EUROPE
ഖത്തറിലെ ലോകകപ്പ് കാലത്തു ക്രൂസ് ഷിപ്പുകളിൽ രാപ്പാർക്കാം

ടിജി മറ്റം
സൂറിക് : ഖത്തറിൽ നടക്കുന്ന ലോകകപ്പ് ഫുട്ബോൾ കാണാനുള്ള താമസ്സത്തിന് ക്രൂസ്ഷിപ്പുകളിൽ 4000 ക്യാബിനുകൾ ഒരുക്കി പ്രമുഖ ക്രൂസ് ഷിപ്പിംഗ് കമ്പനിയായ എംഎസ്സി. 2022 ൽ വേൾഡ് കപ്പ് കാലത്തു എം എസ് സി യുടെ രണ്ട് ക്രൂസ്ഷിപ്പുകൾ ഖത്തർ പോർട്ടിൽ നങ്കൂരമിടുന്ന ചാർട്ടർ ഇൻഗ്രിമെന്റിൽ, ജനീവ ആസ്ഥാനമായ കമ്പനിയും, ഖത്തർ അധികൃതരും ഒപ്പുവച്ചു.
എംഎസ്സി പോയെസ്സിയെയും എംഎസ്സി യുറോപ്പയുമാണ് ലോക ഫുട്ബോൾ കാലത്തു അറേബിയൻ കടലിലെ ഹോട്ടൽ റൂമുകളാവുക. പോയെസ്സിയ എംഎസ്സിയുടെ നിലവിലുള്ള പ്രസ്റ്റീജ് ഷിപ്പുകളിൽ ഒന്നാണെങ്കിൽ, നിർമാണ ഘട്ടത്തിലാണ് ക്രൂസ്ഷിപ്പ് യുറോപ്പ്. ഫ്രാൻസിലെ സെന്റ് നാസെറെയിൽ പണിതു കൊണ്ടിരിക്കുന്ന യൂറോപ്പ്, 2022 നവംബറിൽ ആരംഭിക്കുന്ന ലോകകപ്പിന് തൊട്ട് മുമ്പായി നീറ്റിലിറങ്ങും. പോയെസ്സിയയിൽ മൂന്ന് സ്വിമ്മിങ് പൂളുകൾ, ഗാർഡൻ, ജോഗിങ്/ വാക്കിങ് ട്രാക്കുകൾ തുടങ്ങി മാച്ചുകൾ ഇല്ലാത്തപ്പോൾ ഉല്ലസിക്കാനുള്ള സൗകര്യങ്ങൾ വേണ്ടതിലേറെ.
നക്ഷത്ര ഹോട്ടലിന് തുല്യമായ സൗകര്യങ്ങളുള്ള ക്രൂസ്ഷിപ്പുകളുമായും കരാർ വയ്ക്കുന്നതിലൂടെ ലോകകപ്പ് കാലത്തെ താമസ്സ സൗകര്യ ദൗർലഭ്യത്തെ ചുരുങ്ങിയ ചെലവിലെ പ്രായോഗിക മാർഗങ്ങളിലൂടെ മറികടക്കുകയാണ് ലോകകപ്പ് സംഘാടകർ. എംഎസ്സി യുറോപ്പ് നിർമ്മാണം പൂർത്തിയാവുമ്പോൾ ക്രൂസ് ഷിപ്പ് ലോകത്തെ ഏറ്റവും പരിസ്ഥിതി സൗഹാർദ കപ്പലായി മാറുമെന്നാണ് എംഎസ്സി കമ്പനി പറയുന്നത്.
-
KERALA4 mins ago
ഷെയ്ന് നിഗമിനെതിരായ അച്ചടക്ക നടപടി ഒഴിവാക്കില്ലെന്ന് ഫിലിം ചേംബര്‍
-
KERALA14 mins ago
നെടുമ്പാശേരിയില്‍ വിദേശകറന്‍സിയുമായി യാത്രക്കാരന് പിടിയില്‍
-
KERALA9 hours ago
ഫേസ്ബുക്ക് മാപ്പുമായി നടന് ഷെയിന്‍,കുരുക്ക് മുറുക്കി നിര്‍മാതാക്കള്‍
-
KERALA9 hours ago
നടുറോഡില്‍ വീട്ടമ്മയെ കുത്തിക്കൊന്നു, അയല്‍വാസിയായ യുവാവ് അറസ്റ്റില്‍
-
LATEST NEWS9 hours ago
ട്വന്റി20 ക്രിക്കറ്റ്: റണ്‍മല കയറാനാകാതെ വിന്‍ഡീസ് പട, പരമ്പര സ്വന്തമാക്കി ഇന്ത്യ
-
INDIA10 hours ago
ആധാര്‍ ഇല്ലാത്തതിനാല്‍ കുട്ടികള്‍ക്ക് സ്കൂള്‍ പ്രവേശനവും ഉച്ചക്കഞ്ഞിയും നിഷേധിച്ച് അധികൃതര്‍
-
INDIA10 hours ago
‘പോലീസ് പറയുന്നത് കള്ളം, അപകടത്തിന് കാരണം അതല്ല!’; ഡ്രൈവര്‍ പറയുന്നു
-
KERALA10 hours ago
മരട് ഫ്ളാറ്റ് പൊളിക്കുന്നതിനെതിരെ പ്രതിഷേധവുമായി സമീപവാസികള്‍