Connect with us
Malayali Express

Malayali Express

മഹാരാഷ്ട്ര സർക്കാർ വരുന്നു: അവസാനം തീരുമാനമായി; ശിവസേന ഭരിക്കും

INDIA

മഹാരാഷ്ട്ര സർക്കാർ വരുന്നു: അവസാനം തീരുമാനമായി; ശിവസേന ഭരിക്കും

Published

on

ആദിത്യവർമ

മഹാഷ്ട്രയിൽ സർക്കാർ രൂപീകരണം സംബന്ധിച്ച അന്തിമ ചിത്രം തെളിയുന്നു. ഇന്ന് വൈകീട്ട് ശിവസേന നേതാക്കളുമായി കോണ്‍ഗ്രസും എൻസിപിയും ചർച്ച നടത്തും. കോണ്‍ഗ്രസും എൻസിപിയും ചേർന്ന് രൂപം നൽകുന്ന പൊതുമിനിമം പരിപാടിയിൽ സേനയുടെ നിലപാടാണ് സർക്കാർ രൂപീകരണത്തിൽ നിർണായകമാവുക. മുഖ്യമന്ത്രി പദം സംബന്ധിച്ച് നിലനിന്നിരുന്ന അനിശ്ചിതത്വവും നീങ്ങിയെന്നാണ് റിപ്പോർട്ടുകൾ.

ശനിയാഴ്ച വൈകീട്ടോടെ മൂന്ന് പാർട്ടികളിൽ നിന്നുള്ള എംഎൽഎമാരുടേയും പിന്തുണ വ്യക്തമാക്കി കൊണ്ടുള്ള കത്തുമായി ശിവസേന ഗവർണറെ കാണുമെന്ന് പാർട്ടി വൃത്തങ്ങളെ ഉദ്ധരിച്ച് എൻഡിടിവി റിപ്പോർട്ട് ചെയ്തു. അങ്ങനെയെങ്കിൽ ഞായറാഴ്ചയോ തിങ്കളാഴ്ചയോ മഹാരാഷ്ട്രയിൽ സഖ്യസർക്കാർ അധികാരത്തിലേറുമെന്നും റിപ്പോർട്ടിൽ പറയുന്നു.

ഒടുവിൽ മൂന്നാഴ്ചയായി നിലനിന്ന രാഷ്ട്രീയ പ്രതിസന്ധിയിൽ പരിഹാരമാവുകയാണ്. ശിവസേനയുമായി സഖ്യത്തിന് കോണ്‍ഗ്രസും എൻസിപിയും തമ്മിൽ അന്തിമ ധാരണയായി. കഴിഞ്ഞ ദിവസം ചേർന്ന് കോണ്‍ഗ്രസ് പ്രവർത്തക സമിതി യോഗത്തിൽ ബിജെപിയെ പുറത്ത് നിർത്താനുള്ള അവസരം വിനിയോഗിക്കണമെന്ന ആവശ്യത്തിൽ സംസ്ഥാന കോണ്‍ഗ്രസ് നേതാക്കൾ ഉറച്ചു നിന്നു. ഇതോടെയാണ് അധ്യക്ഷ സോണിയാ ഗാന്ധി സഖ്യത്തിന് പച്ചക്കൊടി വീശിയത്.
തൊട്ട് പിന്നാലെ എൻസിപി അധ്യക്ഷൻ ശരദ് പവാറുമായും കോണ്‍ഗ്രസ് നേതൃത്വം വീണ്ടും ചർച്ച നടത്തി.ഇരുപാർട്ടികളും സഖ്യത്തിന് തയ്യാറാണെന്ന നിലപാടിൽ എത്തിചേരുകയായിരുന്നു. കോണ്‍ഗ്രസും എൻസിപിയും ചേർന്ന് തയ്യാറാക്കിയ പൊതുമിനിമം പരിപാടിയിലെ ശിവസേന നിലപാടാകും ഇനി നിർണായകമാവുക.

Continue Reading

Latest News