Connect with us
Malayali Express

Malayali Express

ഔഡി ജർമനിയിൽ 9500 പേരെ പിരിച്ചുവിടുന്നു

EUROPE

ഔഡി ജർമനിയിൽ 9500 പേരെ പിരിച്ചുവിടുന്നു

Published

on


ജോസ് കുമ്പിളുവേലിൽ

ബര്‍ലിന്‍ : കാര്‍ നിര്‍മാണ രംഗത്തെ വമ്പന്‍മാരായ ഔഡി ജര്‍മനിയില്‍ മാത്രം 9500 ജീവനക്കാരെ പിരിച്ചുവിടാന്‍ തീരുമാനിച്ചു. 2025നുള്ളില്‍ പിരിച്ചുവിടല്‍ പൂര്‍ത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത്. ഇലക്ട്രിക് കാര്‍ നിര്‍മാണ രംഗത്ത് കൂടുതല്‍ ശ്രദ്ധ പതിപ്പിക്കുമ്പോള്‍ നേരിടേണ്ടി വരുന്ന ഭീമമായ ചെലവ് കണക്കിലെടുത്താണ് ഇങ്ങനെയൊരു നീക്കം. ജീവനക്കാരെ കുറയ്ക്കാന്‍ ഏര്‍ലി റിട്ടയര്‍മെന്റ് പ്രോഗ്രാമും ഏര്‍പ്പെടുത്തും.
ഇംഗോള്‍സ്റ്റാറ്റ്, നെക്കാര്‍സം ഫാക്റ്ററികളില്‍ നിന്നാണ് ഓഡി തൊഴിലാളികളെ ഒഴിവാക്കുന്നത്. ബാക്കി വരുന്ന അമ്പതിനായിരം ജീവനക്കാരുടെ ജോലി സുരക്ഷിതമായിരിക്കുമെന്നും കമ്പനി ഉറപ്പു നല്‍കുന്നു. അതേസമയം, ഇലക്രേ്ടാണിക്–ഡിജിറ്റൈസേഷന്‍ രംഗത്തെ തയാറെടുപ്പുകളുടെ ഭാഗമായി 2000 പേരെ പുതുതായി നിയമിക്കാനാണ് ഫോക്സ് വാഗന്‍ തീരുമാനിച്ചിരിക്കുന്നത്.

Continue Reading
Advertisement Using Image in Webpage Mass Mutual

Related News

Latest News