Connect with us
Malayali Express

Malayali Express

പുതിയ വിദേശ നിക്ഷേപ നിയമം ജനുവരിയിൽ

GULF

പുതിയ വിദേശ നിക്ഷേപ നിയമം ജനുവരിയിൽ

Published

on

മ​സ്​​ക​ത്ത്​: അ​ടു​ത്ത വ​ർ​ഷം ആ​ദ്യ​ത്തി​ൽ ഒ​മാ​നി​ൽ നി​ല​വി​ൽ​വ​രാ​ൻ പോ​കു​ന്ന പു​തി​യ വി​ദേ​ശ നി​ക്ഷേ​പ നി​യ​മം രാ​ജ്യ​ത്തെ ബി​സി​ന​സ് മേ​ഖ​ല​ക്ക് വ​ൻ മു​ന്നേ​റ്റ​മു​ണ്ടാ​ക്കു​മെ​ന്ന് അ​ധി​കൃ​ത​ർ. നി​യ​മം ന​ല്ല​രീ​തി​യി​ൽ ന​ട​പ്പാ​ക്ക​പ്പെ​ടു​ക​യും അ​നു​യോ​ജ്യ​മാ​യ നി​ക്ഷേ​പാ​ന്ത​രീ​ക്ഷം സൃ​ഷ്​​ടി​ക്ക​പ്പെ​ടു​ക​യും ചെ​യ്യു​ന്ന​പ​ക്ഷം പ്രാ​ദേ​ശി​ക ബി​സി​ന​സ് േമ​ഖ​ല​ക്ക് 75 ശ​ത​മാ​ന​ത്തി​ൽ കു​റ​യാ​ത്ത വ​ള​ർ​ച്ച​യു​ണ്ടാ​കു​മെ​ന്ന് വാ​ണി​ജ്യ വ്യ​വ​സാ​യ മ​ന്ത്രാ​ല​യം ലീ​ഗ​ൽ വി​ഭാ​ഗം ആ​ക്ടി​ങ് ഡ​യ​റ​ക്ട​ർ മു​ഹ​മ്മ​ദ് അ​ൽ ബാ​ദി പ​റ​ഞ്ഞു. വ്യ​വ​സ്​​ഥ​ക​ൾ​ക്ക്​ 100​ ശ​ത​മാ​നം ഉ​ട​മ​സ്​​ഥാ​വ​കാ​ശം അ​നു​വ​ദി​ക്കു​ന്ന​തും കു​റ​ഞ്ഞ മു​ത​ൽ​മു​ട​ക്കെ​ന്ന നി​ബ​ന്ധ​ന ഒ​ഴി​വാ​ക്കു​ന്ന​തു​മാ​ണ്​ പു​തി​യ വി​ദേ​ശ നി​ക്ഷേ​പ നി​യ​മം. ഇ​ത്​ ഒ​മാ​ൻ വി​പ​ണി​യി​ൽ കൂ​ടു​ത​ൽ പ​ണം എ​ത്താ​ൻ സ​ഹാ​യി​ക്കും. ജീ​വി​ത​നി​ല​വാ​രം ഉ​യ​ർ​ത്താ​നും സാ​മ്പ​ത്തി​ക വ​ള​ർ​ച്ച​ക്കും വ​ഴി​യൊ​രു​ക്കു​മെ​ന്ന്​ ഇം​ഗ്ലീ​ഷ്​ ദി​ന​പ​ത്ര​ത്തി​ന്​ ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ൽ അ​ദ്ദേ​ഹം പ​റ​ഞ്ഞു.

വി​ദേ​ശ നി​ക്ഷേ​പ​ക​രു​ടെ സം​രം​ഭ​ങ്ങ​ൾ​ക്ക്​ നി​ശ്ചി​ത സ​മ​യ​പ​രി​ധി​ക്കു​ള്ളി​ൽ ശ​രി​യാ​യ അം​ഗീ​കാ​ര​വും പെ​ർ​മി​റ്റും ലൈ​സ​ൻ​സും ന​ൽ​ക​ണ​മെ​ന്ന് നി​ക്ഷേ​പ സേ​വ​ന കേ​ന്ദ്ര​ങ്ങ​ൾ​ക്കും ബ​ന്ധ​പ്പെ​ട്ട സ്ഥാ​പ​ന​ങ്ങ​ൾ​ക്കും നി​യ​മം നി​ർ​ദേ​ശം ന​ൽ​കു​ന്നു​ണ്ട്. അ​പേ​ക്ഷ​ക​ർ​ക്ക് നി​ശ്ചി​ത സ​മ​യ​പ​രി​ധി​ക്കു​ള്ളി​ൽ പ​ദ്ധ​തി​ക്ക് അം​ഗീ​കാ​രം ല​ഭി​ക്കും. നി​ശ്ചി​ത സ​മ​യ​പ​രി​ധി ക​ഴി​ഞ്ഞി​ട്ടും അം​ഗീ​കാ​രം ല​ഭി​ച്ച​താ​യി അ​റി​യി​പ്പ് ല​ഭി​ച്ചി​ല്ലെ​ങ്കി​ൽ പ​ദ്ധ​തി അം​ഗീ​ക​രി​ക്ക​പ്പെ​ട്ട​താ​യി ക​ണ​ക്കാ​ക്കാ​മെ​ന്നും നി​യ​മ​ത്തി​ലു​ണ്ട്. ഏ​ത് രാ​ജ്യ​ത്തി​ലെ​യും നി​ക്ഷേ​പ മേ​ഖ​ല ആ​ക​ർ​ഷ​ക​മാ​ക​ണ​മെ​ങ്കി​ൽ അ​വ​യു​ടെ ന​ട​പ​ടി​ക്ര​മ​ങ്ങ​ളു​ടെ​യും പെ​ർ​മി​റ്റു​ക​ൾ ന​ൽ​കു​ന്ന​തി​െൻറ​യും വേ​ഗം വ​ർ​ധി​പ്പി​ക്ക​ൽ പ്ര​ധാ​ന ഘ​ട​ക​മാ​ണെ​ന്ന് അ​ൽ ബാ​ദി പ​റ​ഞ്ഞു. അ​തി​നാ​ൽ പു​തി​യ നി​ക്ഷേ​പ നി​യ​മ​ത്തി​ൽ പ​ദ്ധ​തി​ക​ൾ​ക്ക് ഒ​രു മാ​സ​ത്തി​നു​ള്ളി​ലെ​ങ്കി​ലും അം​ഗീ​കാ​രം ന​ൽ​ക​ണ​മെ​ന്ന നി​ബ​ന്ധ​ന വെ​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.ക​ഴി​ഞ്ഞ ജൂ​ലൈ 31നാ​ണ്​ വി​ദേ​ശ മൂ​ല​ധ​ന നി​ക്ഷേ​പ നി​യ​മം സം​ബ​ന്ധി​ച്ച രാ​ജ​കീ​യ ഉ​ത്ത​ര​വ് പു​റ​ത്തി​റ​ങ്ങു​ന്ന​ത്. നി​ക്ഷേ​പ​ക​ന് പ്രോ​ത്സാ​ഹ​ന​വും ഗു​ണ​വു​മു​ള്ള നി​ര​വ​ധി ഘ​ട​ക​ങ്ങ​ളാ​ണ്​ ഇ​തി​ലു​ള്ള​ത്.

വ്യ​വ​സ്​​ഥ​ക​ൾ​ക്ക്​ വി​ധേ​യ​മാ​യി വി​ദേ​ശ നി​ക്ഷേ​പ​ക​ർ​ക്ക് ക​മ്പ​നി​യു​ടെ പൂ​ർ​ണ ഉ​ട​മാ​വ​കാ​ശം ല​ഭി​ക്കു​മെ​ന്ന​താ​ണ്​ നി​യ​മ​ത്തി​ലെ വ​ലി​യ ആ​ക​ർ​ഷ​ണം. നി​ക്ഷേ​പ​ക​ന് ആ​വ​ശ്യ​മാ​യ ജ​ലം, വൈ​ദ്യു​തി, ഗ്യാ​സ്, അ​ഴു​ക്കു​ചാ​ൽ, പൊ​തു​റോ​ഡു​ക​ൾ, വാ​ർ​ത്ത​വി​നി​മ​യം അ​ട​ക്കം മ​റ്റ് സൗ​ക​ര്യ​ങ്ങ​ൾ എ​ന്നി​വ​യൊ​രു​ക്കാ​ൻ ബ​ന്ധ​പ്പെ​ട്ട വി​ഭാ​ഗ​ങ്ങ​ളു​ടെ സ​ഹ​ക​ര​ണ​വും നി​യ​മം ഉ​റ​പ്പാ​ക്കു​ന്നു​ണ്ട്. ഇ​ത്ത​രം സൗ​ക​ര്യ​ങ്ങ​ളൊ​ന്നും നി​ല​വി​ൽ നിേ​ക്ഷ​പ​ക​ന് ല​ഭി​ച്ചി​രു​ന്നി​ല്ല.അ​തോ​ടൊ​പ്പം നി​ക്ഷേ​പ​ത്തി​​െൻറ ഗാ​ര​ൻ​റി​യും നി​യ​മം ഉ​റ​പ്പാ​ക്കു​ന്നു​ണ്ട്. ഒ​രു നി​ക്ഷേ​പ​ക പ​ദ്ധ​തി​യും ക​ണ്ടു​കെ​ട്ടു​ക​യോ സ്വ​ത്തു​ക​ൾ പി​ടി​ച്ചെ​ടു​ക്ക​പ്പെ​ടു​ക​യോ ചെ​യ്യി​ല്ല. വ്യ​ക്ത​മാ​യ കാ​ര​ണ​ങ്ങ​ളു​ണ്ടാ​യാ​ൽ മാ​ത്ര​മേ ബ​ന്ധ​പ്പെ​ട്ട​വ​ർ​ക്ക് ലൈ​സ​ൻ​സും അം​ഗീ​കാ​ര​വും റ​ദ്ദാ​ക്കാ​നാ​വു​ക​യു​ള്ളൂ. നി​ക്ഷേ​പ​ക​ന് നി​യ​മ​ലം​ഘ​നം വ്യ​ക്ത​മാ​ക്കി​യു​ള്ള മു​ന്ന​റി​യി​പ്പ് ക​ത്തു​ക​ൾ ന​ൽ​കി​യ ശേ​ഷ​മേ ഇ​ത്​ ചെ​യ്യാ​വൂ. നി​ക്ഷേ​പ​ക​​െൻറ വാ​ദം കേ​ൾ​ക്കു​ക​യും നി​യ​മ​ലം​ഘ​നം ശ​രി​യാ​ക്കാ​ൻ ഒ​രു​മാ​സം സ​മ​യം ന​ൽ​കു​ക​യും വേ​ണം. പെ​ർ​മി​റ്റോ ലൈ​സ​ൻ​സോ റ​ദ്ദാ​ക്കു​ന്ന​തി​ന​ു​മു​മ്പ് വാ​ണി​ജ്യ വ്യ​വ​സാ​യ മ​ന്ത്രാ​ല​ത്തി​െൻറ അം​ഗീ​കാ​രം നേ​ട​ണ​മെ​ന്നും നി​യ​മ​ത്തി​ലു​ണ്ട്.

Continue Reading

Latest News