INDIA
അയോധ്യയില്‍ രാമക്ഷേത്ര നിര്‍മ്മാണത്തിന് അംബാനിയുടെ 500 കോടി

ഇപ്പോള്‍ പ്രചരിച്ചുകൊണ്ടിരിക്കുന്ന ഒരു വാര്‍ത്ത അയോധ്യയിലെ രാമ ക്ഷേത്ര നിര്‍മ്മാണത്തിന് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഉടമ മുകേഷ് അംബാനി 500 കോടി രൂപ വാഗ്ദാനം ചെയ്തു എന്നതാണ്. ഉത്തര്‍പദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥുമായുളള മുകേഷ് അംബാനിയുടെ കൂടിക്കാഴ്ചയുടെ ചിത്രമാണ് വ്യാജപ്രചാരണത്തിന് ഉപയോഗിച്ചിരിക്കുന്നത്.
എന്നാല്‍ വ്യാപകമായി പ്രചരിക്കുന്ന ഈ ചിത്രം 2017ലേത് ആണ്. മുകേഷ് അംബാനിക്ക് പൂച്ചെണ്ട് നല്കി യോഗി ആദിത്യനാഥ് സ്വീകരിക്കുന്ന ചിത്രമാണ് വ്യാജപ്രചാരണത്തിന് ഉപയോഗിച്ചിരിക്കുന്നത്.
ഇത് അയോധ്യയില്‍ ക്ഷേത്ര നിര്‍മ്മാണത്തിന് 500 കോടി രൂപ വാഗ്ദാനം നല്കി കൊണ്ടുളള കൂടിക്കാഴ്ചയുടെ ചിത്രമാണ് എന്ന് പറഞ്ഞാണ് വ്യാജപ്രചാരണം നടന്നത്. സോഷ്യല്‍ മീഡിയയില്‍ അടക്കം വ്യാപകമായാണ് ഇത് പ്രചരിച്ചത്. ചുരുങ്ങിയ സമയം കൊണ്ട് 7300 ഓളം ഷെയറാണ് ഇതിന് ലഭിച്ചത്.
എന്നാല്‍ 2017ല്‍ യോഗി ആദിത്യനാഥും മുകേഷ് അംബാനിയും പരസ്പരം കണ്ടുമുട്ടുന്നതിന്റെ ചിത്രമാണിതെന്ന് വസ്തുതകളുടെ അടിസ്ഥാനത്തില്‍ തിരിച്ചറിയുകയായിരുന്നു. 2017 ഡിസംബറില്‍ ഇതുസംബന്ധിച്ച് പത്രങ്ങളില്‍ വന്ന വാര്‍ത്തയും ഇത് വ്യാജപ്രചാരണമാണെന്ന് തെളിയിക്കുന്നു.
നവംബര്‍ ഒന്ന് പതിനാണ് അയോധ്യയിലെ തര്‍ക്കഭൂമി ഹിന്ദു സംഘടനകള്‍ക്ക് വിട്ടുനല്‍കി കൊണ്ടുളള സുപ്രീംകോടതി ഉത്തരവ് വന്നത്. ഇതിന് പിന്നാലെയാണ് ക്ഷേത്രനിര്‍മ്മാണത്തിന് മുകേഷ് അംബാനി കോടികള്‍ വാഗ്ദാനം നല്കി എന്ന തരത്തില്‍ വ്യാജ പ്രചാരണം നടന്നത്.
-
KERALA4 hours ago
ഹരിത സന്ദേശവുമായി സൈക്കിള്‍ സവാരി സംഘം കൊച്ചിയില്‍ നിന്നും മൂന്നാറിലെത്തി
-
INDIA4 hours ago
യുപിയില്‍ പെണ്‍കുട്ടിയെ പീഡനത്തിനിരയാക്കിയ ശേഷം തീ കൊളുത്തി: നില അതീവ ഗുരുതരം
-
INDIA12 hours ago
കർണാടക: ഡി.കെയുടെ റോൾ എന്ത്? അധ്യക്ഷനാകുന്നത് മറ്റൊരാൾ
-
INDIA12 hours ago
പൗരത്വബിൽ: കോണ്‍ഗ്രസ് രണ്ടും കല്പിച്ച്; ഡൽഹി പ്രക്ഷുബ്ദമാകും
-
INDIA13 hours ago
പൗരത്വബിൽ : പ്രതിഷേധം കനക്കുന്നു; രാജ്യം കത്തുന്നു
-
INDIA13 hours ago
പൗരത്വ ബില്ലിനെതിരായ ഹര്‍ജികള്‍ സുപ്രീം കോടതി ബുധനാഴ്ച പരിഗണിക്കും
-
KERALA13 hours ago
വില്ലേജ് ഓഫീസറെയും സംഘത്തെയും കയ്യേറ്റം ചെയ്യാന്‍ ശ്രമം: ഒരാള്‍ അറസ്റ്റില്‍
-
KERALA13 hours ago
ആമയൂരില്‍ സ്വകാര്യബസ്സും പിക്കപ്പ് വാനും കൂട്ടിയിടിച്ചു