Connect with us
Malayali Express

Malayali Express

യു​എ​പി​എ കേ​സ്: അ​ല​നും താ​ഹ​യ്ക്കും ജാ​മ്യമില്ല

KERALA

യു​എ​പി​എ കേ​സ്: അ​ല​നും താ​ഹ​യ്ക്കും ജാ​മ്യമില്ല

Published

on

കൊച്ചി: മാവോയിസ്റ്റ് ബന്ധം ആരോപിച്ചുള്ള യുഎപിഎ കേസില്‍ ഒന്നും രണ്ടും പ്രതികളായ അലന്‍ ഷുഹൈബ്, താഹ ഫസല്‍ എന്നിവര്‍ക്കു ഹൈക്കോടതി ജാമ്യം നിഷേധിച്ചു. യുഎപിഎ വകുപ്പുകളില്‍ അന്വേഷണം തുടരാവുന്ന വസ്തുതകള്‍ പ്രഥമദൃഷ്ട്യാ നിലവിലുണ്ടെന്നു വിലയിരുത്തിയാണ് കോടതി നടപടി. ജാമ്യം അനുവദിക്കുന്നതു കേസ് അന്വേഷണത്തെ ബാധിക്കുമെന്ന് ജസ്റ്റിസ് എ. ഹരിപ്രസാദ്, ജസ്റ്റിസ് എന്‍.‍ അനില്‍കുമാര്‍ എന്നിവര്‍ ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി.

മാവോയിസ്റ്റ് അനുകൂല ലഘുലേഖകള്‍ കൈവശം വച്ചതിന്റെ പേരിലാണ് 2 പേരെയും പന്തീരാങ്കാവ് പൊലീസ് അറസ്റ്റ് ചെയ്തത്. പൊലീസിനെക്കണ്ട് ഓടിപ്പോയ മൂന്നാം പ്രതി ഉസ്മാന്‍ ഒളിവിലാണെന്നതും കോടതി പരിഗണിച്ചു. സംഘടനയുടെ സമീപകാല പ്രവര്‍ത്തനങ്ങളുമായി പ്രതികള്‍ക്കുള്ള ബന്ധം വ്യക്തമാണെന്നു പൊലീസ് റിപ്പോര്‍ട്ടിലുള്ളതു കോടതി ചൂണ്ടിക്കാട്ടി. ഒന്നാം പ്രതിയില്‍ നിന്നു കണ്ടെടുത്ത രേഖകളുടെ ഉള്ളടക്കം റിപ്പോര്‍ട്ടിലുണ്ട്. പുറമേയുള്ളവര്‍ക്കു കിട്ടാത്ത രഹസ്യ പ്രവര്‍ത്തനങ്ങളുടെ വിശദാംശങ്ങളും തന്ത്രങ്ങളും രേഖകളിലുള്ളതിനാല്‍ വസ്തുതകള്‍ ചേര്‍ത്തു വായിച്ചാല്‍ പ്രതികള്‍ക്കു സംഘടനയുമായി അടുത്ത ബന്ധത്തിനു പ്രഥമദൃഷ്ട്യാ സൂചനയുണ്ടെന്നും പറഞ്ഞു.

Continue Reading

Latest News