INDIA
ആള്‍ദൈവം നിത്യാനന്ദ സ്വാമി രാജ്യം വിട്ടു

ഗാന്ധിനഗര്‍ : സ്വയം പ്രഖ്യാപിത ആള്‍ദൈവമായ നിത്യാനന്ദ രാജ്യ വിട്ടതായി ഗുജറാത്ത് പോലീസ്. കര്‍ണാടകയില്‍ ബലാത്സംഗ കേസ് രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെ സ്വാമി രാജ്യ വിട്ടതായി പിടിഐ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തിരുന്നു.
നിത്യാനന്ദ രാജ്യം വിട്ടെന്നും ആവശ്യമെങ്കില്‍ കസ്റ്റഡി ആവശ്യപ്പെടുമെന്നും അഹമ്മദാബാദ് എസ്പി ആര്.വി. അസരി പറഞ്ഞു. രണ്ട് പെണ്‍കുട്ടികളെ തട്ടിക്കൊണ്ട് വന്ന് ആശ്രമത്തില്‍ അനധികൃതമായി തടവില്‍ പാര്‍പ്പിച്ചു എന്ന കേസില്‍ നിത്യാനന്ദയ്ക്കെതിരെ പോലീസ് അന്വേഷണം നടത്തുകയാണ്. ബംഗളുരു സ്വദേശികളായ ദമ്ബതിമാര്‍ കഴിഞ്ഞ ദിവസമാണ് നിത്യാനന്ദയ്ക്കെതിരെ പരാതി നല്‍കിയത്.
തട്ടിക്കൊണ്ട് പോകല്‍, അന്യായമായി തടവില്‍ വെയ്ക്കല്‍ ചുമത്തി ബുധനാഴ്ചയാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഇയാളുടെ അനുയായികളായ പ്രാണപ്രിയ, പ്രാണതത്വ എന്നിവരെ അഞ്ച് ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തിട്ടുണ്ട്. ഇവരില്‍ നിന്ന് നിത്യാനന്ദയെക്കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിച്ചു വരികയാണ് അധികൃതര്‍.
-
KERALA6 mins ago
ഷെയ്ന് നിഗമിനെതിരായ അച്ചടക്ക നടപടി ഒഴിവാക്കില്ലെന്ന് ഫിലിം ചേംബര്‍
-
KERALA16 mins ago
നെടുമ്പാശേരിയില്‍ വിദേശകറന്‍സിയുമായി യാത്രക്കാരന് പിടിയില്‍
-
KERALA9 hours ago
ഫേസ്ബുക്ക് മാപ്പുമായി നടന് ഷെയിന്‍,കുരുക്ക് മുറുക്കി നിര്‍മാതാക്കള്‍
-
KERALA9 hours ago
നടുറോഡില്‍ വീട്ടമ്മയെ കുത്തിക്കൊന്നു, അയല്‍വാസിയായ യുവാവ് അറസ്റ്റില്‍
-
LATEST NEWS9 hours ago
ട്വന്റി20 ക്രിക്കറ്റ്: റണ്‍മല കയറാനാകാതെ വിന്‍ഡീസ് പട, പരമ്പര സ്വന്തമാക്കി ഇന്ത്യ
-
INDIA10 hours ago
ആധാര്‍ ഇല്ലാത്തതിനാല്‍ കുട്ടികള്‍ക്ക് സ്കൂള്‍ പ്രവേശനവും ഉച്ചക്കഞ്ഞിയും നിഷേധിച്ച് അധികൃതര്‍
-
INDIA10 hours ago
‘പോലീസ് പറയുന്നത് കള്ളം, അപകടത്തിന് കാരണം അതല്ല!’; ഡ്രൈവര്‍ പറയുന്നു
-
KERALA10 hours ago
മരട് ഫ്ളാറ്റ് പൊളിക്കുന്നതിനെതിരെ പ്രതിഷേധവുമായി സമീപവാസികള്‍