Connect with us
Malayali Express

Malayali Express

മാര്‍പാപ്പയുടെ തായ്‍ലന്‍ഡ് സന്ദര്‍ശനം ആരംഭിച്ചു

EUROPE

മാര്‍പാപ്പയുടെ തായ്‍ലന്‍ഡ് സന്ദര്‍ശനം ആരംഭിച്ചു

Published

on


ജോസ് കുമ്പിളുവേലിൽ

വത്തിക്കാന്‍ സിറ്റി : ഫ്രാന്‍സിസ് മാര്‍പാപ്പയുടെ തായ്‍ലൻഡ് സന്ദർശനം ആരംഭിച്ചു. മാര്‍പാപ്പയായി ചുമതലയേറ്റ ശേഷം അദ്ദേഹത്തിന്റെ മുപ്പത്തിരണ്ടാം വിദേശ പര്യടനമാണിത്. യാത്രയുടെ വിജയത്തിനായി ചൊവ്വാഴ്ച രാവിലെ സാന്താ മരിയ മജിയോറിലെ റോമന്‍ ബസിലിക്കയില്‍ പതിവുപോലെ മാര്‍പ്പാപ്പ പ്രാർഥനയും നടത്തിയിരുന്നു.

ബുധനാഴ്ച ഉച്ചയോടെ ബാങ്കോക്കിലെത്തിയ പാപ്പായ്ക്ക് ഹൃദ്യമായ വരവേൽപ്പാണ് ലഭിച്ചത്. രാജ്യത്തെ പതിനൊന്നു രൂപതകളെ പ്രതിനിധീകരിച്ചു പതിനൊന്നു കുട്ടികൾ പാപ്പായ്ക്ക് പുഷ്പഹാരം നൽകി. രാജ്യത്തെ പ്രതിനിധീകരിച്ചു ഡെപ്യൂട്ടി പ്രധാനമന്ത്രി സോംകിടാണ് പപ്പയെ സ്വീകരിക്കാൻ എത്തിയത്. വിമാനത്താവളത്തിൽ പാപ്പായെ സ്വീകരിക്കാൻ പാപ്പായുടെ ബന്ധുവും സലേഷ്യൻ സന്യാസിനി സമൂഹ അംഗവുമായ സിസ്റ്റർ അനറോസ സിവെറിയും ഉണ്ടായിരുന്നു. എഴുപത്തിയേഴുകാരിയായ സിസ്റ്റർ 1960 മുതൽ തായ്ലാന്ഡിലെ വിവിധ സ്‌കൂളുകളിൽ അധ്യാപികയായി ജോലി ചെയ്യുകയായിരുന്നു.

റോമില്‍ നിന്ന് ബാങ്കോക്കിലേക്ക് 9352 കിലോമീറ്ററാണ് ദൂരം, പൂര്‍ത്തിയാക്കാന്‍ പതിനൊന്നര മണിക്കൂര്‍. സമയ വ്യത്യാസം കൂടി കണക്കാക്കിയാല്‍ ആറര മണിക്കൂര്‍കൂടി അധികമാകും. ഏഷ്യൻ രാജ്യങ്ങളായ ഫിലിപ്പീൻസ്, ശ്രീലങ്ക, മ്യാൻമർ, ബംഗ്ലാദേശ് എന്നിവിടങ്ങളിൽ പപ്പാ സന്ദർശനം നടത്തിയിട്ടുണ്ട്. തായ്‍ലന്‍ഡില്‍ നിന്ന് ജപ്പാനിലേക്കാണ് പാപ്പാ പോകുക. 23 മുതല്‍ 26 വരെയാണ് ജപ്പാനിലെ സന്ദര്‍ശനം.

Continue Reading

Latest News