Connect with us
Malayali Express

Malayali Express

ലിയെൻ യൂറോപ്യൻ യൂണിയൻ കമ്മിഷൻ അധ്യക്ഷ, ഞായറാഴ്ച അധികാരമേൽക്കും

EUROPE

ലിയെൻ യൂറോപ്യൻ യൂണിയൻ കമ്മിഷൻ അധ്യക്ഷ, ഞായറാഴ്ച അധികാരമേൽക്കും

Published

on


കൈപ്പുഴ ജോൺ മാത്യു

ബർലിൻ : യൂറോപ്യൻ യൂണിയൻ കമ്മിഷൻ പ്രഥമ വനിതാ അധ്യക്ഷയായി ജർമനിയുടെ ഉർസുല ഫോൺ ടെയർ ലിയെൻ‍ഡിസംബർ ഒന്നിന് ഞായറാഴ്ച അധികാരമേൽക്കും. സ്ട്രാസ്ബുർിൽ ഇന്നലെ യൂറോപ്യൻ പാർലമെന്റ് ലിയെന്റെ തിരഞ്ഞെടുപ്പ് അംഗീകരിച്ചതോടെ നടപടി ക്രമങ്ങൾ പൂർത്തിയായി. യൂറോപ്യൻ പാർലമെന്റ് കഴിഞ്ഞ ജൂലൈയിലാണ് ലിയെനെ കമ്മീഷൻ അധ്യക്ഷ സ്ഥാനത്തേക്ക് തിരഞ്ഞെടുത്തത്.

യൂറോപ്യൻ പാർലമെന്റിൽ 751 എംപിമാരാണ് ഉള്ളത്. ലിയെന് 383 എംപി മാരുടെ പിന്തുണ ലഭിച്ചു. കേവലം 9 എംപിമാരുടെ അധിക പുന്തുണയാണ് അന്ന് ലിയെന് ലഭിച്ചത്. ജീൻ ക്ലെഡെ ജംങ്ക‍യുടെ പിൻഗാമിയായിട്ടാണ് ലിയെൻ അധികാരമേൽക്കുന്നത്. ജർമൻ ചാൻസലർ അംഗല മെർക്കലിന്റെ സ്ഥാനാർഥിയായിരുന്ന ലിയെൻ നേരത്തെ ഇവർ ജർമൻ പ്രിതിരോധ മന്ത്രിയായിരുന്നു. 63 കാരിയായ ലിയെൻ വൈദ്യശാസ്ത്രത്തിൽ ബിരുദധാരിയും ഏഴ് മക്കളുടെ അമ്മയുമാണ്. യൂറോപിനെ നിയന്ത്രിക്കുന്നത് ഇനി രണ്ട് വനിതകളാണ്–മെർക്കലും ലിയെനും.

Continue Reading
Advertisement Using Image in Webpage Ads

Related News

Latest News