Connect with us
Malayali Express

Malayali Express

പാമ്പ് കടിയേറ്റു കുട്ടി മരിച്ച സംഭവം: ആരാണ് നിദ ഫാത്തിമ; സോഷ്യൽമിഡിയയുടെ താരം

KERALA

പാമ്പ് കടിയേറ്റു കുട്ടി മരിച്ച സംഭവം: ആരാണ് നിദ ഫാത്തിമ; സോഷ്യൽമിഡിയയുടെ താരം

Published

on

മുഹമ്മദ് ഫൈസൽ

വയനാട്ടിലെ ബത്തേരി സർവജന സ്കൂളിൽ പാമ്പ് കടിയേറ്റ് മരിച്ച ഷഹലയെന്ന വിദ്യാർത്ഥിനി മരിച്ച സംഭവത്തിൽ പ്രതിഷേധം ആളിക്കത്തുകയാണ്. ഇതിന്‍റെ മുൻനിരയിൽ നിൽക്കുന്ന ഒരു പെണ്‍കുട്ടിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയിരിക്കുന്നത്. സർവജന സ്കൂളിലെ തന്നെ ഏഴാം ക്ലാസ് വിദ്യാർത്ഥിനിയായ നിദ ഫാത്തിമയാണ് ഇപ്പോൾ ചാനലുകളിലും സോഷ്യൽ മീഡിയയിലും താരമായി മാറിയിരിക്കുന്നത്. പ്രതിഷേധങ്ങൾ നിദയ്ക്ക് ഇത് ആദ്യമല്ല. നേരത്തെ വയനാട് രാത്രിയാത്രാ നിരോധനത്തിനെതിരെ നടന്ന സമരത്തിലും ഈ പെണ്‍കുട്ടി അണിനിരന്നിരുന്നു.


ഇന്നലെ ചാനലുകളിൽ വന്ന നിദയുടെ വാക്കുകൾ ഇങ്ങനെ. പാന്പാണ് എന്നെ കടിച്ചതെന്ന് ഷഹല പറയുന്നുണ്ട്. ഇതാ അവളുടെ ക്ലാസിൽ പഠിക്കുന്ന ഈ കുട്ടി പോലും അത് പറയുന്നുണ്ട്. ഇതിലെന്താണ് ഞങ്ങളിനി പറയേണ്ടത്. ആണി കുത്തിയതാ, ബെഞ്ച് കുത്തിയതാ എന്നൊക്കെയാണ് സാറ് പറഞ്ഞത്. ആണി കുത്തിയാ രണ്ട് ഭാഗത്തും വരുമോ. ഒരു അര സെക്കന്‍റ്, നടന്ന അതേ സമയത്ത്, തന്നെ ആ കുട്ടിയെ ഒന്ന് ആശുപത്രിയിൽ എത്തിച്ചൂടേ. ഈ വാക്കുകൾ കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ തരംഗമായിരുന്നു. അധ്യാപകർ പോലും അവഗണിച്ച സമയത്താണ് നിദ ഫാത്തിമ രോഷത്തോടെ ഷഹലയുടെ മരണത്തിൽ പ്രതിഷേധിച്ചത്. തീപ്പൊരി വിദ്യാർത്ഥിനിയെന്ന വിശേഷണവും ഇതോടൊപ്പം നിദയ്ക്ക് ലഭിച്ച് കഴിഞ്ഞു. ഷണ്‍മുഖൻ സാർ ക്ലാസെടുത്ത് നിൽക്കുന്പോഴാണ്, ഏതോ കുട്ടിയെ അട്ട കടിച്ചെന്ന് ആദ്യം കേട്ടത്. അട്ട കടിച്ചാൽ ഇത്രേം ചോര വരുമോയെന്ന ഞങ്ങളാലോചിച്ചത്. ഇതിനിടെ ഷജിൽ സാർ ഞങ്ങളെ തിരിച്ച് ക്ലാസിൽ കയറ്റി. അപ്പോഴും ഷെഹലയെ ആശുപത്രിയിൽ കൊണ്ടുപോകാതെ ഓരോ ഒഴിവു കഴിവുകൾ പറയാനാണ് അധ്യാപകൻ ശ്രമിച്ചതെന്നും നിദ ഫാത്തിമ പറയുന്നു. ഇത്തരം കാര്യങ്ങൾ തുറന്ന് പറഞ്ഞ് സമരത്തിന് വീര്യം പകർന്ന നിദയാണ് സമരത്തിലെ യഥാർത്ഥ നായികയെന്നും സോഷ്യൽ മീഡിയ പറയുന്നു. ഇപ്പോൾ നിദയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ചിലർ ഇവർ ആരാണെന്ന് ഇപ്പോഴും അന്വേഷിക്കുന്നുണ്ട്. അതേസമയം വൈകീട്ട് 3.15നാണ് കുട്ടിയെ പാമ്പ് കടിച്ചതെന്നും, എന്നാൽ കല്ലു കൊണ്ടതാണ്, എന്നൊക്കെ പറഞ്ഞ് പരമാവധി കാര്യങ്ങൾ വൈകിപ്പിച്ചത് അധ്യാപകരാണ്. വയ്യെന്നും ആശുപത്രിയിൽ പോകണമെന്നും ഷെഹല മൂന്ന് തവണ പറഞ്ഞു. എന്നാൽ ഉപ്പ വന്നതിന് ശേഷമാണ് ഷെഹലയെ ആശുപത്രയിൽ കൊണ്ടുപോയതെന്നും നിദ ഫാത്തിമ പറഞ്ഞു.

Continue Reading

Latest News