INDIA
ജെഎന്‍യു വിദ്യാര്‍ഥി യൂണിയന് ശനിയാഴ്ച പാര്‍ലമെന്റിലേക്ക് ബഹുജനമാര്‍ച്ച് സംഘടിപ്പിക്കും

ഡല്‍ഹി : പൊതുവിദ്യാഭ്യാസം സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് ജെഎന്‍യു വിദ്യാര്‍ഥി യൂണിയന് ശനിയാഴ്ച പാര്‍ലമെന്റിലേക്ക് ബഹുജനമാര്‍ച്ച് സംഘടിപ്പിക്കും.
കാമ്ബസിന് പുറത്തേക്ക് വീണ്ടും സമരം വ്യാപിപ്പിക്കാനാണ് വിദ്യാര്‍ഥികളുടെ തീരുമാനം. ഇതിന്റെ ഭാഗമായി നാളെ പതിനൊന്ന് മണിക്ക് പാര്‍ലമെന്റിലേക്ക് മാര്‍ച്ച് നടത്താനാണ് വിദ്യാര്‍ഥി യൂണിയന്റ തീരുമാനം. പാര്‍ലമെന്റിന്റ മൂന്ന് കിലോമീറ്റര്‍ ദൂരത്തുള്ള മണ്ടി ഹൗസില്‍ നിന്നാണ് നാളത്തെ മാര്‍ച്ച് തുടങ്ങുന്നത്.
ഫീസ് വര്‍ധന പിന്‍വലിക്കുക, ഫെലോഷിപ്പും ബജറ്റില്‍ വിദ്യാഭ്യാസത്തിനുള്ള തുകയും വെട്ടിക്കുറയ്ക്കുന്നത് അവസാനിപ്പിക്കുക, വിദ്യാഭ്യാസസ്ഥാപനങ്ങള്‍ കൊള്ളലാഭമുണ്ടാക്കാനുള്ള കേന്ദ്രങ്ങളാക്കുന്ന നയം അവസാനിപ്പിക്കുക, പുതിയ വിദ്യാഭ്യാസനയം ഒഴിവാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് മാര്‍ച്ച്.
കഴിഞ്ഞ ദിവസം ജെ.എന്‍.യുവില്‍ നിന്ന് പ്രഖ്യാപിച്ച പാര്‍ലമെന്റ് ലോങ് മാര്‍ച്ച് പൊലീസ് കാമ്ബസിനകത്ത് തന്നെ തടഞ്ഞിരുന്നു.അന്ധവിദ്യാര്ഥികളുള്പ്പെടെ നിരവധിപേര്‍ ക്രൂരമായ മര്‍ദനത്തിനിരയായി. തെരുവു വിളക്കുകള്‍ അണച്ചാണ് വിദ്യാര്‍ഥികളെ തല്ലിച്ചതച്ചത്. കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ച ഉന്നതാധികാര സമിതി ഇന്ന് ജെഎന്‍യു സന്ദര്‍ശിക്കും.
-
KERALA5 mins ago
ഷെയ്ന് നിഗമിനെതിരായ അച്ചടക്ക നടപടി ഒഴിവാക്കില്ലെന്ന് ഫിലിം ചേംബര്‍
-
KERALA15 mins ago
നെടുമ്പാശേരിയില്‍ വിദേശകറന്‍സിയുമായി യാത്രക്കാരന് പിടിയില്‍
-
KERALA9 hours ago
ഫേസ്ബുക്ക് മാപ്പുമായി നടന് ഷെയിന്‍,കുരുക്ക് മുറുക്കി നിര്‍മാതാക്കള്‍
-
KERALA9 hours ago
നടുറോഡില്‍ വീട്ടമ്മയെ കുത്തിക്കൊന്നു, അയല്‍വാസിയായ യുവാവ് അറസ്റ്റില്‍
-
LATEST NEWS9 hours ago
ട്വന്റി20 ക്രിക്കറ്റ്: റണ്‍മല കയറാനാകാതെ വിന്‍ഡീസ് പട, പരമ്പര സ്വന്തമാക്കി ഇന്ത്യ
-
INDIA10 hours ago
ആധാര്‍ ഇല്ലാത്തതിനാല്‍ കുട്ടികള്‍ക്ക് സ്കൂള്‍ പ്രവേശനവും ഉച്ചക്കഞ്ഞിയും നിഷേധിച്ച് അധികൃതര്‍
-
INDIA10 hours ago
‘പോലീസ് പറയുന്നത് കള്ളം, അപകടത്തിന് കാരണം അതല്ല!’; ഡ്രൈവര്‍ പറയുന്നു
-
KERALA10 hours ago
മരട് ഫ്ളാറ്റ് പൊളിക്കുന്നതിനെതിരെ പ്രതിഷേധവുമായി സമീപവാസികള്‍