Connect with us
Malayali Express

Malayali Express

ഷെഹ്ലയുടെ മരണം: പ്രധാന അധ്യാപകര്‍ക്കു സസ്പെന്‍ഷന്‍

KERALA

ഷെഹ്ലയുടെ മരണം: പ്രധാന അധ്യാപകര്‍ക്കു സസ്പെന്‍ഷന്‍

Published

on

വയനാട്: വിദ്യാര്‍ഥി പാമ്പു കടിയേറ്റു മരിച്ച ബത്തേരി സര്‍വജന സ്കൂളിലെ പ്രധാന അധ്യാപകര്‍ക്കു സസ്പെന്‍ഷന്‍. ഹെഡ്മാസ്റ്റര്‍ കെ.കെ. മോഹനനെയും പ്രിന്‍സിപ്പല്‍ എ.കെ. കരുണാകരനെയുമാണ് സസ്പെന്റ് ചെയ്തത്. വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടറുടെതാണു നടപടി. വിദ്യാര്‍ഥികളുടെ സുരക്ഷ ഉറപ്പാക്കാന്‍ പ്രധാന അധ്യാപകര്‍ക്കു കഴിഞ്ഞില്ല. മറ്റ് അധ്യാപകര്‍ കുറ്റക്കാരാണെന്നു കണ്ടെത്തിയാല്‍ അവര്‍ക്കെതിരെയും നടപടിയെടുക്കുമെന്നും വിദ്യാഭ്യാസ ഡെപ്യുട്ടി ഡയറക്ടര്‍ അറിയിച്ചു. പിടിഎ പിരിച്ചു വിടുകയും ചെയ്തു. അതേസമയം പൊളിക്കാനിരിക്കുന്ന കെട്ടിടത്തില്‍ നിന്നാണ് കുട്ടിക്ക് പാമ്പു കടിയേറ്റത്. ഇക്കാരണത്താലാണ് അറ്റകുറ്റപ്പണി നടത്താതിരുന്നതെന്നുമാണ് നഗരസഭ അധ്യക്ഷന്റെ വിശദീകരണം. സംഭവവുമായി ബന്ധപ്പെട്ട് ജില്ലാ ജഡ്ജി വിളിച്ച യോഗം പുരോഗമിക്കുകയാണ്.

Continue Reading

Latest News