ഡ്രോ​ണു​ക​ൾ ഏ​ർ​പ്പെ​ടു​ത്തും. മി​ക​ച്ച സാ​ങ്കേ​തി​ക വി​ദ്യ​യോ​ടെ പ്ര​വ​ർ​ത്തി​ക്കു​ന്ന സെ​ന്‍സ​റു​ക​ളും നി​ല​വാ​ര​മു​ള്ള കാ​മ​റ സം​വി​ധാ​ന​ങ്ങ​ളും ഘ​ടി​പ്പി​ച്ച ഓട്ടോ​മാ​റ്റി​ക്​ ഡ്രോ​ണു​ക​ൾ ആ​ണ്​ വി​ന്യ​സി​ക്കു​ക‍.
കു​വൈ​ത്തി​​െൻറ വ​ട​ക്ക് തെ​ക്കു ഭാ​ഗ​ങ്ങ​ളെ ബ​ന്ധി​പ്പി​ക്കു​ന്ന 150 കി​ലോ​മീ​റ്റ​ര്‍ നീ​ള​ത്തി​ലു​ള്ള പൈ​പ്പ്‌​ലൈ​ന്‍, ഇ​ൻ​സ്​​റ്റ​ലേ​ഷ​നു​ക​ള്‍, മ​റ്റു ഉ​പ​ക​ര​ണ​ങ്ങ​ൾ എ​ന്നി​വ നി​രീ​ക്ഷി​ക്കു​ക​യാ​ണ്​ ല​ക്ഷ്യം.

ഇ​ൻ​സ്​​റ്റ​ലേ​ഷ​ൻ​ നി​രീ​ക്ഷ​ണ​ത്തി​ന്​ സാ​ങ്കേ​തി​ക​വി​ദ്യ ആ​വ​ശ്യ​മാ​ണെ​ന്നും കേ​ടു​പാ​ടു​ക​ളും അ​പ​ക​ട​സാ​ധ്യ​ത​ക​ളും മ​ന​സ്സി​ലാ​ക്കാ​നാ​ണ് ഡ്രോ​ണു​ക​ള്‍ കൊ​ണ്ടു​വ​രു​ന്ന​തെ​ന്നും അ​ധി​കൃ​ത​ര്‍ വ്യ​ക്ത​മാ​ക്കി. അ​തേ​സ​മ​യം, എ​ന്നു​മു​ത​ലാ​ണ്​ സം​വി​ധാ​ന​മെ​ന്ന്​ അ​ധി​കൃ​ത​ർ വ്യ​ക്​​ത​മാ​ക്കി​യി​ല്ല. കാ​ര്യ​മാ​യ ത​യാ​റെ​ടു​പ്പും പ​ഠ​ന​ങ്ങ​ളും നി​ര​ന്ത​ര നി​രീ​ക്ഷ​ണ​ങ്ങ​ളും ഡ്രോ​ൺ സം​വി​ധാ​നം നി​ല​വി​ല്‍ വ​രും​മു​മ്പ്​ ആ​വ​ശ്യ​മാ​ണെ​ന്നും ഇ​ത്​ പൂ​ർ​ത്തീ​ക​രി​ച്ചു​വ​രു​ക​യാ​ണെ​ന്നും അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

Continue Reading
Advertisement Using Image in Webpage Mass Mutual

Related News

Latest News