Connect with us
Malayali Express

Malayali Express

ടീം ജയിച്ചത് എതിരില്ലാത്ത 27 ഗോളിന്; പക്ഷേ, ജയിച്ച കോച്ചിന്റെ പണിപോയി!

EUROPE

ടീം ജയിച്ചത് എതിരില്ലാത്ത 27 ഗോളിന്; പക്ഷേ, ജയിച്ച കോച്ചിന്റെ പണിപോയി!

Published

on


ടിജി മറ്റം

സൂറിക് : എതിരില്ലാത്ത 27 ഗോളിന്, ടീം ജയിച്ചതിന്റെ പേരിൽ ഇറ്റലിയിലെ ഫുട്‍ബോൾ കൊച്ചിന് നഷ്ടമായത് തന്റെ ജോലി. ജൂനിയർ ടീമുകൾ ഏറ്റുമുട്ടിയ മത്സരത്തിൽ എതിർടീമിനെ തൂത്തുവാരി, കുട്ടി ഫുട്‍ബോളർമാരെ മാനസികമായി തകർത്തതിന്റെ പേരിലാണ് മാസിമിലിയാനോ റിസ്സിനിയെ മാനേജ്‌മെന്റ് പുറത്താക്കിയത്. ജൂനിയർ ഫുട്‌ബോളിലെ മാതൃകാപരമായ മര്യാദകൾ പാലിച്ചില്ലെന്നും പ്രതിപക്ഷബഹുമാനം കാട്ടിയില്ലെന്നുമാണ് കുറ്റങ്ങൾ.
ടോസ്‌കാനയിലെ ഗ്രൊസെറ്റോയിലെ എഎസ്ഡി ഇൻവി ക്ടാസൗറോ ക്ലബിന്റെ ജൂനിയർ ടീം പരിശീലകനായിരുന്നു റിസ്സിനി. മാരിന കാൽസിയോ ജൂനിയർ ടീമിനെതിരെയായിരുന്നു 27-0 ന് റിസ്സിനി പരിശീലിപ്പിച്ച ക്ടാസൗറോ ക്ലബിന്റെ ജയം. കോച്ചിനെ പുറത്താക്കിയ ക്ലബ്ബ്, തോറ്റ ടീമിനോട് കത്തിലൂടെ ക്ഷമാപണവും നടത്തി.

എന്നാൽ, ഇറ്റലിയിലെ സ്പോർട്സ് പ്രസിദ്ധീകരണമായ ഗ്രോസെറ്റോ സ്പോർട്ടിൽ പ്രസിദ്ധീകരിച്ച കത്തിൽ റിസ്സിനി തന്റെ കുട്ടികൾ നേടിയ വിജയത്തെ ന്യായീകരിച്ചു. ഗോൾ ആഹ്ളാദങ്ങൾ നടത്തിയിട്ടില്ലെന്നും പകുതി സമയത്തു എതിർ ടീമിലെ കൊച്ചിനോട് എന്തെങ്കിലും സഹായങ്ങൾ ചെയ്യേണ്ടതുണ്ടോ എന്ന് തിരക്കിയിരുന്നെന്നും വ്യക്തമാക്കി. കളി തുടരാനായിരുന്നു മറുപടി. 27 ഗോളിന് നേടിയ വിജയത്തെ എതിർ ടീമിനോടുള്ള ബഹുമാനവുമായി കൂട്ടി കുഴയ്‌ക്കേണ്ടതില്ലെന്നും കോച്ച് പറയുന്നു.

Continue Reading
Advertisement Using Image in Webpage Mass Mutual

Related News

Latest News